Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോശം അനുഭവം ഉണ്ടായാല്‍ അപ്പോള്‍ പ്രതികരിക്കാത്തതെന്താണ്..?'; ചോദ്യവുമായി സുചിത്ര നായര്‍

കൊച്ചി: ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശം അനുഭവം നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്ന് നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന സുചിത്ര നായര്‍. ആ സംഭവത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഹണി റോസ് - ബോബി ചെമ്മണ്ണൂര്‍ വിവാദം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുചിത്ര നായരുടെ പ്രതികരണം.

ഒരു പരിപാടിക്കിടെ പ്രസംഗിക്കുമ്പോഴാണ് സുചിത്ര തന്റെ അഭിപ്രായം പങ്ക് വെക്കുന്നത്. എന്നാല്‍ ഹണി റോസിന്റേയോ ബോബി ചെമ്മണ്ണൂരിന്റേയോ പേരൊന്നും എടുത്ത് പറയാതെയാണ് സുചിത്ര നായരുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായി. എങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുചിത്ര നായരുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്.

boby chemmannur

താന്‍ നില്‍ക്കുന്ന മേഖലയിലാണെങ്കില്‍ പോലും പ്രതികരണമെന്നത് വലിയൊരു ഘടകമാണ് എന്നും ഇന്ന് തന്നോട് ആരെങ്കിലും മോശമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ട് എങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത് എന്നും സുചിത്ര പറഞ്ഞു. ആ സമയത്ത് തന്നെ പ്രതികരിക്കണം എന്നാണ് തനിക്ക് പറയാനുള്ളത് എന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

'നമ്മള്‍ ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാള്‍ മോശമായി പറയുന്നു, അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ധൈര്യം നമ്മള്‍ അപ്പോള്‍ അവിടെ വെച്ച് തന്നെ കാണിക്കണം. അവിടെ പ്രതികരിക്കണം. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ എന്നോട് അത് പറഞ്ഞത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണ്,' എന്നാണ് സുചിത്ര പറയുന്നത്.

തനിക്ക് ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്ത് നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നു എന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ഹണി റോസ് പരാതിപ്പെട്ടത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാല് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് കേസിനാധാരം. ഈ സംഭവത്തിന് ശേഷവും തന്നെ നിരന്തരം അപമാനിക്കുകയാണ് എന്നാണ് ഹണി റോസ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതിയുമായി എത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട് എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം സിജെഎം കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ബോബി നല്‍കിയ അപ്പീല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ കാക്കനാട് ജയിലില്‍ ആണ് ബോബി ചെമ്മണ്ണൂര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+