Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏത് നാറിയ കളിയും എൽഡിഎഫ് കളിക്കും,യുഡിഎഫിന് വിജയിക്കാൻ ശ്രദ്ധിക്കേണ്ടത് ഈ 15 സീറ്റുകളിൽ';അഖിൽ മാരാരുടെ ഉപദേശം

തിരുവനന്തപുരം: കൊവിഡും കിറ്റുമാണ് കേരളത്തിൽ അധികാരത്തുടർച്ച നേടാൻ എൽഡിഎഫിനെ സഹായിച്ചതെന്ന് ആവർത്തിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. തിരഞ്ഞെടുപ്പ് ശരി തെറ്റുകളുടെ വിലയിരുത്തൽ അല്ല.
പണി അറിയുന്നവന് തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്നും. വേണമെങ്കിൽ യുഡിഎഫിന് ജനത്തെ വിശ്വാസത്തിൽ എടുത്തു തിരിച്ചു വരാൻ സാധിക്കുമെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. തിരിച്ചുവരവിനായി യുഡിഎഫ് ശ്രദ്ധിക്കേണ്ട സീറ്റുകളെ കുറിച്ചും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തുടർ ഭരണം നേടി സൂര്യ ശോഭയോടെ ആകാശത്തു വട്ട മിട്ട് പറക്കുന്ന കഴുകനാണ് പിണറായി. എന്ത് വിവാദം വന്നാലും കമ്മികളുടെ അവസാന ആയുധമാണ് ഈ വാക്കുകൾ. എന്തായിരിക്കും ആ തുടർഭരണത്തിന് കാരണം എന്ന് പരിശോധിക്കാം.2016മുതൽ ഏതാണ്ട് 2019 ലോകസഭ തിരഞ്ഞെടുപ്പ് വരെ പുഴുത്തു നാറി പോകുകയയായിരുന്ന ഒന്നാം പിണറായി സർക്കാരിനെ രക്ഷിച്ചത് കോവിഡ് ആയിരുന്നു എന്നതാണ് പരമമായ സത്യം. അത് വരെ നടന്ന എല്ലാ നെറികേടും ജനം മറന്ന് കോവിഡ് എന്ന ഒറ്റ പ്രശ്നത്തിലേക്ക് പോയി. യഥാർത്ഥത്തിൽ ഇന്ത്യയിലെ ഏറ്റവും മോശം കോവിഡ് മാനേജ്മെന്റ് കേരളത്തിൽ ആയിരുന്നു എന്നത് നാം മനസ്സിലാക്കി വന്നത് തന്നെ 2021അവസാനം ആയപ്പോൾ ആണ്.

akh

66ലക്ഷം രോഗികളും 70000ത്തോളം മരണവും വെറും മൂന്നര കോടി ജനങ്ങൾ മാത്രമുള്ള കേരളത്തിൽ നടന്നു. കോവിഡിൽ എല്ലാം മറന്ന ജനങ്ങൾ ആ സമയത്തെ PR വർക്കും നക്കാ പിച്ച പോലെ നീട്ടിയ കിറ്റും വേടിച്ചു തെറ്റിദ്ധരിക്കപ്പെട്ടു...
ഇനി അതൊരു മികച്ച വിജയം ആണോ അല്ലിയോ എന്ന് തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മനസ്സിലാകും. ഏതാണ്ട് 16മണ്ഡലങ്ങളിൽ 3000ത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ജയിച്ചത്... 10ഓളം മണ്ഡലങ്ങളിൽ 7000വോട്ടിന്റെ ഭൂരിപക്ഷത്തിൽ താഴെ. ഇനി എന്ത് കൊണ്ട് ഈ നേരിയ ഭൂരിപക്ഷം കിട്ടി എന്നത് പരിശോധിക്കാം. അവിടെയാണ് UDF നൊപ്പം ഉണ്ടായിരുന്ന മാണി കോൺഗ്രസ്സിന്റെയും ജനദാധൾ തുടങ്ങിയ പാർട്ടികളുടെ വില. നിസാര വോട്ടിനു തോറ്റ ഈ മണ്ഡലങ്ങളിൽ 2000ത്തിനും 5000ത്തിനും ഇടയിൽ വോട്ട് നേടാൻ ഇവർക്ക് കരുത്തു ഉണ്ടായിരുന്നു.

