• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ രണ്ട് പേര്‍ ബിഗ്‌ ബോസിലേക്കോ? പ്രചരണത്തിലെ വാസ്തവമിതാണ്

തിരുവനന്തപുരം: ടെലവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം. നേരത്തെ ആരംഭിക്കേണ്ട മൂന്നാം സീസണ്‍ കൊവിഡിനെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് മൂന്നാമത്തെ എപ്പിസോഡ് വരുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇളകി മറിഞ്ഞിരുന്നു.

സീസണ്‍ 3യില്‍ ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. പിന്നാലെ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്ന് രണ്ട് പേര്‍ മത്സരാര്‍ത്ഥികളായി എത്തുന്നു എന്ന തരത്തില്‍ പ്രചരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.

ഫെബ്രുവരിയില്‍

ഫെബ്രുവരിയില്‍

ഫെബ്രുവരിയില്‍ ബിഗ് ബോസ് മൂന്നാം സീസണ്‍ ആരംഭിക്കുമെന്നാണ് വിവരം. സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെയായിരിക്കും മുന്‍ സീസണുകളിലെ പോലെ മൂന്നാം സീസണും അവതരിപ്പിക്കുക. എന്നാല്‍ ആരൊക്കെ മത്സര രംഗത്തുണ്ടാവുമെന്നതില്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.

രശ്മി മുതല്‍ ബോബി ചെമ്മണൂര്‍ വരെ

രശ്മി മുതല്‍ ബോബി ചെമ്മണൂര്‍ വരെ

മോഡലായ രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണൂരിന്റെ പേരുകള്‍ വരെ ഇത്തവണത്തെ സീസണില്‍ ഉയര്‍ന്നിരുന്നു. കൂടാതെ ട്രാന്‍സ്ജെന്‍ഡര്‍ സീമ വിനീത്, നടി അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ എന്നീ പേരുകളും ആരാധകര്‍ ഉന്നയിച്ചിരുന്നു. നടി അനാര്‍ക്കലി ഇക്കര്യത്തില്‍ പ്രതികരിച്ച് പിന്നീട് രംഗത്തെത്തിയിരുന്നു.

കൃഷ്ണകുമാറിന്റെ കുടുംബം

കൃഷ്ണകുമാറിന്റെ കുടുംബം

കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സജീവമായ താര കുടുംബങ്ങളില്‍ ഒന്നാണ് കൃഷ്ണകുമാറിന്റേത്. യൂട്യൂബിലും ഫേസ്ബുക്കിലും രസകരമായ വീഡിയോകളും നൃത്തച്ചുവടുകളും പങ്കുവച്ച് കുടുംബം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. കുടുംബത്തിലെ രണ്ട് പേര്‍ ബിഗ് ബോസ് മൂന്നാം സീസണില്‍ എത്തുന്നുവെന്നാണ് പ്രചരണം നടന്നത്.

ദിയയും ഇഷാനിയും

ദിയയും ഇഷാനിയും

കൃഷ്ണകുമാറിന്റെ മക്കളായ ദിയയും ഇഷാനിയും ബിഗ് ബോസ് മൂന്നാം സീസണില്‍ പങ്കെടുക്കുന്നു എന്നാണ് പ്രചരമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ കൂടിയും ഇതുമായി ബന്ധപ്പെട്ട ചോദ്യമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.

 ദിയ പറയുന്നത് ഇങ്ങനെ

ദിയ പറയുന്നത് ഇങ്ങനെ

ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത് ദിയാ കൃഷ്ണയാണ്. ഇഷാനിയോ താനോ ഇത്തവണത്തെ ബിഗ് ബോസില്‍ ഉണ്ടാവില്ലെന്ന് ദിയ പറയുന്നു. തങ്ങളുടെ ദൈനം ദിന കാര്യങ്ങളുമായി സജീവമായ സ്ഥിതിക്ക് ഇതിനായി ചിലവഴിക്കാന്‍ സമയമില്ല എന്ന് ദിയ പറയുന്നു. സിനിമ അല്ലെങ്കിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരായും പ്രോഡക്ട് പ്രമോഷന്റെയും തിരക്കിലാണ് ഇവര്‍.

കേരളത്തില്‍ കളി മാറ്റാന്‍ കോണ്‍ഗ്രസ്; ഉമ്മന്‍ചാണ്ടി അപ്രതീക്ഷിത സ്ഥാനത്തേക്ക്, നിര്‍ണായക നീക്കം ഇങ്ങനെ

പാലായിലേക്കില്ല; ഇടുക്കിയില്‍ തന്നെ മല്‍സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍, 20 വര്‍ഷം കൂടെ നിന്ന ജനത

സുനില്‍കുമാറിനും ചന്ദ്രശേഖരനും വരെ സീറ്റുണ്ടാവില്ല, സിപിഐ കടുത്ത നീക്കത്തിനൊരുങ്ങുന്നു!!

ബിജെപിയുടെ തന്ത്രം പാളി; മുസ്ലിം നേതാക്കള്‍ എത്തിയില്ല, തിയ്യതി മാറ്റിയെന്ന് ശ്രീധരന്‍ പിള്ളയുടെ ഓഫീസ്

പിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കി

English summary
Bigg Boss Malayalam 3: 2 members of actor Krishnakumar's family to Bigg Boss? whats is reality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X