Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാണ് നിങ്ങളുടെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കൊടുക്കുക'; ജസ്ല മാടശേരി

കോഴിക്കോട് : വഖഫ് നിയമനങ്ങള്‍ പി എസ്‌ സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ഭാര്യ വീണയ്ക്കമെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ലീഗ് നേതൃത്വം വരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് അബ്ദുള്‍ റഹ്മാന്‍ കല്ലായി രംഗത്തെത്തിയിരുന്നു .

1

വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചതെന്നും അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വച്ചായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ അബ്ദുള്‍ റഹ്മാന്‍ കല്ലായി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശേരി.

2

മതപരമായ പല കാഴ്ചപ്പാടുകളും ഈ ആധുനിക സമൂഹത്തില്‍ തെറ്റാണെന്ന് ജസ്ല ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മതപരമായ കാഴ്ചപ്പാടുകള്‍ പലതും ഇനിയും നിങ്ങള്‍ പറയും. അത് വീണ്ടും മനുഷ്യരെ വേദനിപ്പിക്കുന്നതാവും. ഈ ഖേദം കൊണ്ടൊന്നും നിര്‍ത്തേണ്ടി വരില്ലെന്ന് ജസ്ല മാടശേരി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

3

മതപരമായ പല കാഴ്ചപ്പാടുകളും ഈ ആധുനിക സമൂഹത്തില്‍ തെറ്റാണ്..വലിയ തെറ്റ്. ഈ ഖേദം കൊണ്ടൊന്നും നിര്‍ത്തേണ്ടി വരില്ല...മതപരമായ കാഴ്ചപ്പാടുകള്‍ പലതും ഇനിയും നിങ്ങള്‍ പറയും. അത് വീണ്ടും മനുഷ്യരെ വേദനിപ്പിക്കുന്നതാവും. ഈ ആധുനിക സമൂഹത്തില്‍ അതൊക്കെയും മനുഷ്യത്വവിരുദ്ധവും മാനവിക വിരുദ്ധവുമാണ്. ഇത് തന്നെയാണ് സര്‍ കുറച്ച് കാലങ്ങളായി ഞങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

4

തിരുത്തേണ്ടത് തിരുത്തണം...കാലത്തിനനുസരിച്ചാണ് മനുഷ്യന്‍ തലച്ചോറുപയോഗിച്ച് ജീവിക്കേണ്ടത്..അല്ലാതെ ആറാം നൂറ്റാണ്ടിലെ ഗോത്രത്തലവന്‍ എഴുതി വെച്ച മണ്ടത്തരങ്ങള്‍ മനുഷ്യരാശിക്ക് എക്കാലവും പിന്തുടരാനുള്ളതല്ല. നമുക്കോരോരുത്തര്‍ക്കും തലച്ചോറുണ്ട്..സര്‍..ചിന്തിക്കണം സര്‍. മതത്തിനപ്പുറം മതില്‍ക്കെട്ടുകള്‍ക്കപ്പുറം മനുഷ്യരൊന്നാവട്ടെ- ജസ്ല കുറിച്ചു.

5

വിഷയത്തില്‍ നേരത്തെയും പ്രതികരിച്ച് ജസ്ല മാടശേരി രംഗത്തെത്തിയിരുന്നു. മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും..അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കുമെന്നും ജസ്ല പറഞ്ഞിരുന്നു. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കൊടുത്ത് തുടങ്ങുകയെന്നും ജസ്ല ചോദിച്ചിരുന്നു. ആ കുറിപ്പ് ഇങ്ങനെ.

6

രണ്ട് മനുഷ്യര്‍ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. പരസ്പരം സ്‌നേഹവും പ്രണയവും ഉള്ള രണ്ട് മനുഷ്യര്‍ തമ്മിലാണ് ഒന്നിക്കേണ്ടത്. അല്ലാതെ മതങ്ങള്‍ തമ്മിലല്ല. രണ്ട് മതത്തില്‍ പെട്ടവര്‍ ഒരുമിച്ച് വിവാഹം കഴിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നു..എന്നിട്ടും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി.. വലിയ വേദികെട്ടി ആളുകളെ വിളിച്ച് കൂട്ടി വിളിച്ച് കൂവി. അവര്‍ വ്യഭിചാരികളാണെന്ന്.

7

മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും..അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കും. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക...??
നമ്മള്‍ ഇന്നും ആറാം നൂറ്റാണ്ടിലല്ലെന്ന് എന്നാണ് നിങ്ങള്‍ തിരിച്ചറിയുക. പ്രിയപ്പെട്ട റിയാസ് വീണ..? നിങ്ങള്‍ ഈ ചിരിയോടെ തന്നെ മുന്നോട്ട് പോകുക..തലയില്‍ വെളിച്ചമുള്ളൊരു വിഭാഗം നിങ്ങളുടെ പുഞ്ചിരിയില്‍ സന്തോഷിക്കുന്നവരുണ്ട്- ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+