Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഈ ബ്ലെസ്‌ലി, എന്ത് മനുഷ്യാണ് എന്നാണ് ലാലേട്ടന്‍ ചോദിച്ചത്: വെളിപ്പെടുത്തലുമായി ബ്ലെസ്‌ലി

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതനായ താരമാണ് ബ്ലെസ്ലീ. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ എനിക്ക് ഏറ്റവും കടപ്പാടുള്ള വ്യക്തി വാപ്പച്ചിയാണ്.

അദ്ദേഹം മോള്‍ഡ് ചെയ്തെടുത്ത ബ്ലെസ്സലിയാണ് ഇവിടെ ഇരിക്കുന്നത്. ഫാദറന്റെ വിഷനാണ്, എന്റെ മകന്‍ ഭാവിയിലും ശ്രദ്ധിക്കപ്പെട്ടണം എന്നുള്ളതുകൊണ്ട് പേരിടാന്‍ പോലും ഡിക്ഷണറി മൊത്തം ഇരുന്ന് അരിച്ച് പെറുക്കിയാണ് ഞങ്ങള്‍ക്ക് ഓരോരുത്തർക്കും പേരിട്ടത്. അതുകൊണ്ട് തന്നെ, ഏറ്റവും കടപ്പട് അദ്ദേഹത്തോടാണെന്നും ബ്ലെസ്ലി പറയുന്നു.

ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നിലേക്ക് സ്വാധീനം

ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നിലേക്ക് സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മെക്കിള്‍ ജാക്സണ്‍. എൻ്റെ പാട്ടിലായാലും ഡാന്‍സിലായാലും സംസാരത്തില്‍ പോലും അദ്ദേഹത്തിന്റെ സ്വാധീനം കയറി വരാറുണ്ട്. വ്യക്തി ജീവിതത്തില്‍ സദ്ഗുരുവിന്റെ സ്വാധീനം നല്ലത് പോലുണ്ട്. കുറേ തെറ്റിദ്ധാരണകള്‍ മാറ്റാനും ജീവിതത്തില്‍ മുമ്പോട്ട് എങ്ങനെ പോവണം, ഈ ലോകത്തെ എങ്ങനെ കാണണം എന്നതിലൊക്കെ അദ്ദേഹം സ്വാധീനിച്ചു.

പലരുടെ അടുത്തും എനിക്ക് ദേഷ്യം

പലരുടെ അടുത്തും എനിക്ക് ദേഷ്യവും വിദ്വേഷ്യവുമൊക്കെ ഉണ്ടായിരുന്നു. ചിലപ്പോള്‍ എനിക്ക് യോഗ്യതയുണ്ടായിട്ടും അർഹിച്ച സ്ഥലങ്ങളില്‍ തിരിച്ചറിയപ്പെടുന്നുണ്ടാവില്ല, അങ്ങനെയുള്ള സാഹചര്യത്തിലൊക്കെ എങ്ങനെ ചിന്തിക്കണമെന്നതില്‍ സദ്ഗുരുവിന്റെ സ്വാധീനം വളരെ വലുതാണ്. പിന്നെ ഇംപോഫ് എന്ന് പറയുന്ന ഒരാളും തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍

അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരു ബോധോദയം ഉണ്ടായി. ഒരു ബ്രീത്തിങ് മെത്തേഡാണ് അദ്ദേഹം കണ്ടുപിടിച്ചത്. ആ സാധനം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. താഴോട്ട് പോയാല്‍ എന്നെ തിരിച്ച് കൊണ്ടുവരുന്നതില്‍ ഈ മൂന്ന് പേരുടേയും സ്വാധീനം നല്ലരീതിയിലുണ്ട്. എന്നാല്‍ കുട്ടിക്കാലം മുതല്‍ അറിയാതെ തന്നെ മൈക്കിള്‍ ജാക്സന്റെ സ്വാധീനമുണ്ടായത്.

ബിഗ് ബോസിന് മുമ്പും എന്നെ സ്നേഹിക്കുന്നവരും

ബിഗ് ബോസിന് മുമ്പും എന്നെ സ്നേഹിക്കുന്നവരും സഹായിക്കുന്നവരും ഒരുപാടുണ്ടായിരുന്നു. കുടുംബത്തിലായാലും നാട്ടിലായാലും എന്നെ വലിയ ഇഷ്ടമായിരുന്നു. ആളുകള്‍ക്ക് എന്റെ വാപ്പായെ വലിയ കാര്യമായിരുന്നു. നല്ല വോളിബോള്‍ കളിക്കാരനും കരാട്ടയുമായിരുന്നു. ആ സ്നേഹം മകനെന്ന് നിലയില്‍ എനിക്കും കിട്ടിയിരുന്നു. ബിഗ് ബോസിന് സ്നേഹം ആ സ്നേഹിക്കുന്നവരുടെ എണ്ണം കൂടി. അങ്ങനെ ചതിക്കുന്ന ആളുകളൊന്നുമില്ല.

പുതിയൊരു കാർ വാങ്ങിച്ചു, ബെന്‍സിന്റെ സി ക്ലാസാ

പുതിയൊരു കാർ വാങ്ങിച്ചു, ബെന്‍സിന്റെ സി ക്ലാസാണ്. 6699 ആണ് നമ്പർ. നമ്പറുകളില്‍ വിശ്വാസമുണ്ട്. കൂട്ടുമ്പോള്‍ 9 കിട്ടുന്ന പോസീറ്റീവ് നമ്പറാണ്. മ്യൂസിക്കുണ്ടാക്കുമ്പോഴും ഞാനത് നോക്കും. 369 ആണ് മമ്മൂട്ടിയുടേത്. നിക്കോളാസ് ടെസ്ല കണ്ടുപിടിച്ച ഒരു നമ്പറാണ് അത്. നമ്പറുകള്‍ക്കൊക്കെ ചില പ്രത്യേകതകളുണ്ടെന്നും ബ്ലെസ്ലി പറയുന്നു.

മഴവില്‍ മനോരമയുടെ ഫ്ലോറില്‍ വെച്ച് കണ്ടപ്പോള്‍

ലാലേട്ടന് വലിയ സ്നേഹമാണ്. മോനെ അങ്ങോട്ട് നില്ല്, ഇങ്ങോട്ട് നില്ല് എന്നിങ്ങനെ മേനെ എന്നേ വിളിക്കൂ. ഗ്രാന്‍ഡ് ഫിനാലെയുടെ സമയത്ത് വേറൊരു സംഭവം ഉണ്ടായി. ഞാനിങ്ങനെ നൈസായി നിന്നപ്പോള്‍ ലാലേട്ടന്‍ ഏഷ്യാനെറ്റിലെ അവിടെ ഉണ്ടായിരുന്ന ഒരാളോട് പോയി ആരാണ് ഈ ബ്ലെസ്ലീ, എന്ത് മനുഷ്യനാണ്, ഇവനെ മാത്രം മനസ്സിലാവുന്നതേയില്ലാലോ എന്ന് ചോദിച്ചു. മഴവില്‍ മനോരമയുടെ ഫ്ലോറില്‍ വെച്ച് കണ്ടപ്പോള്‍ ഇതോട് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ലാലേട്ട് ഒരു ചിരി ചിരിച്ച് ഒഴിവാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+