അനീഷ് ആ സമയത്ത് കൃത്യമായ സ്ട്രാറ്റജി പുറത്തെടുത്തു: ഇനി കണ്ടന്റ് ഇല്ലെങ്കിലും ആളുകള്‍ ഏറ്റെടുക്കും
ബിഗ് ബോസ് മത്സരാർത്ഥികള്‍ പിആറിനെ രംഗത്തിറക്കുന്നു എന്നുള്ളത് തുടക്കകാലത്ത് എന്തോ വലിയ കുറ്റം ചെയ്യുന്നത് പോലെയായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സീസണ്‍ 4 മുതല്‍ പെയിഡ് പിആർ നടത്താത്ത മത്സരാർത്ഥികള്‍ വളരെ ചുരുക്കമായി. ഒടുവില്‍ ഏറ്റവും മികച്ച പിആർ ചെയ്യുന്ന മത്സരാർത്ഥി ആരോ അവർക്ക് വിന്നർ ആകാന്‍ സാധിച്ചില്ലെങ്കിലും ഫൈനല്‍ ഫൈവിലെങ്കിലും എത്താന്‍ സാധിക്കുന്നു.
സീസണ്‍ 7 ലേക്ക് വരികയാണെങ്കിലും പിആർ പ്രവണതയ്ക്ക് കുറവ് ഒന്നുമില്ല. മത്സരാർത്ഥികള്‍ അകത്ത് എത്ര മത്സരിച്ചാലും ആൾക്കാരുടെ മനസിലേക്ക് കയറുന്നത് പുറത്തുള്ള റീലുകളും സപ്പോർട്ടേഴ്സ് ഇറക്കുന്ന പോസ്റ്റുകളുമാണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ വിലയിരുത്തുന്നത്. ഇതുവരേയുള്ള പിആർ ചരിത്രത്തേയും അദ്ദേഹം സമഗ്രമായ ഭാഷയില്‍ വിലയിരുത്തുന്നു. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ്‌ബോസും പിആർ വർക്സ്ഉം എങ്ങനെ ഒത്തു പോകുന്നു: ഒരവലോകനം
സീസൺ 4ൽ ആണ് ബിഗ്‌ബോസ് പെയ്ഡ് പ്രൊമോഷന്റെ ഉദയം. അതിനു മുന്നേ ഉള്ള സീസണുകളിൽ ആളുകളും ഗ്രൂപ്പുകളും അവർക്കിഷ്ടപ്പെട്ട മത്സരാർഥികൾക്ക് വേണ്ടി പ്രൊമോഷൻ ചെയ്തപ്പോൾ, സീസൺ 4 ഒരു മത്സരാർഥി, അയാൾ ഇറങ്ങുന്നതിനു മുന്നേ തന്നെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ബിഗ്‌ബോസ് വീഡിയോകൾ ഇറക്കുന്ന രണ്ട് ചാനലുകൾക്കും ഒരു കണ്ടന്റ് ക്രിയേറ്റർക്കും കനത്ത ഒരു തുക ഓഫർ ചെയ്താണ് ഇറങ്ങിയത്.
ബിഗ്‌ബോസ് സീരിയസായി കാണുന്ന നമ്മളൊക്കെ ആണ് ബിഗ്‌ബോസിന്റെ ഗ്രൂപ്പുകളിൽ അംഗം ആകുന്നതും കാര്യങ്ങൾ ചർച്ച ചെയ്യുന്നതും, പക്ഷേ കൂടുതൽ പ്രേക്ഷകർ കാണുന്നത് ഈ ചാനലുകളുടെ ബിറ്റുകളാണ്. ഇന്ന് ചാനലുകളുടെ എണ്ണം അന്നത്തേതിനേക്കാൾ ഒരുപാട് കൂടി. സീസൺ 4ൽ ചെയ്തത് ഇതാണ്, ആദ്യം തന്നെ ഇയാൾ ഒറ്റപ്പെട്ടു നിൽക്കാൻ ശ്രമിച്ചു. അത് ഹീറോയിസം ആയി ചാനലുകൾ തംബ്നെയിൽ ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇയാളോട് സിംപതി തോന്നി ബാക്കി ഉള്ള മത്സരാർഥികളെ ആളുകൾ വെറുത്തു തുടങ്ങി.
