Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ കണ്ടപ്പോൾ പിണറായിയുടെ കുരുപൊട്ടി, വിജയൻ രാജാവിന് എന്നെ അറിയാം'; അഖിൽ മാരാർ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത കാര്യം കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം അഖിൽ മാരാർ പങ്കിട്ടിരുന്നു. പരിപാടിയിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടെന്നും താൻ ചിരിച്ചിട്ടും അദ്ദേഹം ഒന്ന് ചിരിക്കാൻ പോലും തയ്യാറായില്ലെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. 'രാഷ്ട്രീയ മര്യാദയുള്ള ഞാൻ മുഖ്യമന്ത്രിയെ കണ്ടപ്പോൾ തന്നെ ചിരിച്ചു, എന്നാൽ ജനാധിപത്യ മര്യാദയുള്ള മുഖ്യൻ എന്റെ മുഖത്ത് പോലും നോക്കിയില്ല', എന്നായിരുന്നു അഖിന്റെ വാക്കുകൾ.

എന്നാൽ ഈ വിമർശനത്തിൽ അഖിലിനെതിരെ രൂക്ഷപരിഹാസമാണ് സൈബർ സഖാക്കൾ ഉയർത്തിയത്. ഇപ്പോഴിതാ ഇത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് അഖിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. അഖിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

pina-174

'എത്ര തിരക്കുണ്ടായാലും അന്തം കമ്മികളുടെ വിവരക്കേട് വായിക്കാനും മറുപടി പറയാനും ഞാൻ സമയം കണ്ടെത്തും...അതൊരു രസമുള്ള കാര്യമാണല്ലോ... ഞാൻ ഇട്ട് കൊടുക്കുന്ന ഓരോ ചൂണ്ടയിലും വന്നു കൃത്യമായി കൊത്തുന്ന അന്തങ്ങൾക്ക് എന്റെ സ്നേഹം. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നിന്റെ ഇടയിൽ കേരളത്തെ മുക്കിയ മന്ത്രി പിണറായി വിജ്യൻ സാർ എന്നെ കണ്ടപ്പോൾ കുരു പൊട്ടി ഇരുന്ന കാഴ്ച എനിക്ക് ഉണ്ടാക്കിയ അഭിമാനവും സന്തോഷവുമാണ് പരിഹാസ രൂപേണ ഞാൻ എഴുതിയത്. അത് എഴുതിയത് തന്നെ കുരു പൊട്ടി ഇവന്മാർ വന്ന് കമന്റ് ഇടണം എന്ന് കരുതി തന്നെയാണ്.

ഇവരുടെ നിലവാരം സമൂഹത്തെ കാണിക്കുക എന്നതാണ് എന്റെ ലക്ഷ്യം അത് കൊണ്ടാണല്ലോ ഈ മണ്ടന്മാരെ ബ്ലോക്ക് ചെയ്യാതെ കമന്റ് ഡിലീറ്റ് ചെയ്യാതെ ഞാൻ അവിടെ വെക്കുന്നതും. കൂടുതൽ പേരിലെത്താൻ ചിലർക്കു മറുപടി കൊടുക്കുന്നതും അത് മനസിലാക്കാതെ അന്തം കമ്മികൾ ആഘോഷിക്കുകയാണ്.
ആഘോഷം ആവശ്യത്തിനായത് കൊണ്ട് മറുപടി പറയാം. ബിഗ് ബോസ്സ് വിജയി അഖിൽ മാരാരെ വിജയൻ രാജാവിന് അറിയാൻ വഴിയില്ല. പൊട്ടിയ പടം എഴുതി സംവിധാനം ചെയ്ത അഖിൽ മാരാരിനെയും വിജയൻ രാജാവിന് അറിയാൻ വഴിയില്ല.

പക്ഷെ ദുരിതാശ്വാസ നിധിയിൽ നിന്നും കട്ട് തിന്ന കഥ നാട്ടുകാരെ അറിയിച്ച അഖിൽ മാരാരെ വിജയൻ രാജാവിനറിയാം. ഖജനാവിൽ കാശ് കിട്ടാതെ വന്നപ്പോൾ പത്രസമ്മേളനത്തിൽ വന്നിരുന്ന് മെഴുകിയ രാജാവിനെ കേരളവും മറന്നിട്ടില്ല...
എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ രാജാവ് എനിക്കെതിരെ കേസ് എടുക്കാൻ ആഹ്വാനം ചെയ്തത് ജനാധിപത്യം ഉയർത്തി പിടിച്ചു കൊണ്ടായിരുന്നല്ലോ. എന്റെ വാക്കുകളും വരികളും കൊള്ളേണ്ടിടത്തു കൊള്ളുന്നത് കൊണ്ടാണ് അന്തം കമ്മികളുടെ കുരു പൊട്ടി ഒലിക്കുന്നതും. ഞാൻ വിമർശിക്കുന്നത് ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന കേരളത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയേ ആണ്.

