എന്റെ അമ്മൂമ്മ പറയുന്നത് പോലെയാണിത്; മുല്ലപ്പെരിയാർ ഡാം പൊട്ടുമോ? അഖില്‍ മാരാറിന് പറയാനുള്ളത് ഇതാണ്
ഒരു ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും മുല്ലപ്പെരിയാർ ഡാം വിഷയം സജീവ ചർച്ചാ വിഷയമായി ഉയർന്ന് വന്നിരിക്കുകയാണ്. ഡാം ഏത് സമയവും പൊട്ടുമെന്ന പ്രചരണവുമായി ഒരു വിഭാഗം മുന്നോട്ട് പോകുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ തന്നെ ഈ വിഷയത്തിലെ തന്റെ നിഗമനങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ അഖില്‍ മാരാർ രംഗത്ത് വന്നിരിക്കുന്നത്.
മുല്ലപെരിയാർ വിഷയത്തിൽ അനാവശ്യ ഭീതി പരത്തുന്ന അല്പജ്ഞാനികളുടെ ജല്പനങ്ങൾ കേട്ട് സോഷ്യൽ മീഡിയ വഴി ഭീതി പരത്തുന്നവർ നിരവധി മനുഷ്യരുടെ സമാധാന പൂർണമായി പോകുന്ന ജീവിത സാഹചര്യത്തെ നശിപ്പിക്കുകയാണെന്നാണ് അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

അഖില്‍ മാരാരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മുല്ലപെരിയാർ വിഷയത്തിൽ അനാവശ്യ ഭീതി പരത്തുന്ന അല്പജ്ഞാനികളുടെ ജല്പനങ്ങൾ കേട്ട് സോഷ്യൽ മീഡിയ വഴി ഭീതി പരത്തുന്നവർ നിരവധി മനുഷ്യരുടെ സമാധാന പൂർണമായി പോകുന്ന ജീവിത സാഹചര്യത്തെ നശിപ്പിക്കുകയാണ്.
അതേസമയം മുല്ലപെരിയാറിൽ ആശങ്ക പെട്ടിരിക്കുന്ന നിരവധി മനുഷ്യരുടെ സംശയങ്ങൾ ദൂരീകരിക്കാനും അവരുടെ ഭയം മാറ്റാനും ആരും ആശങ്കപെടേണ്ട സാഹചര്യമില്ല എന്ന് പറഞ്ഞു പോകാതെ നിലവിലെ ബലം പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ ചുമതലപെടുത്താൻ സുപ്രീം കോടതിയോട് ആവശ്യപെടുക..
ഇനി മുല്ലപെരിയാർ വിഷയത്തിൽ ഞാൻ മനസിലാക്കിയത്. മുല്ലപെരിയാർ ഒരു ഗ്രാവിറ്റി ഡാം ആണ്. കരിങ്കല്ലുകൾ ഉപയോഗിച്ച് ഭൂഗുരുത്വബലത്തിൽ നില നിൽക്കുന്ന ഒരു ഡാം. ഇതിന്റെ കനം ബേസ് ഭാഗത്തു ഏതാണ്ട് 45മീറ്റർ ആണ്. അതായിത് ഒരു 8വരി പാതയെക്കാൾ അധികം.സുർക്കി ഉപയോഗിച്ചത് കല്ലുകൾ ഉറപ്പിച്ചു നിർത്താൻ അല്ല. വെള്ളത്തിന്റെ ചോർച്ച തടയാൻ ആണ്. പൂർണമായും സുർക്കി ഒലിച്ചു പോയാലും കല്ലുകൾ അനങ്ങില്ല.
കാരണം കല്ലുകൾ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ ആണ് നിൽക്കുന്നത്. അതായത് ഈ അടുക്കി വെച്ചിരിക്കുന്ന കല്ലുകളുടെ ഭാരം ആണ് അണക്കെട്ടിന്റെ ബലം. ഈ അണക്കെട്ട് പൂർണമായും വെള്ളം നിറഞ്ഞാലും ഉണ്ടാക്കുന്ന ബലത്തേക്കാൾ കൂടുതൽ ആണ് അണക്കെട്ടിന്റെ യഥാർത്ഥ ബലം.അതായത് ഒരു സ്വാഭാവിക മല എന്ന് പറയാം..
കുറച്ചു സുർക്കി ഇളകി പോയാലോ. പൂർണമായും ഇളകി പോയാലോ ഈ ഡാമിന് ഒന്നും സംഭവിക്കില്ല കാരണം സുർക്കിയുടെ ബലത്തിൽ അല്ല ഈ ഡാം നിൽക്കുന്നത്. വെറുതെ കിടന്ന് ബഹളം വെയ്ക്കുന്നവർ വീട്ടിൽ മതില് പണിയും പോലെയാണ് ഡാം പണിയുന്നത് എന്ന് ചിന്തിക്കുന്നവർ ആണ്.
