'ബിഗ്ബോസിലെ ഈ രംഗം നിങ്ങളില്‍ പലർക്കും ഓര്‍മ കാണും'; സുരേഷ് ഗോപി വിഷയത്തിൽ പ്രതികരണവുമായി അഖിൽ
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.
മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ മാധ്യമപ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും സുരേഷ് ഗോപി വീണ്ടും ഇത് ആവർത്തിച്ചു, ഇതോടെ മാധ്യമപ്രവർത്തക സുരേഷ് ഗോപയിയുടെ കൈ എടുത്തുമാറ്റി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ വിമർശനം ഉയർന്നത്.

ഇപ്പോൾ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് അഖിൽ മാരാർ. ഫേസ്ബുക്കിലൂടെയാണ് അഖിൽ വിഷയത്തിൽ പ്രതികരണം നടത്തിയത്. ബിഗ്ബോസിനകത്ത് വെച്ച് താൻ മാപ്പ് ചോദിച്ച സംഭവം ഓർമ്മിപ്പിച്ചുകൊണ്ടാണ് അഖിൽ കുറിപ്പ് തുടങ്ങുന്നത്.
ചെയ്ത ആക്ട് തെറ്റാണ്. എന്നാൽ ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി ആയി കാണാൻ എനിക്ക് കഴിയില്ല. ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപെടും, എന്ന് അഖിൽ കുറിച്ചു.
അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചെയ്ത ആക്ട് തെറ്റാണ്...
ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല ..
പൊതു സമൂഹത്തോടു മാപ്പ് പറയുന്നു..
എന്റെ ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നു ...
Bigboss ലെ ഈ രംഗം നിങ്ങളിൽ പലർക്കും ഓർമ കാണും..
സുരേഷ് ഗോപി വിഷയത്തിൽ ഞാൻ കാണുന്നതും ഇതാണ് ...
ചെയ്ത ആക്ട് തെറ്റാണ്..
എന്നാൽ ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി ആയി കാണാൻ എനിക്ക് കഴിയില്ല...
ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപെടും ..
അതേസമയം, മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി രം ഗത്തുവന്നിരുന്നു.മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതെങ്കിലും രീതിയിൽ മാധ്യമപ്രകവർത്തകയ്ക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.,
അതേസമയം പരാതിയുമായി മുന്നോട്ട് പോകാൻ മാധ്യമപ്രവർത്തക തീരുമാനിക്കുകയായിരുന്നു. സ്ത്രീ എന്ന നിലയിൽ താൻ അപമാനിക്കപ്പെട്ട സംഭവമാണ് എന്നും സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നിയില്ലെന്നും മാധ്യമപ്രവർത്തക പറഞ്ഞു.












Click it and Unblock the Notifications