അത് മാത്രമല്ല കേരള കോൺഗ്രസ്സിന് ശക്തമായ സ്വാധീനം ഉള്ള മധ്യ തിരുവിതാം കൂറിൽ UDF ന് വലിയ ക്ഷീണം ഉണ്ടായത് പിണറായി മഹാൻ ആയത് കൊണ്ടല്ല ആ പാർട്ടി വോട്ട് യാതൊരു നാണവും മാനവും ഇല്ലാതെ വാങ്ങിയെടുക്കാൻ കമ്മ്യൂണിസ്റ് പാർട്ടിക്ക് കഴിഞ്ഞത് കൊണ്ടാണ്. കള്ളൻ മാണി,, അഴിമതി വീരൻ എന്ന് ആക്ഷേപിച്ചു സഭയിൽ മുണ്ടും പൊക്കി കാണിച്ച സഖാക്കന്മാർ ഉളുപ്പില്ലാതെ അവരെ കൂടെ കൂട്ടിയിട്ട് അവരുടെ വോട്ടിൽ ജയിച്ചിട്ട് പിണറായി സൂര്യൻ ആണെന്ന് പാടിയിട്ട് വല്ല കാര്യവും ഉണ്ടോ.

അടുത്തത് ബിജെപി

കോന്നി ഉൾപ്പെടെ പല മണ്ഡലങ്ങളിലും കോൺഗ്രസ്സിന് അനുകൂലമായി മാറേണ്ട ഭരണ വിരുദ്ധ ശബരിമല വിരുദ്ധ വോട്ടുകൾ കോൺഗ്രസ്സിനെ തോല്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി പണിയെടുത്തു നേടിയപ്പോൾ അതിന്റെ ക്രെഡിറ്റും കാരണ ഭൂതന് കൊടുത്ത മണ്ടന്മാർ ആണ് സഖാക്കൾ .അതേ സമയം ബിജെപിക്ക് നിയമ സഭയിൽ സീറ്റ് കൊടുക്കില്ല എന്ന വാശിയിൽ നേമത്ത് മുരളീധരനെ മത്സരിപ്പിച്ചു സിപിഎം ന് ഒരു സീറ്റ് നേടി യുഡിഎഫ് കൊടുത്തപ്പോൾ ബിജെപി കോൺഗ്രസ്സിന്റെ ജയ സാധ്യത ഉള്ള മണ്ഡലങ്ങളിൽ ഭരണ വിരുദ്ധ വോട്ടൂകൾ പരമാവധി ഭിന്നിപ്പിച്ചു കമ്മ്യൂണിസ്റ് പാർട്ടിക്ക് അനുകൂലമാക്കി കൊടുത്തു.. അതിനുള്ള പ്രത്യപകാരം കമ്മ്യൂണിസ്റ് പാർട്ടി നോർത്തിൽ ബിജെപി ക്കും ചെയ്തു കൊടുക്കും.. നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ തോൽക്കും എന്ന് എത്ര ഉറപ്പ് ഉണ്ടായാലും ഉത്തരേന്ത്യയിൽ കമ്മ്യൂണിസ്റ് പാർട്ടി സംഖ്യത്തിൽ ചേരാതെ ഒറ്റയ്ക്ക് നിന്ന് കോൺഗ്രസ്സിനെ തോൽപ്പിക്കാൻ കളിക്കുന്നത്.

ഇനി സിപിഎം അവരുടെ അടിമകളെ പോലെ കൊണ്ട് നടക്കുന്ന ഈ സിപിഐ ഉണ്ടല്ലോ... അവർ ഉണ്ടായത് കൊണ്ട് മാത്രമാണ് ഏതാണ്ട് തെക്കൻ കേരളത്തിൽ എല്ലാ സീറ്റിലും സിപിഎം ജയിക്കുന്നത്... വലിയ ശക്തി ഒന്നും അല്ലായിരിക്കും.. പക്ഷെ സിപിഎം ന് കിട്ടുന്ന ഈ 5000 മുതൽ പതിനായിരം ഭൂരിപക്ഷം ഉണ്ടല്ലോ.. അത് ഉണ്ടാക്കി കൊടുക്കുന്നത് കമ്മ്യൂണിസ്റ് ബോധം പൂർണമായും നശിച്ചിട്ടില്ലാത്ത സിപിഐ ആണ്.