വ്യക്തിപരമായി പിണറായി വിജയൻ എന്ന മനുഷ്യനോട് എനിക്ക് യാതൊരു വിരോധവും ഇല്ല. കമ്മ്യൂണിസ്റ് പാർട്ടിയുടെ നയം നടപ്പിലാക്കാൻ അല്ല പിണറായി സർക്കാർ എന്ന് ഗോവിന്ദൻ മാഷ് പോലും പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി വിജയൻ രാജാവ് ആയാൽ എതിർക്കും. ഞാൻ രാജാവിനെ എതിർക്കുമ്പോൾ ചിലർക്ക് അച്ഛനെ എതിർക്കും പോലെ തോന്നും അവരെയാണ് ഞാൻ അന്തം കമ്മികൾ എന്ന് വിളിക്കുന്നത്. അതേ സമയം കമ്മ്യൂണിസ്റ് മൂല്യം കാത്തു സൂക്ഷിക്കുന്ന ലക്ഷകണക്കിന് സഖാക്കന്മാർ കേരളത്തിൽ ഉണ്ട്. അവർക്ക് മനസ്സിലാകും ഈ രാജാവ് പാർട്ടിയേ മുടിപ്പിച്ചിട്ടേ കളം വിടൂ എന്ന് ഞാൻ പറയുന്നത് മനസ് കൊണ്ടെങ്കിലും ശെരി വെക്കും. രാജാവിന് സ്തുതി പാടി എന്നെ തെറിയും വിളിച്ചു കമന്റ് ഇട്ട ശേഷം അടിച്ചു പൊളിച്ചു ജീവിക്കു ഗയ്‌സ്', അഖിൽ കുറിച്ചു.

അതേസമയം അഖിലിന്റെ പുതിയ പോസ്റ്റിന് താഴെയും നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ നിറയുകയാണ്. ഒരു മുഖ്യമന്ത്രിയെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും ധാരാളം പേർ ഉണ്ടാകും, അവരെയൊന്നും മുഖ്യമന്ത്രി അറിയണമെന്നില്ലെന്നാണ് അഖിലിനെ വിമർശിക്കുന്നവർ കുറിക്കുന്നത്. അഖിൽ ശരിയാണെന്നും അതുകൊണ്ടാണ് ഇത്രയും വിമർശന കമന്റുകൾ കേൾക്കുന്നതെന്നുമാണ് അനുകൂലിക്കുന്നവർ പറയുന്നത്. ചില കമന്റുകൾ ഇങ്ങനെ

'അഖിലേ.. നിന്നെപ്പോലെ അനേകം പേർ മൂപ്പരെ വിമർശിക്കുന്നുണ്ടാവും. നിന്നെ മൂപ്പർക്ക് അറിയില്ലായിരിക്കും. എല്ലാവരും നിന്നെ അറിയണമെന്നത് മുഖ്യമന്ത്രിയാവാനുള്ള കോളിഫിക്കേഷൻ അല്ലലോ.? നീ വിമർശിക്കുന്ന രാഷ്ട്രീയ വിമർശനം മുപ്പര് ജന്മത്തിൽ കണ്ടീണ്ടാവൂല. 70 വയസ്സിന് മുകളിൽ പ്രായമായില്ലേ. ചെന്നിയോടടുത്തു, മൂപ്പർക്ക് മുഖം കൊടുത്ത് പരിചയപ്പെടുത്തായിരുന്നു'.

'താങ്കളെ കാണുമ്പോൾ മുഖ്യൻ എന്തിന് ബഹുമാനിക്കണം. അല്ലേൽ ശ്രദ്ധിക്കണം, നിങൾ ഇന്ത്യക്ക് വേണ്ടി മെഡൽ വാങ്ങി വിജയിച്ച ആൾ അല്ലല്ലോ.... ഞാൻ പിണറായി വിരോധി ആണ്. നിങ്ങളെ ബിഗ്ഗ്ബോസ് സപ്പോർട്ട് ചെയ്ത ആളും കൂടെ ആണ്. പക്ഷേ ഈ ഞാൻ എന്ന ഭാവം കുറച്ചു ഓവർ ആണ്',മറ്റൊരാൾ കുറിച്ചു.