ഭൂകമ്പം വന്നാൽ തകരില്ലേ എന്ന് ചോദിച്ചാൽ ഭൂകമ്പം വന്നാൽ തകരാത്ത ഒന്നും ഉണ്ടാവില്ല എന്ന് നിങ്ങൾ മനസിലാക്കുക.
ഇനി കാലപാഴക്കമാണ് പുതിയ ഡാം പണിയണം എന്ന് പറയുന്നവർ അറിയാൻ ഇന്ത്യയിൽ 100വർഷത്തിന് മുകളിൽ പഴക്കം ഉള്ള 236 വലിയ ഡാമുകൾ ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഡാം തമിഴ്‌നാട്ടിലാണ്. കല്നായി ഡാം ഏതാണ്ട് 2000വർഷം പഴക്കമുള്ളതാണ്.
കാലപ്പഴക്കം ആണ് ബലം നിർണ്ണയിക്കുന്നതെങ്കിൽ പണിഞ്ഞു മൂന്നാം വർഷം പൊളിഞ്ഞ പാലാരിവട്ടം നമുക്ക് മുന്നിലുണ്ട്. 100വർഷം പഴക്കം ചെന്ന നാഗമ്പടം പാലം ബോംബ് വെച്ചിട്ട് പോലും പൊളിഞ്ഞതുമില്ല. കട്ട് തിന്ന് ജീവിക്കുന്ന രാഷ്ട്രീയ കോമാളികൾ പണിതതും നാടിന്റെ നന്മയെ കരുതി രാജാക്കന്മാർ പണിതതും തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്.
ഇനി ലോകത്തെ ഏറ്റവും വലിയ ഡാം ദുരന്തം.. ചൈനയിലെ ബാങ്ക്യയോ ഡാം ദുരന്തം. ഏതാണ്ട് രണ്ടര ലക്ഷം പേര് മരിച്ചു എന്ന് പറയുന്നു. ഡാമിന്റെ കാലപ്പഴക്കം വെറും 22വർഷം. ശക്തമായ കൊടുങ്കാറ്റും പ്രളയവും ഭൂകമ്പവും ഒക്കെ ഒരുമിച്ചു വന്നപ്പോൾ 64ഡാമുകൾ ഒരുമിച്ചു തകർന്നു. ഔദ്യോഗിക മരണം 26000എന്നാണ് ചൈനീസ് സർക്കാർ പറയുന്നത്.
അപ്പോഴാണ് മുല്ലപെരിയാർ തകർന്നാൽ തന്നെ മുല്ലപ്പേറിയറിന്റെ അഞ്ചിരട്ടി വെള്ളം സംഭവിക്കാൻ ശേഷി ഉള്ള ഇടുക്കി ഡാം ഉണ്ടായിട്ടും ഇവിടെ 40ലക്ഷം മരിക്കും എന്നൊക്കെ പടച്ചു വിടുന്നത്. മുല്ലപെരിയാർ തകർന്നാൽ തമിഴ്‌നാട്ടിലെ 5 ജില്ലകളിൽ വരൾച്ച വന്നു അവർ മരിക്കും. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സംഭവിക്കാൻ സാധ്യത ഉള്ള ദുരന്തത്തിൽ സുപ്രീം കോടതിയും കേന്ദ്രവും ഒന്നും ചെയ്യില്ല എന്നാണോ നിങ്ങളുടെ ധാരണ. അനാവശ്യ വിഡ്ഢിത്തരങ്ങൾക്ക് കാത് കൊടുക്കാതെ സമാധാനമായി ജീവിക്കാൻ നോക്ക്..
എന്റെ അമൂമ്മ വെറുതെ ഇരുന്ന് ഓരോ രോഗത്തിന്റെ പേരും പറഞ്ഞു ഇപ്പോൾ മരിക്കും ഇപ്പോൾ മരിക്കും എന്ന് പറയാൻ തുടങ്ങിയിട്ട് എന്റെ ഓർമയിൽ 25വർഷമായി. ഒരു കുഴപ്പവുന്നില്ലെന്നു ഡോക്ടർമാർ പറഞ്ഞാൽ ആ ഡോക്ടറെ ചീത്ത വിളിച്ചിട്ട് വേറെ ഡോക്ടറെ പോയി കാണും. ബുദ്ധിയുള്ള ഡോക്ടർ കുറച്ചു വൈറ്റമിൻ ഗുളിക കൊടുത്തു വിടും. അമ്മൂമ്മ അത് കഴിച്ചിട്ട് വലിയ ആശ്വാസം കൊള്ളും. അത് പോലെ സർക്കാർ ഒരു പഠനം നടത്തി സ്വയം പേടിച്ചു കഴിയുന്നവർക്ക് ഒരു സമാധാനം കൊടുക്കണം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications