• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മേയര്‍ കുഞ്ഞിനനുഭവമില്ലെന്ന് കരുതി ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും തള്ളരുത്; ആര്യക്കെതിരെ ജസ്ല

ഏറ്റവും പ്രായം കുറഞ്ഞ മേയറായി രാജ്യശ്രദ്ധ നേടിയിരിക്കുകയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. 21 വയസ്സ് മാത്രമാണ് തിരുവനന്തപുരം മേയറുടെ പ്രായം.

cmsvideo
  യുവ മേയർ ആര്യക്കെതിരെ ജസ്ല | Oneindia Malayalam

  പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ചാനല്‍ അഭിമുഖത്തില്‍ ആര്യ നല്‍കിയ മറുപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്ല മാടശ്ശേരി. ആ മറുപടിയോടെ ആര്യയിലുളള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് ജസ്ല മാടശ്ശേരി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

  നിലപാടുകളിലെ അറിവില്ലായ്മ

  നിലപാടുകളിലെ അറിവില്ലായ്മ

  ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' രമ്യ റിത്തു എന്ന സഹോദരിയുടെ പോസ്റ്റ് കണ്ടാണ് ഞാന്‍ കൊട്ടിഘോഷിക്കപ്പെട്ട നിയുക്ത മേയർ സഖാവ് ആര്യ രാജേന്ദ്രന്‍റെ 24 ന്യൂസിലെ interview കാണുന്നത്.. ഉള്ളത് പറയാലോ.. അഭിമാനം തോന്നിയിരുന്നെങ്കിലും 21 കാരിയില്‍ ആശങ്ക ഉണ്ടായിരുന്നു... എന്‍റെ ആശങ്ക ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്‍റര്‍വ്യൂയുടെ അവസാനത്തില്‍ അരുണിന്‍റെ ചോദ്യത്തിനുള്ള മറുപടി വന്നത്.. പക്വതയുടെ അളവുകോലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. എന്നാലും നിലപാടുകളിലെ അറിവില്ലായ്മ ആശങ്ക വര്‍ദ്ധിപ്പിച്ചു..

  എനിക്ക് ആ പ്രതീക്ഷ നഷ്ടപ്പെട്ടു

  എനിക്ക് ആ പ്രതീക്ഷ നഷ്ടപ്പെട്ടു

  സ്ത്രീ ശാക്തീകരണത്തിന്റെ മുദ്ര ആയി ആര്യ രാജേന്ദ്രനെ കാണാൻ ഇനിയെനിക്ക് പ്രയാസമുണ്ട്.. അവരോടുള്ള പ്രതീക്ഷ നഷ്ടപ്പെടുന്ന പോലെ.. നിങ്ങളില്‍ പലരും ക്രൂഷിക്കും എന്ന ബോധ്യം വെച്ച് കൊണ്ട് തന്നെയാണ് ഈ എഴുത്ത്.. ഒരു യുവതലമുറയിലെ മിടുക്കി (പെണ്‍കുട്ടി) മേയര്‍ സ്ഥാനത്ത് (അധികാരത്തില്‍) വരുമ്പോള്‍ എനിക്കേറെ പ്രതീക്ഷയുണ്ടായിരുന്നു.. ചിന്തിക്കുന്ന.. സ്വതന്ത്ര്യമായ തന്‍റേടമുള്ള നിലപാടെുക്കുന്ന.. സ്ത്രീകളുടെ മനസ്സറിയുന്ന.. അക്രമണങ്ങള്‍ക്കു നേരെ കഠാരയെറിയുന്ന ഒരു പെണ്‍കരുത്താവുമെന്ന്.. പക്ഷേ... എനിക്ക് ആ പ്രതീക്ഷ നഷ്ടപ്പെട്ടു.