ഭരണത്തിന്റെ കേമം എന്നൊക്കെ പാർട്ടി ക്‌ളാസിൽ പറഞ്ഞു പാവങ്ങളെ പറ്റിച്ചാൽ മതി... ജയിച്ചു.. ജയിക്കാൻ വേണ്ടിയ നാറിയ കളികൾ കളിച്ചു...മഹത്വം വിളമ്പരുത്. മുടന്തി നടക്കുന്നവരെ ഓടി തോൽപ്പിച്ചിട്ട് മഹത്വം പറയരുത്...
. ഏറ്റവും കൂടുതൽ മണി ചെയിൻ തട്ടിപ്പ്, വിസ തട്ടിപ്പ് തുടങ്ങി ലോകത്തുള്ള സകല തട്ടിപ്പും നടക്കുന്നത് ഈ പ്രബുദ്ധർ എന്ന് പറഞ്ഞു നടക്കുന്ന മലയാളികളുടെ അടുത്താണ്.. 200കോടി പറ്റിച്ചു ജയിലിൽ കിടന്ന ശബരി നാഥൻ.. ജയിലിൽ നിന്നിറങ്ങി വീണ്ടും കോടികൾ പറ്റിച്ചു. ടിപ്പുവിന്റെ സിംഹാസനം എന്ന് പറഞ്ഞു അതിൽ പോയിരുന്ന മണ്ടൻ ഡിജിപി ഉള്ള നാടാണ്.. അതിനേക്കാൾ ഉപരി നശിച്ചു നാരാണ കല്ലെടുത്തിട്ടും പാർട്ടി രക്ഷിക്കും എന്ന് കരുതി ജീവിക്കുന്ന ദളിതരുടെ നാടാണ് ഇത്... ഇന്നാട്ടിലെ ജനങ്ങളെ ആണോ പറ്റിക്കാൻ പാട്.

അതേ സമയം ഒരു തവണ അടിയന്തിര അവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയെ തോൽപിച്ചു ദൂരെ എറിഞ്ഞ നാടാണ് ഉത്തരേന്ത്യ. മോശം ആണെങ്കിൽ രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനും നല്ലത് എന്ന് തോന്നിയാൽ കേന്ദ്ര മന്ത്രിയെ തോൽപ്പിച്ചു രാഹുൽ ഗാന്ധിയെ ജയിപ്പിക്കാനും ആ നാടിനറിയാം. അടുത്ത തവണ ജയിച്ചാലും മഹത്വം വിളമ്പരുത്.. തിരഞ്ഞെടുപ്പ് ശെരി തെറ്റുകളുടെ വിലയിരുത്തൽ അല്ല.
പണി അറിയുന്നവന് ജയിക്കാൻ കഴിയും. വേണമെങ്കിൽ UDF ന് ജനത്തെ വിശ്വാസത്തിൽ എടുത്തു തിരിച്ചു വരാം. ഏത് നാറിയ കളിയും അപ്പുറത് നിന്ന് കളിക്കും.. ജയിക്കാനുള്ള കരുക്കൾ നീക്കാൻ ബോധവും കൂര്മ ബുദ്ധിയും ഉണ്ടാവണം. ഈ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ജയസാധ്യത ഉള്ള നിരവധി മണ്ഡലങ്ങളിൽ മികച്ച യുവ തലമുറയെ നിർത്തുക. ഇനിയെങ്കിലും പാർട്ടിക്ക് വേണ്ടി ഒരു ത്യാഗം ചെയ്യാൻ മുതിർന്ന നേതാക്കൾ ശ്രദ്ധിക്കുക.

അടൂർ 2470
അരുവിക്കര 4918
ചവറ 1117
കണ്ണൂർ 1552
കൊല്ലം 1863
കുന്നത്തു നാട് 2717
കുന്നത്തൂർ2481
നാദാ പുരം 3468
നിലമ്പൂർ 2792
പീരുമെട് 1917
റാന്നി 1713
താനൂർ 823
തവനൂർ 2185
തിരുവമ്പാടി 4548
തൃശൂർ 1052

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+