Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്‌സി പരീക്ഷ നടത്തി കിളയ്ക്കാനും കള പറിക്കാനും യുവാക്കളെ എടുക്കണം, തുറന്ന കത്തുമായി അഖിൽ മാരാർ

മുഖ്യമന്ത്രി വിഡി സതീശനും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിനും തുറന്ന കത്തെഴുതി ട്വന്റി 20 നേതാവും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാനും കൃഷി മെച്ചപ്പെടുത്താനുമുളള നിർദേശങ്ങളാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിൽ മുന്നോട്ട് വെക്കുന്നത്.

സംസ്ഥാനത്തെ തരിശ് നിലങ്ങൾ കൃഷി വകുപ്പ് ഏറ്റെടുക്കണമെന്നും പി എസ് സി വഴി പരീക്ഷ നടത്തി കിളയ്ക്കാനും, ഞാറു നടാനും, കള പറിക്കാനും യുവാക്കളെ എടുക്കണമെന്നും വിവിധ കൃഷികൾ പരിശീലിപ്പിക്കണമെന്നുമാണ് അഖിൽ മാരാരുടെ നിർദേശം.

'ഇത് പരദൂഷണം, ജിഹാദി എന്ന് വിളിച്ചിട്ടില്ല, എന്നെ സിനിമയിൽ കൊണ്ട് വന്നത് മമ്മൂക്ക', അൻസിബയ്ക്ക് മറുപടി
'ഇത് പരദൂഷണം, ജിഹാദി എന്ന് വിളിച്ചിട്ടില്ല, എന്നെ സിനിമയിൽ കൊണ്ട് വന്നത് മമ്മൂക്ക', അൻസിബയ്ക്ക് മറുപടി

അഖിൽ മാരാരുടെ കുറിപ്പ്: '' പ്രിയപ്പെട്ട മുഖ്യമന്ത്രിയ്ക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത്.. കേരളം നിലവിൽ നേരിടുന്ന 2 പ്രശ്നങ്ങൾക്ക് ഒരേസമയം ഒരു ചെറിയ പരിഹാര മാർഗവുമായാണ് ഞാൻ ഇതെഴുതുന്നത്.. പ്രശ്നം നമ്പർ 1: കേരളത്തിൽ കാർഷിക മേഖല വട്ട പൂജ്യം.. പ്രശ്നം നമ്പർ2: സർക്കാർ തൊഴിലിനായി മാത്രം പരിശ്രമിക്കുന്ന ഭൂരിഭാഗം ചെറുപ്പക്കാർ... കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എത്ര ഭാഗത്ത് മനോഹരമായ കൃഷി ഇടങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്..?

Bigg Boss

അതേ സമയം ഇന്ത്യയിലെ ഒട്ടുമിക്ക മറ്റ് സംസ്ഥാനങ്ങളിൽ (തമിഴ്നാട്, ആന്ധ്രാ പഞ്ചാബ് , ഉത്തർപ്രദേശ് ,മധ്യപ്രദേശ്, ഹരിയാന,ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി) കൂടി യാത്ര ചെയ്യുമ്പോൾ റെയിൽവേയുടെ ഇരുവശങ്ങളിലും ഹരിത ശോഭയോടെ നിറഞ്ഞു നിൽക്കുന്ന വയലേലകൾ നമ്മളുടെ മനസ് കവരാറില്ലേ... കേരളത്തിൽ യാത്ര ചെയ്യുമ്പോൾ നിരവധി ഭാഗങ്ങളിൽ പരന്നു കിടക്കുന്ന തരിശു നിലങ്ങൾ നമുക്കു കാണാൻ കഴിയുന്നത്..

ഇനി എന്റെ നിർദ്ദേശം പറയാം... കേരളത്തിൽ ഉടനീളം ഉള്ള തരിശു നിലങ്ങൾ കൃത്യമായി അളന്നു തിട്ടപ്പെടുത്തി അതത് കൃഷിഭവൻ കൈ മാറുക.. കേരളത്തിലെ ചെറുപ്പക്കാരിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ഗുണമുണ്ട്.. സർക്കാർ ജോലിയാണെങ്കിൽ ജോലിയുടെ പ്രൊഫൈൽ വാല്യൂ നോക്കാതെ വർഷങ്ങളോളം കാത്തിരുന്നു PSC പരീക്ഷ എഴുതി കയറും...
ഇവരുടെ ഈ താല്പര്യമാണ് സർക്കാർ അടുത്തതായി ഉപയോഗിക്കേണ്ടത്... തരിശു നിലങ്ങൾ കൃഷി ഭവൻ ഏറ്റെടുത്ത ശേഷം..അവിടെ കൃഷി തുടങ്ങണം.. സ്വാഭാവികമായി നിങ്ങൾ നേരിടുന്ന വലിയ ബുദ്ധിമുട്ട് പണിചെയ്യാനും കാര്യങ്ങൾ നോക്കി നടത്താനും ആളെ കിട്ടാനില്ല എന്നതല്ലേ..

വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ
വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ

അവിടെയാണ്‌ പി എസ് സി ഇടപെടേണ്ടത്.. കൃഷി ഭവന്റെ മേൽനോട്ടത്തിൽ psc പരീക്ഷ നടത്തി കിളയ്ക്കാനും, ഞാറു നടാനും ,കള പറിക്കാനും ആളെ എടുക്കുക.. വിവിധ കൃഷികൾ പരിശീലിപ്പിച്ചു യുവാക്കളെ പ്രാപ്തരാക്കുക. വിദ്യാഭ്യാസ യോഗ്യത Msc Mphil ആണെങ്കിലും വാശിയോടെ നമ്മുടെ യുവതി യുവാക്കൾ പരീക്ഷ എഴുതും.. അഭിമാനത്തോടെ അവർ വയലിൽ ഇറങ്ങി കിളയ്ക്കും.. കാര്യങ്ങൾ നിരീക്ഷിക്കാൻ ഇത്ര ഏക്കർ വയൽ എന്ന കണക്കിൽ VHSE അഗ്രികൾച്ചറൽ യോഗ്യത ഉള്ള കുട്ടികളെ സൂപ്പർ വൈസർമാർ ആക്കണം..

ഓരോ കൃഷി ഭവന്റെയും മേൽനോട്ടത്തിൽ ഉള്ള ഇത്ര ഏക്കർ കൃഷി ഭൂമിയെ ഓരോ സൂപ്പർ വിഷനിൽ വിവിധ ഗ്രൂപ്പുകൾ ആക്കി ഏറ്റവും കൂടുതൽ ഉത്പാദനം നടത്തുന്ന ഗ്രൂപ്പിന് ഇൻസെന്റീവ് നൽകാൻ സർക്കാർ തയ്യാറാവണം.. ശമ്പളത്തിനു പുറമെ ലഭിക്കുന്ന അധിക വരുമാനം യുവാക്കളെ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കാൻ താല്പര്യമുള്ളവർ ആക്കും.. കൃഷി ഭവനിൽ തന്നെ വിപണന കേന്ദ്രവും തുടങ്ങാം..അതിനും psc വഴി ആളെ എടുക്കാം.. ഉത്പാദനം വർധിച്ചാൽ ഉത്പാദനം കുറവുള്ള മേഖലയിലേക്ക് കയറ്റു മതി ചെയ്യാൻ ഒരു ടീമിനെ നിയോഗിക്കാം...

നിലവിൽ കൃഷി സ്ഥലങ്ങൾ ഉള്ള സ്വകാര്യ വ്യക്തികളുടെ തരിശായി കിടക്കുന്ന സ്‌ഥലങ്ങൾ സർക്കാരിന് പാട്ട വ്യെവസ്ഥയിൽ ഏറ്റെടുക്കുകയും ചെയ്യാം.... നമ്മുടെ നാട്ടിൽ വന്ന് മറിയുന്ന വിഷ പച്ചക്കറികളിൽ നിന്നും നാടിനെ മോചിപ്പിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത.. ആരോഗ്യമുള്ള വരും തലമുറയെ വാർത്തെടുക്കാൻ നമുക്കു കഴിയും.. ജോലിയില്ലാതെ അലയുന്ന യുവാക്കൾക്ക് ജോലി നല്കുന്നതിനൊപ്പം നമ്മുടെ കാർഷിക മേഖലയെ ഉയർത്തി എടുക്കാം.. തരിശു നിലങ്ങളെ കൃഷി ഇടങ്ങൾ ആക്കി മാറ്റുന്നതോടെ പ്രകൃതിയോട് കൂടുതൽ അടുക്കാം.. രാജ്യത്തിന് മാതൃക ആവാം.. അതിനേക്കാൾ ഉപരി സ്വയം പര്യാപ്തത നേടാം.. കാർഷിക വിപ്ലവം യുവാക്കളിലൂടെ സൃഷ്ടിക്കാം...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+