വീണ്ടും അഖില്‍ മാരാർ; അവർ മാത്രം നല്‍കിയാല്‍ 1000 കോടി കിട്ടും, അപ്പോള്‍ എന്നെ തള്ളിക്കളയാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും രൂക്ഷമായ പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. ഇടത് പക്ഷത്തിന് വോട്ട് ചെയ്തവർ തന്നെ ആയിരം രൂപ വെച്ച് നല്‍കിയാല്‍ 1500 കോടി രൂപ ലഭിക്കണമെന്ന് പറയുന്ന അഖില്‍ മാരാർ ദുരിതാശ്വാസ നിധിയിലേക്ക് പണം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി ദാസൻ ജയനെ വോട്ട് ചെയ്തവർക്ക് പോലും വിശ്വാസമില്ല എന്ന് നിങ്ങൾ മനസിലാക്കണമെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു.
അഖില്‍ മാരാറുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാക്കണം..ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ കൃത്യമായി പുറത്ത് വിടണം. ഇതായിരുന്നു എന്റെ വിമർശനം. എന്റെ വിമർശനത്തെ ക്രിയാത്മകമായി എടുത്തു കണക്കുകൾ പുറത്ത് വിടാൻ ഏതെങ്കിലും ഒരു സൈബർ അണിയോ. ഓൺലൈൻ ഇടത് ചാനലൊ അല്ലെങ്കിൽ മാധ്യമങ്ങളോ തയ്യാർ ആയിരുന്നെങ്കിൽ സിപിഎം നൊപ്പം പണം പിരിക്കാൻ ഞാനും ഇറങ്ങാമായിരുന്നു. എന്റെ സംഭാവന മുഖ്യമന്ത്രിക്ക് നൽകാമായിരുന്നു. പകരം ഇവർ ചെയ്തത് തെറി വിളിയും കേസെടുക്കലുമായിരുന്നു.

എങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ ജനത്തോട് പറയണം എന്ന് എനിക്ക് തോന്നി. പണ്ട് ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി വഴി തട്ടിപ്പ് നടന്നെന്ന് പറഞ്ഞു അതിനെതിരെ ശക്തമായി പ്രതികരിച്ച ആളാണ് സി പി എം നേതാവ് എളമരം കരീം.
പിന്നീട് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയ കാലത് പാകിസ്ഥാനിൽ പ്രളയം ഉണ്ടായപ്പോൾ 5 കോടി കൊടുത്തു. കേരളത്തിലെ ജനങളുടെ പണം പാകിസ്താന് വരെ കൊടുക്കാം എന്ന സത്യവും അതോടെ തെളിഞ്ഞു. സുതാര്യത മനസിലായി കാണും .
പിണറായി വിജയൻ എന്തായാലും പാകിസ്താന് കൊടുത്തില്ല മറിച്ചു പാർട്ടിക്കാർക്ക് നൽകിയിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എനിക്ക് തന്നെ കഴിഞ്ഞ 2ദിവസമായി വന്ന മെസ്സേജുകൾ തന്നെ അർഹത ഉണ്ടായിട്ട് ആനുകൂല്യം ലഭിക്കാത്തവരും അവരുടെ കണ്മുന്നിലൂടെ കൂടെ പണം വാങ്ങിയ പാർട്ടി കുടുംബങ്ങളും ഉണ്ട് എന്നതാണ്.
നിലവിൽ ഞാൻ പറഞ്ഞത് വിമരശ്‍ന രൂപേണ ഇടത് പക്ഷം ഏറ്റെടുത്തപ്പോൾ മറ്റുള്ള പലരും ഞാൻ പറഞ്ഞത് പ്രവർത്തിയിൽ കൊണ്ട് വന്നത് കൊണ്ടാണ് ഇത്തവണ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ ഒരു വലിയ വിഭാഗം ബിസിനസ്സുകാർ രംഗത്തിറങ്ങിയത്. ചില സൂപ്പർ താരങ്ങൾ ശല്യം ഒഴിവാക്കണം എന്ന ഉദ്ദേശ്യത്തോടെ അവരുടെ നികുതി പണത്തിന്റെ പത്തിലൊന്ന് നൽകി തടി തപ്പി.
നിലവിൽ എത്ര രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്നു എന്ന കണക്കു പുറത്ത് വിടുക. കഴിഞ്ഞ തവണ പിണറായി വിജയനെ അധികാരത്തിൽ എത്തിക്കാൻ വോട്ട് ചെയ്തവരുടെ എണ്ണം 10555616 അതായത് ഒരു കോടി 55ലക്ഷം പേർ. ഈ മുഖ്യമന്ത്രിയെ ഇവർ വിശ്വസിക്കുന്നെങ്കിൽ 1000രൂപ ഇവർ മാത്രം സംഭാവന നൽകിയാൽ ആയിരം കോടിക്ക് മുകളിൽ വരും.
ഇതിൽ ചിലർക്ക് കൊടുക്കാൻ ശേഷി കാണില്ല എന്നാൽ മറ്റ് ചിലർക്ക് ഒരു ലക്ഷം കൊടുക്കാനുള്ള ശേഷി ഉണ്ട്. അത് കൂടാതെ സഹായിക്കാൻ താല്പര്യമുള്ള മറ്റുള്ളവരും പ്രതിപക്ഷത്തുള്ളവരും സാലറി ചലഞ്ചും ഒക്കെ ആകുമ്പോൾ വേറെ ഒരു 500കോടി ലഭിക്കണം. അതിന് പുറമെ മറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം, നേരിട്ട് ചെയ്യാം എന്ന് പറഞ്ഞവർ തന്നെ ഇതിനോടകം 500ഓളം വീടുകളുടെ കാര്യത്തിൽ ഉറപ്പ് നൽകി.
കേന്ദ്രം പ്രഖ്യാപിക്കാൻ പോകുന്ന തുക വേറെ. അതായത് എന്നെ പോലുള്ളവരെ നിസാരമായി തള്ളി കളഞ്ഞു മുന്നോട്ട് പോകാൻ കേരളത്തിന് കഴിയും എന്ന് സാരം. പണം കിട്ടിയില്ല എങ്കിൽ മുഖ്യമന്ത്രി ദാസൻ ജയനെ വോട്ട് ചെയ്തവർക്ക് പോലും വിശ്വാസമില്ല എന്ന് നിങ്ങൾ മനസിലാക്കുക. ഇനി തെറി വിളിക്കുന്ന ഓരോ സഖാവും കൊടുത്ത പണത്തിന്റെ കണക്കു കൂടി കമന്റിൽ ഇട്ടാൽ അത് മറ്റുള്ളവർക്കൊരു പ്രോത്സാഹനം ആകും, അപ്പോഴേങ്ങനാ നമ്മൾ അങ്ങ് ഇറങ്ങുവല്ലേ.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications