നടി മോളി കണ്ണമാലിയെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി; വിവരം പങ്കുവെച്ച് ദിയ സന
കൊച്ചി: നടി മോളി കണ്ണമാലിയെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി. ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയാണ് വിവരം പങ്കുവെച്ചത്. എല്ലാവരുടെയും സഹായം കൊണ്ടും പ്രാർത്ഥന കൊണ്ടുമാണ് ചേച്ചിയെ ഇത് വരെയെങ്കിലും നമുക്ക് എത്തിക്കാൻ സാധിച്ചത്. ഇനിയും ആ കുടുംബത്തിന് എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും ദിയ സന കുറിച്ചു.

ദിയയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- മോളി കണ്ണമാലി ചേച്ചിയെ കാണാൻ ആശുപത്രിയിൽ പോയിരുന്നു... എന്നെ കണ്ടപ്പോൾ പതുക്കെ എണീറ്റ് ഇരുന്ന് സംസാരിച്ചു. ഇപ്പൊ ചേച്ചി ചെറുതായി സുഖം പ്രാപിച്ചു വരുന്നുണ്ട്.. ചേച്ചിയെ ഐ സി യുവിൽ നിന്നും മാറ്റി റൂമിൽ കൊണ്ട് വന്നിട്ടുണ്ട്.ഇപ്പോഴും മാസ്കിന്റെ സഹായത്തിൽ മാത്രേ സംസാരിക്കാൻ സാധിക്കുള്ളൂ.ഗൗതം ഹോസ്പിറ്റലിൽ നിന്നും മാറ്റി ലേക്ക്ഷോർ ഹോസ്പിറ്റലിൽ കൊണ്ടു വന്നു.
ചേച്ചിയുടെ കൂടെ ചേച്ചിയുടെ 2 മക്കളും അവരുടെ ഭാര്യമാരും ഉണ്ട്. എല്ലാവരുടെയും സഹായം കൊണ്ടും പ്രാർത്ഥന കൊണ്ടുമാണ് ചേച്ചിയെ ഇത് വരെയെങ്കിലും നമുക്ക് എത്തിക്കാൻ സാധിച്ചത്. ഇനിയും ആ കുടുംബത്തിന് നിങ്ങളുടെയൊക്കെ സപ്പോർട് ഉണ്ടാകണം മോളി ചേച്ചിയുടെ മകൻ ജോളിയാണ് ചേച്ചിയെ റൂമിൽ മാറ്റിയ വിവരം അറിയിച്ചത്', പോസ്റ്റിൽ ദിയ സന പറഞ്ഞു.
ദിയ സന തന്നെയായിരുന്നു മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയിലായ കാര്യം ആദ്യം അറിയിച്ചത്. വീട്ടിൽ ബോധം കെട്ട് വീണതിനെ തുടർന്നായിരുന്നു നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ശ്വാസകോശത്തിലെ അണുബാധ ശക്തമായതാണ് മോളിയുടെ ആരോഗ്യ നില ഗുരുതരമായത്. ആശുപത്രിയില്‍ എത്തി, ചികിത്സയ്ക്ക് ഇടയില്‍ ന്യൂമോണിയ കടുത്തത് തിരിച്ചടിയായി. ഇതോടെ ഗുരുതരാവസ്ഥയിലാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നാലെ നടിക്ക് സാമ്പത്തിക സഹായം നേടി നിരവധി പേർ രംഗത്തെത്തിയിരുന്നു. താരങ്ങൾ അടക്കമുള്ളവർ സഹായം അഭ്യർത്ഥിച്ചിരുന്നു.












Click it and Unblock the Notifications