വയനാട്ടിലെ അവസ്ഥവെച്ച് ഇതൊന്നുമാകില്ല എന്നറിയാം, പക്ഷേ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു': ബിബി താരം അഭിഷേക്
കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. നിരവധിപേർക്ക് ജീവൻ നഷ്ടമായി. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്ക് പറ്റിയവർ ആശുപത്രികളിലാണ്. നിരവധിപേർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഉണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ എത്തുന്നുണ്ട്. ഭക്ഷണവും വെള്ളവും വസ്ത്രങ്ങളുമൊക്കെ എത്തിക്കുന്നുണ്ട്.
ഇപ്പോൾ തന്നാൽ ആവുന്ന സഹായം ചെയ്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 6 താരം അഭിഷേക് ശ്രീകുമാർ. അരിയും ഉപ്പുമാണ് അഭിഷേക് വാങ്ങിയത്. സാധനങ്ങൾ വാങ്ങുന്നതും അത് കളക്ഷൻ സെന്ററിൽ എത്തിക്കുന്നതും അഭിഷേക് വീഡിയോയിൽ കാണിക്കുന്നുണ്ട്. വയനാട്ടിലെ അവസ്ഥ വെച്ച് ഇത് ഒന്നുമാകില്ല എന്നറിയാം. പക്ഷേ തന്നാൽ കഴിയുന്നത് താൻ ചെയ്യുന്നുവെന്നും അഭിഷേക് പറഞ്ഞു.

ബിഗ്ഗ്‌ബോസ് ഹൗസിൽ ആദ്യം എത്തിയപ്പോൾ കഞ്ഞി ഉപ്പില്ലാതെ കുടിച്ച ഓർമ എനിക്ക് ഉണ്ട്. വളരെ പാടാണ് അങ്ങനെ കുടിക്കാൻ അതുകൊണ്ട് അരിയുടെ കൂടെ ഞാൻ ഉപ്പും വാങ്ങികൊടുക്കുന്നുവെന്നും വരുന്ന വഴി പല കളക്ഷൻ സെന്റർ കണ്ടു സന്തോഷം മലയാളികൾ ഒറ്റകെട്ടായി ജാതി, മതം, രാഷ്ട്രിയം എന്നതെല്ലാം മാറ്റിവെച്ച് മനുഷ്യനുവേണ്ടി ഇറങ്ങിയെന്നും അഭിഷേക് പറഞ്ഞു.
306 കിലോ അരിയും 50 കിലോ ഉപ്പും കൊടുത്തിട്ടുണ്ട്. കഞ്ഞി കുടിക്കാനുള്ള സാധനമുണ്ട്. അവർക്ക് കഞ്ഞി കുടിക്കണമെന്ന് തോന്നിയാൽ കഞ്ഞി കുടിക്കാനും തത്ക്കാലം വിശപ്പടക്കാനുമുള്ളതും നമ്മൾ കൊടുത്തിട്ടുണ്ട്. ഇനിയങ്ങോട്ട് എന്തെങ്കിലും ആവശ്യം ഉണ്ടെന്ന് പറഞ്ഞാൽ നമുക്ക് എത്തിച്ചുകൊടുക്കാമെന്നും അഭിഷേക് പറയുന്നു.
അഭിഷേക് വീഡിയോയ്ക്കാെപ്പം പങ്കുവെച്ച കുറിപ്പ്:
വയനാട്ടിലെ അവസ്ഥ വെച്ച് ഇത് ഒന്നുമാകില്ല എന്നറിയാം. പക്ഷേ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു. ബിഗ്ഗ്‌ബോസ് ഹൗസിൽ ആദ്യം എ ത്തിയപ്പോൾ കഞ്ഞി ഉപ്പില്ലാതെ കുടിച്ച ഓർമ എനിക്ക് ഉണ്ട്. വളരെ പാടാണ് അങ്ങനെ കുടിക്കാൻ അതുകൊണ്ട് അരിയുടെ കൂടെ ഞാൻ ഉപ്പും വാങ്ങികൊടുക്കുന്നു. വരുന്ന വഴി പല കളക്ഷൻ സെന്റർ കണ്ടു സന്തോഷം മലയാളികൾ ഒറ്റകെട്ടായി ജാതി , മതം , രാഷ്ട്രിയം എന്നതെല്ലാം മാറ്റിവെച്ച് മനുഷ്യനുവേണ്ടി ഇറങ്ങി,
അതേ സമയം, കാലവർഷ കെടുതിയുടെ ഭാഗമായി വയനാട്ടിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെ മാറ്റിത്താമസിപ്പിച്ചു. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച എട്ട് ക്യാമ്പുകൾ ഉൾപ്പെടെയാണ് ഇത്. ഐ ആം എ പ്രൗഡ് മലയാളി എന്നാണ് അഭി കുറിച്ചത്












Click it and Unblock the Notifications