ഇനിയാണ് ഈ ടോപ്പിക്കിലെ ഏറ്റവും പ്രധാന കാര്യം"ഒരു തുടക്കം മാത്രമേ വേണ്ടൂ !! ഇനി നിങ്ങൾ ഈ പെയ്ഡ് പ്രൊമോഷന്റെ ഭാഗം അല്ല എന്ന് വെക്കുക. ആ മത്സരാർഥിയുടെ യഥാർത്ഥ കാരക്ടർ നിങ്ങൾക്ക് വെളിയിൽ കൊണ്ട് വരണമെന്നും ചർച്ച ചെയ്യണമെന്നും കരുതുക - കാര്യമില്ല. ഇതിനകം ആരാധനാ ഭ്രാന്തു മൂത്ത സമൂഹം നിങ്ങളുടെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തു പോകും, നിങ്ങൾ ഒന്നുമല്ലാതാകും. അത് കൊണ്ട് തന്നെ ഓരോ ചാനലുകാരും ഈ ആദ്യത്തെ ഒഴുക്കിനൊത്തു നീന്തേണ്ടി വരും".
സീസൺ 4ൽ വീടിന്റെ ഉള്ളിൽ നിന്ന് അയാൾ "നീ അടുത്ത ആഴ്ച പോകും" എന്ന് ഉറക്കെ പറയുന്ന മത്സരാർഥികൾക്ക് എതിരെ സൈബർ ബുള്ളിയിങ്ങും ഡീഗ്രേഡ് പോസ്റ്റുകളുമായി ഈ ചാനലുകൾ മുന്നിട്ടിറങ്ങി. സ്വാഭാവികമായും അവരൊക്കെ പുറത്തേക്കു പോയി. സീസൺ 5 എത്തി. കഴിഞ്ഞ സീസണിൽ നിന്ന് പഠിച്ച പാഠങ്ങളുമായി ഒരു ചേച്ചി ആണ് ഇത്തവണ കാശ് ഇറക്കി കളി തുടങ്ങിയത്. ഇത്തവണ നേരത്തെ ആയിരുന്നു കാര്യങ്ങൾ.
മത്സരം തുടങ്ങുന്നതിനു മുന്നേ തന്നെ ഇവരെ പറ്റി ഉള്ള പോസ്റ്റുകൾ, ഇവരുടെ വസ്ത്രധാരണം എല്ലാമായി ഗ്രൂപ്പുകൾ നിറഞ്ഞു. പക്ഷേ സീസൺ 4 പോലെ ഒരു കിക്ക് സ്റ്റാർട്ട് ഇവർക്ക് കിട്ടിയില്ല. മറ്റൊരു മത്സരാർഥി അസാധാരണ സ്ക്രീൻ പ്രസൻസ് ഇട്ടു. ആദ്യ 2 ആഴ്ച ഇവർക്കൊപ്പം നിന്ന പഴയ രണ്ടു പ്രമുഖ ചാനലുകൾക്കും കാര്യം മനസ്സിലായി പതുക്കെ നിലപാട് മാറ്റി. സംശയം ഉള്ളവർക്കു പരിശോധിക്കാം. ഈ ചാനലുകളുടെ തംബ്നെയിൽ ആദ്യത്തെ രണ്ടാഴ്ച ആർക്കൊപ്പം ആയിരുന്നെന്നും പിന്നീട് മാറിയതും.
സീസൺ 6 ആയപ്പോഴേക്കും പെയ്ഡ് പ്രൊമോഷൻ സർവസാധാരണമായി. ഏറ്റവും കാശിറക്കിയത് എന്ന് തോന്നിച്ചത് ഒരു ഫീമെയിൽ മത്സരാർഥി ആണെങ്കിലും അനാവശ്യമായ ഒരു സൗഹൃദം അവളുടെ റേറ്റിങ്ങിനെ ബാധിച്ചു. പ്രൊമോട്ടേഴ്സ് സീസൺ മുഴുവൻ പരമാവധി വെള്ള പൂശാൻ ശ്രമിച്ചത് കൊണ്ട് ടോപ്പ് 5ൽ എത്തി എന്ന് മാത്രം.