'ഇവൻ ഇത് എന്ത് വിവരക്കേട് ആണ് പറയുന്നത്?? ഇവനെ കാണുമ്പോൾ അയാൾ എഴുനേറ്റ് നിൽക്കണം എന്നാണോ?? പിന്നെ ദുരിതശ്വാസ നിധിയുടെ കാര്യം... അത് സതീശൻ മുതൽ താഴോട്ടു ഉള്ള സകല എണ്ണവും പറഞ്ഞ കാര്യമാണ്... അത് ജനം തള്ളി കളഞ്ഞതുമാണ്.... അത് ഒരുത്തൻ വീണ്ടും ആവർത്തിച്ചത് കൊണ്ട് പിണറായിക്ക് എന്ത് സംഭവിക്കാനാണ്??'

' അഖിൽ മാരാർ, മുഖ്യമന്ത്രിയെ അനുകൂലിക്കാനും. വിമർശിക്കാനും എല്ലാവരെയും പോലെ അഖിലിനും അവകാശമുണ്ട്. പക്ഷെ മുഖ്യമന്ത്രി അഖിലിനെനോക്കി ചിരിച്ചില്ല എന്നുപറയുന്നത് എത്ര വിഡ്ഢിത്തമാണന്നു ഓർക്കണം.. അഖിലിന് മുഖ്യമന്ത്രിയെ അറിയാം പക്ഷെ മുഖ്യമന്ത്രിക്ക് അഖിലിനെ അറിയുമോ എന്ന് അറിയില്ലലോ. ആ വിഡിയോയിൽ വ്യക്തം തിരിഞ്ഞിരിക്കുന്ന. മുഖ്യമന്ത്രി തന്നെ നോക്കി ചിരിച്ചില്ലെന്നു പറയുന്നത് വെറും അഖിലിന്റെ രാഷ്ട്രീയ വിരോധം, ഇങ്ങനെ പോകുന്നു വിമർശന കമന്റുകളും.

അതേസമയം അഖിലിനെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്. 'നിന്റെ ശത്രുക്കൾ നിന്റെ ഉയർച്ചയിൽ അസൂയപ്പെടുന്നു എങ്കിൽ നീ ശെരി ആയ പാതയിൽ ആണ് സഞ്ചരിക്കുന്നത് എന്നു മനസലിലാക്കാം. നെപ്പോളിയൻ പറഞ്ഞ വാക്കുകൾ എത്ര ശെരി ആണ്, ബിഗ് സല്യൂട്ട് അഖിൽ മാരാർ'

'പറയാനുള്ളത് പറയുക. ആരു ചിരിച്ചാലും കരഞ്ഞാലും തോന്നുന്ന സത്യം പറയുക. തെറ്റിന്നു തോന്നിയാൽ തിരുത്തുക. തല ഉയർത്തി ജീവിക്കടാ കോട്ടാത്തലേ. ഇച്ചിരി പൊങ്ങച്ചം കുറക്കുക. ഉയരത്തിൽ എത്തട്ടെ. പ്രാർത്ഥന, അടുത്ത എംഎൽഎ ആന്നേ'

' Thats y I like this guy.. കുറിക്കയ്കൊള്ളുന്ന ഫാക്ടസ്.. പിന്നെ ഇതൊക്കെ ഫാക്ടസ് എന്ന് മനസ്സിലാക്കാനും വേണം സാമാന്യ ബുദ്ധി. അതില്ലാത്തവന്മാർ ഇവിടെ വന്നു മെഴുകി മാരാർക്ക് കുറച്ചു റീച്ച് ഉണ്ടാക്കിയിട്ട് പോകും', ഇങ്ങനെ പോകുന്നു അനുകൂലിച്ചുള്ള കമന്റുകൾ. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടെ അഖിൽ മാരാർ മുഖ്യമന്ത്രിയെ നേരത്തേ വിമർശിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വഴിമാറ്റി ചിലവഴിക്കുകയാണെന്നും തനിക്ക് പണം കൊടുക്കാൻ താത്പര്യം ഇല്ലെന്നുമായിരുന്നു അഖിൽ പറഞ്ഞത്. കടുത്ത വിമർശനത്തിൽ അഖിലിനെതിരെ പോലീസ് കേസെടുത്തിരുന്നു.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+