ഡബ്ല്യുസിസിയെ വിമര്‍ശിച്ച് ദിയ സന; ഇടപെടുന്നത് റെഡ് കാര്‍പെറ്റ് പ്രശ്‌നങ്ങളില്‍ മാത്രം
സാമൂഹിക പ്രവര്‍ത്തകയും മുന്‍ ബിഗ് ബോസ് താരവുമായ ദിയ സന സാമൂഹിക വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ദിയയുടെ നിലപാടുകള്‍ വിമര്‍ശനത്തിനും വിധേയമാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ ദിയ പലപ്പോഴും സൈബര്‍ അറ്റാക്കുകള്‍ നേരിട്ടിട്ടുണ്ട്.
ഇപ്പോഴിതാ സിനിമ മേഖലയിലെ ഡബ്ല്യുസിസി കൂട്ടായ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ദിയ രംഗത്ത് എത്തിയിരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന ഇടപെടുന്നത് റെഡ് കാര്‍പെറ്റ് പ്രശ്‌നങ്ങളില്‍ മാത്രമാണ് ഇടപെടുന്നതന്നും താഴെത്തട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്ന് അവര്‍ വിമര്‍ശിച്ചു. ഡബ്ല്യുസിസിയിലെ അംഗങ്ങളോട് എനിക്ക് വലിയ ആദരവാണുള്ളത്. അതില്‍ കൂടുതലും അതിജീവിതരാണ്. എന്നാല്‍ സംഘടയെക്കുറിച്ച് എനിക്ക് അഭിപ്രായമില്ല.

സംഘടനയോട് എനിക്ക് വിയോജിപ്പുണ്ട്. ഞാന്‍ അവരുടെ സമൂഹ മാധ്യമ പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യാറുണ്ട്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. എന്നാല്‍ എന്ത് പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. അത് എനിക്കും അറിയില്ല. ഒരു വലിയ നടിക്ക് പ്രശ്‌നം ഉണ്ടായാല്‍ എഴുത്തുകള്‍ വരുന്നു. എന്നാല്‍ താഴേത്തട്ടിലുള്ള ഒരു ആര്‍ട്ടിസ്റ്റിന് പ്രശ്‌നം നേരിടുമ്പോള്‍ അത് സംഘടനയ്ക്ക് ഏതിരേയുള്ള ഗൂഡനീക്കമായി പോസ്റ്റുകള്‍ വരാറുണ്ട്. അതുകൊണ്ട് എനിക്ക് ചില വിയോജിപ്പുകള്‍ ഉണ്ട്. ഹേമ കമ്മിറ്റി പോലുള്ള കാര്യങ്ങളെ അഭിനന്ദിക്കുമ്പോഴും അതിനുള്ളിലെ പല വിഷയങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ദുഖം തോന്നാറുണ്ട്.












Click it and Unblock the Notifications