സീസൺ 7ൽ സംഭവിക്കുന്നത്
ആർക്കും ഇഷ്ടമില്ലെങ്കിലും പറയാം - ഏറ്റവും കുറവ് പെയ്ഡ് പിആർ ചെയ്തിരിക്കുന്നത് രണ്ടു പ്രധാന മത്സരാർഥികൾ ആണെന്നാണ് എന്റെ വിശ്വാസം. ഒന്ന് അപ്പാനി ശരത്. പുള്ളി തന്റെ പ്രശസ്തിയിൽ ഓവർ കോൺഫിഡൻസ് ആയതു കൊണ്ടാകാം. പുള്ളിയെ വെളുപ്പിക്കാനോ സപ്പോർട്ട് ചെയ്യാനോ ഒരാളും ഉണ്ടായിരുന്നില്ല.
രണ്ടാമത്തെയാണ് അനീഷ് - അനീഷിന് അറിയാം മുൻ അനുഭവങ്ങളിൽ നിന്ന്, കാശിറക്കിയിട്ടു മാത്രം കാര്യമില്ല. അത് കൊണ്ട് തന്നെ അനീഷ് ആദ്യ രണ്ടു ആഴ്ച നിന്നു കാത്തു. വിക്ടിം സ്ട്രാറ്റജി ആണ് കളിച്ചത്. സീസൺ 4ലെ താരത്തെ പോലെ തന്നെ, ഇതിന്റെ ഫലമായി യൂട്യൂബ് ചാനലുകൾ ഇയാളെ ഏറ്റെടുത്തു. ഇനി ഈ സീസൺ മുഴുവൻ ഇയാൾ ഒരു കോണ്ടന്റും തരാതെയും ഇയാളെ ഇവർ കൊണ്ട് നടക്കും. മാർക്ക് മൈ വേർഡ്സ്.
ഇയാൾക്ക് ആകെ ഉള്ള കോമ്പറ്റിഷൻ അനുമോൾ ആണ്. പെയ്ഡ് പ്രൊമോഷന് ഏറ്റവും കാശിറക്കിയതും അനു ആണെന്ന് ഏതാണ്ട് ഉറപ്പാണ്. ഇപ്പോൾ നടക്കുന്ന മത്സരം യാഥാർത്ഥത്തിൽ വെറും കോമഡി ആണ്. പെയ്ഡ് പ്രൊമോട്ടേഴ്സിന്റെ അനുമോൾ വെള്ളപൂശലും കോണ്ടന്റ് തീർന്ന അനീഷിന്റെ ഇനിഷ്യൽ കളക്ഷനിൽ മുന്നോട്ടു പോകുന്ന പ്രൊമോട്ടേഴ്സിന്റെ പൊക്കിയടിക്കലും.
നേരത്തെ പറഞ്ഞ പോലെ, കാശിറക്കാതെ മിക്കവാറും ബിഗ്‌ബോസിൽ കയറാറില്ല. മറ്റൊരു നല്ല കാശിറക്കിയ വ്യക്തി ആണ് അക്ബർ. ഇവന്റെ പിആർ വർക്കേഴ്സ് പരമാവധി കിട്ടുന്ന അവസരത്തിൽ ഒക്കെ വെളുപ്പിക്കാൻ നോക്കുന്ന പോസ്റ്റുകൾ ഇറക്കുന്നുണ്ട്. അത് കൊണ്ടാണ് ഒരുമിച്ചിരുന്നു എല്ലാം ചെയ്തിട്ടും അപ്പാനിക്ക് അനുകൂലമായി ഒരു പ്രൊമോഷനും വരാതിരുന്നതും ഇവന്റെ പേരിൽ വരുന്നതും. ഇവന്റെ പോസ്റ്റിൽ പോലും അപ്പാനിക്കു സപ്പോർട്ട് ആയി ഒരു വരി പോലും ഉണ്ടാകാറില്ല.
സമ്മറി - നിങ്ങൾ ബിഗ്‌ബോസിൽ കളിക്കുമ്പോൾ തന്നെ പുറത്തും കളി നടക്കുന്നു. എത്ര മത്സരിച്ചാലും ആളുകളുടെ മനസിലേക്ക് കയറുന്നത് കളികൾ പുറത്തുള്ള റീലുകളും സപ്പോർട്ടേഴ്സ് ഇറക്കുന്ന പോസ്റ്റുകളുമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ അനുമോളും അനീഷും ടോപ്പ് 2 ഉറപ്പിക്കാം. ആര് ഒന്നാം സ്ഥാനം എന്നതിൽ മാത്രമാണ് സംശയം.












Click it and Unblock the Notifications