• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെറുതേ പോയി തോണ്ടലാണ് ദില്‍ഷ ആർമിയുടെ പണി: എന്നാല്‍ ആ സംഭവത്തിനൊന്നും പ്രതികരിച്ചില്ല'

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം ദില്‍ഷയുടെ ട്രേഡിങ് പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വ്ലോഗർമാർക്കെതിരെ രൂക്ഷ പ്രതികരണവുമായി ദില്‍ഷ ആർമി നേരത്തെ രംഗത്ത് വന്നിരുന്നു. ആർമിയാണ് ദില്‍ഷയ്ക്ക് സോഷ്യല്‍ മീഡിയ രംഗത്ത് പേരുദോഷം ഉണ്ടാക്കുന്നതെന്ന വിമർശനങ്ങള്‍ക്കായിരുന്നു അവരുടെ മറുപടി. ഇതുപോലെ ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെച്ച് അവസരങ്ങള്‍ ഇല്ലാതാക്കാനുള്ള മാമന്‍മാരുടെ വേല കയ്യിലിരിക്കട്ടെ.

ദില്‍ഷ എന്താണെന്നും ദില്‍ഷ സപ്പോർട്ടേഴ്സ് എന്താണെന്നും എല്ലാവർക്കും അറിയാം എന്നായിരുന്നു സായി ഉള്‍പ്പടേയുള്ള വ്ലോഗർമാരെ ലക്ഷ്യം വെച്ച് ദില്‍ഷ ആർമി ഇന്‍സ്റ്റഗ്രാമിലുടെ പറഞ്ഞത്. എന്നാലിപ്പോഴിതാ ദില്‍ഷയ്ക്കെതിരെ അങ്ങേയറ്റം മോശമായി വീഡിയോ ചെയ്യുന്ന ചാനലുകള്‍ക്കെതിരെ പ്രതികരിക്കാതെ എന്തുകൊണ്ട് ഞങ്ങള്‍ക്കെതിരെ ദില്‍ഷ ആർമി പ്രതികരിക്കുന്നുവെന്ന ചോദ്യം ഉയർത്തുകയാണ് സീക്രട്ട് ഏജന്റെന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ദില്‍ഷയുടെ ട്രേഡിങ് പ്രമോഷന്‍ വീഡിയോയുമായി

ദില്‍ഷയുടെ ട്രേഡിങ് പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല ഞാന്‍ പറയാന്‍ പോവുന്നത്. അതിനെ തുടർന്ന് ഇവിടെ കുറേ വിഷയങ്ങളുണ്ടായിട്ടുണ്ട്. ഈ വിഷയം സ്ഥിരമായി ശ്രദ്ധിക്കുന്ന ആളുകള്‍ക്ക് ബാക്കിയുള്ള യൂട്യൂബ് ചാനലുകള്‍ പരിശോധിച്ചാല്‍ കാര്യം മനസ്സിലാവും. ദില്‍ഷ ആർമി എന്ന് പറയപ്പെടുന്ന ഗ്രൂപ്പ് ഓഫ് ആളുകള്‍ പ്രമേഷന്‍ വിഷയത്തില്‍ പ്രതികരിച്ച ആളുകള്‍ക്കെതിരെ സ്റ്റോറീസ് ഇട്ടും കുറിപ്പുകളുമിട്ടുമൊക്കെ പ്രതികരിച്ചിട്ടുണ്ട്.

രണ്ട് വരന്മാർ വേണ്ട, ഒന്ന് മതിയെന്ന് തീരുമാനിച്ച് പിങ്കിയും റിങ്കിയും: ഒരു അപൂർവ്വ വിവാഹ കഥരണ്ട് വരന്മാർ വേണ്ട, ഒന്ന് മതിയെന്ന് തീരുമാനിച്ച് പിങ്കിയും റിങ്കിയും: ഒരു അപൂർവ്വ വിവാഹ കഥ

ചുമ്മാ ഒരു ആവശ്യവും ഇല്ലാതെ ആളുകളെ

ചുമ്മാ ഒരു ആവശ്യവും ഇല്ലാതെ ആളുകളെ വെറുതെ പോയി തോണ്ടലാണ് ഈ ആർമിക്കാരുടെ പണി. ഇവരെ ഞാനിനി ദില്‍ഷ ആർമി എന്നൊന്നും പറയുന്നില്ല. ദില്‍ഷ ആർമി അല്ല, റോബിന്‍ അർമി അല്ല, ബ്ലെസ്ലീ ആർമി അല്ല, യു എഫ് ഓസ് എന്നേ വിളിക്കുകയുള്ളു. അതായത് ഐണ്‍ ഐഡറ്റിഫൈഡ് ഒബ്ജക്ടസ് ആണ് ഇവരൊക്കെ. മുഖമോ, ശബ്ദമോ ഐഡന്റിറ്റിയോ ഒന്നുമില്ലാത്തവരാണ്. എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ പത്ത് സ്റ്റോറിയിടും പോവും.

ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ലഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ല

വീണ്ടും എന്തെങ്കിലുമൊക്കെ കിട്ടുമ്പോള്‍

വീണ്ടും എന്തെങ്കിലുമൊക്കെ കിട്ടുമ്പോള്‍ വീണ്ടും വന്ന് ചൊറിയും. ഡോക്ടർ ക്രോമിന്റെ ഒരു വെട്ടുകിളി അറ്റാക്ക് ഉണ്ടായ സമയത്ത്, ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ വീഡിയോയില്‍ വന്ന് പറഞ്ഞിട്ടുണ്ട്. അതേ രീതിയിലുള്ള അറ്റാക്കാണ് ഇവിടേയും നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ദില്‍ഷയെക്കുറിച്ച് പോസിറ്റിവ് പറയുകയാണെങ്കില്‍ ഈ സംഗതിയില്ല. എന്തെങ്കിലും നെഗറ്റീവ് എടുത്ത് കാണിച്ചാലാണ് ഈ കാര്യം നടക്കുന്നതെന്നും സായി പറയുന്നു.

Vastu tips for TV placement: കിടപ്പുമുറിയില്‍ ടിവി വെക്കാമോ? സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം, യഥാർത്ഥ സ്ഥാനം അറിയാം

 ഇതിനടിയിലൊന്നും ദില്‍ഷ യു എഫ് ഓസ് ഇല്ല

ദില്‍ഷയുടെ പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീർന്നു കിടക്കുന്ന സമയത്താണ് ദില്‍ഷയുടെ കുറേ ട്രോളുകള്‍ വരുന്നത്. ട്രോള്‍ പേജുകളെ പോയി ചൊറിഞ്ഞാല്‍ അവർ വെറുതെ ഇരിക്കില്ല. അവർ അടുത്ത ട്രോളുമായി വരും. അങ്ങനെ ദില്‍ഷയ്ക്ക് നിങ്ങളായി വാങ്ങിച്ച് കൊടുക്കുന്ന ട്രോളുകളാണ് ഇതെന്ന് എനിക്ക് സംശയമുണ്ട്. ഇതിനടിയിലൊന്നും ദില്‍ഷ യു എഫ് ഓസ് ഇല്ല. അല്ലെങ്കില്‍ അവരെ കാണുന്നില്ല.

ദില്‍ഷയുടെ മേക്കപ്പ് വീഡിയോയുമായി ബന്ധപ്പെട്ട്

ദില്‍ഷയുടെ മേക്കപ്പ് വീഡിയോയുമായി ബന്ധപ്പെട്ട് കുറെ ട്രോളുകള്‍ വന്നിരുന്നു. മേക്കപ്പ് ഇടുന്ന് അവരവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ഈ വീഡിയോക്ക് അടിയിലെല്ലാം ദില്‍ഷയ്ക്കെതിരെ കമന്റുകള്‍ വന്നിരുന്നു. ഇതിനടയിലെല്ലും ഞാന്‍ ദില്‍ഷ ആർമിയെ കാണുകയോ അവരെ തിരുത്താന്‍ ശ്രമിക്കുന്നതോ കണ്ടിട്ടില്ല. ഇത്തരം നെഗറ്റീവ് കമന്റുകള്‍ക്ക് റിപ്ലൈ കൊടുക്കുകയാണ് വേണ്ടത്. അതിന് പകരം ശബ്ദവും മുഖവുമുള്ള ഞങ്ങളോട് പ്രതികരിച്ച് നിങ്ങളും ഒരു പ്രമോഷനാണോ ഉദ്ദേശിക്കുന്നതെന്നും സായി ചോദിക്കുന്നു.

ദില്‍ഷയ്ക്കെതിരായ വരുന്ന കാര്യങ്ങളോട്

ദില്‍ഷയ്ക്കെതിരായ വരുന്ന കാര്യങ്ങളോട് പ്രതികരിക്കുകയാണ് നിങ്ങളുടെ അജണ്ടയെങ്കില്‍ പ്രോപ്പറായിട്ട് അതിനോട് പ്രതികരിക്കുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങളാണ് എന്നെ സംബന്ധിച്ച് മോശം കണ്ടന്റ്. ഒരാള്‍ മേക്കപ്പ് ഇടണോ വേണ്ടയോ എന്നുള്ളത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. മേക്കപ്പ് ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം. അതില്‍ കൈ കടത്തി മോശം വീഡിയോ ചെയ്യുന്നവരോട് വേണം പ്രതികരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam fame Dilsha fans are just causing problems; sai reaction goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X