  വരും ദിനങ്ങള്‍ കണ്ടറിയണം

  വരും ദിനങ്ങള്‍ കണ്ടറിയണം

  പലപെണ്‍കുട്ടികളും കടന്ന് പോയ മാനസീക ശാരീരിക സംഘര്‍ഷത്തെയാണ് ആ കുട്ടി നിഷ്കരുണം തള്ളിക്കളഞ്ഞത്.. പല കുട്ടികളും അനുഭവിച്ച ശാരീരികവും മാനസീകവുമായ ട്രോമ. ഞാനടക്കം കടന്നുപോയ മുള്ളിന്‍റെ വഴികള്‍.. ദിവസങ്ങളോളം എന്‍റെ ഉള്ള് തകര്‍ത്ത് അവശയാക്കി കിടത്തിയ ദിനങ്ങള്‍... ആ കുട്ടിക്ക് ചിലപ്പോ അങ്ങനൊരനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി ആർക്കും അങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പക്വതയില്ലായ്മ., ചിന്തിക്കാത്ത അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത 21 കാരിയുടെ വരും ദിനങ്ങള്‍ കണ്ടറിയണം.

  എനിക്കങ്ങനെയൊരു അഭിപ്രായമില്ല

  എനിക്കങ്ങനെയൊരു അഭിപ്രായമില്ല

  24 ന്യൂസ് ലെ ഒരു ചർച്ചയിൽ താന്‍ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയിലെ തന്നെ ഉള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതകളേയും എങ്ങനെ നോക്കിക്കാണുന്നു എന്ന് അരുണ്‍ കുമാര്‍ ചോദിക്കുമ്പോ മേയർ സഖാവ് ആര്യ രാജേന്ദ്രന്‍ പറയുന്ന മറുപടി, "എന്റെ പാർട്ടിയെക്കുറിച്ച് എനിക്കങ്ങനെയൊരു അഭിപ്രായമില്ല അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു താൻ ആലോജിക്കുന്നുമില്ല എന്നാണ്..'' എത്ര രസകരമായി ചിരിച്ചാണ് അവരത് പറഞ്ഞവസാനിപ്പിക്കുന്നത്..

  അക്രമങ്ങള്‍ അക്രമങ്ങള്‍ തന്നെയാണ്

  അക്രമങ്ങള്‍ അക്രമങ്ങള്‍ തന്നെയാണ്

  മേയര്‍ കുഞ്ഞേ.. കുഞ്ഞിനനുഭവമില്ലെന്ന് കരുതി.. അങ്ങനൊരനുഭവം ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും പറഞ്ഞ് തള്ളരുത്.. നിസ്സാരവത്കരിക്കരുത്.. അക്രമങ്ങള്‍.. അക്രമങ്ങള്‍ തന്നെയാണ്.. അതനുഭവിച്ചവര്‍ക്‌ മാത്രമെ അതിന്‍റെ വേദനയറിയൂ കുഞ്ഞെ.. പക്വതയുള്ള .. ശക്തിയുള്ള ആര്‍ജ്ജവമുള്ള നിലപാടുകള്‍ വരട്ടെ.. ജീവിതം തുടങ്ങുന്നേയുള്ളു.. അനുഭവങ്ങളും.. നോവിലൂടെ കടന്ന് പോകുന്ന പെണ്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കാനും അവരുടെ വഴികളിലെ മുള്ളെടുത്തിടാനും കഴിയട്ടെ..

  എന്‍റെ അഭിപ്രായം മാത്രമാണ്

  എന്‍റെ അഭിപ്രായം മാത്രമാണ്

  പീഡനവും അക്രമവും നല്‍കുന്ന ട്രോമ മരണത്തെക്കാള്‍ ഭീകരമാണ്.. തെറ്റ് ചെയ്തതും ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതും സ്വന്തം പാര്‍ട്ടിക്കാരനെന്നല്ല അപ്പനാണേല്‍ പോലും കരണമടിച്ച് നിലപാടെടുക്കാന്‍ കഴിയട്ടെ.. ലാല്‍ സലാം.. വിമര്‍ശിക്കാം.. എന്‍റെ അഭിപ്രായം മാത്രമാണ്.. 21 വയസ്സെന്നത് കാര്യ നിര്‍വ്വഹണത്തിനുള്ള പ്രാപ്തി കൂടിയാവട്ടെ.. അധികാരം നല്ലരീതിയില്‍ വിനിയോഗിക്കാനാവട്ടെ..''

  English summary
  Jazla Madasseri against Thiruvananthapuram Mayor Arya Rajendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X