'സാധാരണ എല്ലാ ലൈവും ചിരിച്ചുകാെണ്ടാണ് തുടങ്ങാറുള്ളത്, ഇവിടെ ചിരിക്കാനൊന്നും കഴിയുന്നില്ല'; വേദനയോടെ അഖിൽ
അഞ്ച് വയസ്സുകാരി കാെല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അഖിൽ മാരാർ. സാധാരണ എല്ലാ ലൈവ് തുടങ്ങുമ്പോഴും താൻ ചിരിച്ചുകാെണ്ടാണ് സംസാരിച്ച് തുടങ്ങാറെന്നും എന്നാൽ ഇവിടെ ചിരിക്കാനൊന്നും തോന്നുന്നില്ല വല്ലാത്ത മാനസിക വിഷമത്തോടെയാണ് താൻ ഈ ലൈവ് ഇടുന്നതെന്നും അഖിൽ പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി പല വാർത്തകളിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിച്ച ആളാണ് താനെന്നും ഈ നാട്ടിൽ എത്ര പ്രതിഷേധിച്ചിട്ടും എത്ര പ്രതികരിച്ചിട്ടും ഒരുകാര്യവും ഇല്ലെന്ന് കരുതി വാർത്തകളിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചു. ആരും സപ്പോർട്ട് ചെയ്യാൻ ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്നും അഖിൽ പറഞ്ഞു.

ഒരുപാട് ശരികൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. കൂടി നിന്ന് ആക്രമിക്കാനെ എല്ലാവരും ശ്രമിച്ചിട്ടുള്ളൂ. ഒരാൾ വിചാരിച്ചത് കൊണ്ട് ഈ നാടിനെ നന്നാക്കാൻ പറ്റില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ പ്രതിഷോധങ്ങൾ ഉള്ളിൽ ഒതുക്ക, പ്രശ്നങ്ങൾ കണ്ടാൽ പ്രതികരിക്കേണ്ടെന്നു കരുതി ഒരു വിഷയം കാണാതിരുന്നിട്ടുണ്ട്. കാരണം എനിക്ക് പ്രതികരിക്കാൻ കഴിയില്ല.
പക്ഷേ എത്രയൊക്കെ കാണാതിരിക്കാൻ ശ്രമിച്ചാലും ദൈവം നമുക്ക് മുന്നിൽ കാണിച്ച് തരുന്ന ചില വിഷയങ്ങളുണ്ട്. ഇവിടെ കേരളത്തിൽ, പ്രബുദ്ധമായെന്ന് നമ്മൾ അഭിമാനിച്ച, അഹങ്കരിച്ച കേരളത്തിൽ ഒരു കുഞ്ഞ് ..എന്താണ് ഇതിനൊക്കെ നമ്മൾ പറയേണ്ടത്.
ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്? ഒരു കുഞ്ഞിന്റെ മരണത്തിൽ എന്ത് ന്യായീകരണമാണ് സർക്കാരും ഉദ്യോഗസ്ഥരും നൽകേണ്ടത്, അഖിൽ ചോദിച്ചു. എല്ലാ പെൺമക്കളും ഉള്ള രക്ഷിതാക്കൾക്ക്, സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണമെന്നാണ് ഞാൻ പറയുന്നത്. എല്ലാ പെൺമക്കൾ ജനിക്കുമ്പോഴും രക്ഷകർത്തക്കൾക്ക് സർക്കാർ തോക്ക് അനുവദിക്കണം നിങ്ങൾ ആരും ആരേയും സംരക്ഷിക്കേണ്ട.. അഖിൽ പറഞ്ഞു.
" ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും. ഒരു പെൺകുട്ടി റോഡിസലൂടെ നടന്ന് പോയാൽ പോലീസിന് കൂടെ നടക്കാൻ പറ്റുമോ.. പ്രദേശത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നു, ഞങ്ങളുടെ കുഴപ്പമാണോ?" എന്നൊക്കെയാണ് ചോദിച്ചാൽ നിങ്ഹൾ പറയുന്നത്. ന്യായീകരണങ്ങൾ നിരത്തയിട്ട് ഒന്നും ഒരു കാര്യവുമില്ല, ആവർത്തിക്കാതിരിക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ കൃത്യ സമയത്ത് ചെയ്യണം അഖിൽ പറഞ്ഞു.
പല ആൾക്കാരും മാനസികമായി ചിന്തിക്കും മലയാളി പെൺകുട്ടിയല്ലല്ലോ എന്ന് , നമ്മൾ എന്തിനാ പ്രതിഷേധിക്കുന്നത് എന്ന്...ഇതു വല്ല ഉത്തർപ്രദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ മറ്റേതെങ്കിലും സ്ഥലത്തോ ആണെങ്കിൽ ഇവിടുത്തെ സാംസ്ക്കാരിക പുരോഗമനവാദികൾ മുഴുവനിറങ്ങിയേനെ. ഇവിടെ ആരും ഇറങ്ങില്ല..മരിച്ചത് മലയാളി പെൺകുട്ടി അല്ലല്ലോ..
എവിടെയോ ആയിക്കോട്ടെ , ഇത് നിങ്ങളുടെ കുഞ്ഞാണെന്ന് ചിന്തിക്കൂ. നഷ്ടപ്പെട്ടത് വൈകുന്നേരം സ്കൂളിൽ പോയി തിരിച്ചുവന്ന നിങ്ങളുടെ കുഞ്ഞാണെന്ന് ചിന്തിച്ചു നോക്കൂ. സ്കൂളിൽ നിന്ന് വന്ന കുട്ടിയെ കാണാനില്ലെന്ന് നിങ്ങൾ ഒരു നിമിഷം ചിന്തിച്ചു നോക്കൂ, അവളെ കാണാതെ അറിയാതെ ഇരിക്കുന്ന നിമിഷത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ, അഖിൽ പറഞ്ഞു.












Click it and Unblock the Notifications