Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദില്‍ഷ അറിഞ്ഞോ അറിയാതെയോ പെട്ടുപോയതാവും; ആ വീഡിയോയുടെ എല്ലാ ഉത്തരവാദിത്തവും അയാള്‍ക്ക് മാത്രമാണ്'

ബിഗ് ബോസ് മലയാളം സീസണ്‍ 4 ജേതാവ് ദില്‍ഷ പ്രസന്നന്റെ ട്രേഡിങ് പ്രമോഷന്‍ വീഡിയോ വിവാദത്തില്‍ തെറ്റ് പറ്റിയത് താരത്തിന്റെ മാനേജർക്കാണെന്ന് പ്രമുഖ യൂട്യൂബ് വ്ളോഗർ സായി. മാനേജർ വഴിയാണ് അവർക്ക് ആ പ്രമോഷന്‍ വന്നത്. അവരുടെ ഒരു ശ്രദ്ധക്കുറവാണ് ഇതിന് കാരണം. ചെറിയ ശ്രദ്ധക്കുറവെന്ന് പറയാന്‍ സാധിക്കില്ല. പ്രമോഷന്‍സ് ശ്രദ്ധിച്ച് കൊടുക്കേണ്ടത് അവരുടെ ജോലിയാണ്. അവരെ മാനേജരാക്കി വെച്ചിട്ടുണ്ടെങ്കില്‍ എന്ത് പ്രമോഷന്‍ ചെയ്യണം, ചെയ്യണ്ട എന്നുള്ളത് അവർ കൃത്യമായി പറഞ്ഞുകൊടുക്കണം. അതിനാണല്ലോ അവർ കൂലി വാങ്ങിക്കുന്നതെന്നും സായി തന്റെ യൂട്യൂബ് ചാനലായ സീക്രട്ട് ഏജന്റിലൂടെ പറയുന്നു.

പരസ്യത്തിന് മൂന്ന് ലക്ഷം കൊടുത്തുവെന്ന വെർമികയുടെ ചാറ്റ് പുറത്ത് വിട്ടതിന് പിന്നാലെ ദില്‍ഷ ആരാധകരുടെ വലിയ രീതിയിലുള്ള വിമർശനവും നേരിടുന്ന വ്യക്തിയാണ് സായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

മാനേജർ കാരണമാണ് ദില്‍ഷ കുരിശില്‍ കയറിയത്

മാനേജർ കാരണമാണ് ദില്‍ഷ കുരിശില്‍ കയറിയത്. അവര് കാരണമാണ് വിഷയത്തില്‍ കുറേപ്പേർ പ്രതികരണവുമായി രംഗത്ത് വരികയും ഒടുവില്‍ ദില്‍ഷയ്ക്ക് മറുപടി പറയേണ്ടി വരികയും ചെയ്തത്. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും മനേജർ എടുത്തേ പറ്റു. ഇന്നോ ഇന്നലോയെ ദില്‍ഷയ്ക്ക് വന്ന പ്രമോഷനല്ല ഇത്. സെപ്തംബർ-ഒക്ടോബർ സമയത്ത് ഈ പ്രമോഷന്‍ വന്നെങ്കിലും അന്ന് കുറച്ച് ആളുകള്‍ പറഞ്ഞിട്ട് ഒഴിവാക്കിയ കാര്യമാണ് ഇതെന്നും സായി പറയുന്നു.

അതിന് ശേഷും പുതുതായി വന്ന മാനേജരാവും

അതിന് ശേഷും പുതുതായി വന്ന മാനേജരാവും ഈ പരസ്യം ഏറ്റെടുത്തത്. പ്രോപ്പറായിട്ട് അതിന്റെ എല്ലാ വശങ്ങളും അവർ നോക്കിയില്ല. സർട്ടിഫിക്കറ്റും കാര്യങ്ങളും ശരിയായി പരിശോധിച്ചില്ല. ഒരു പരസ്യം ചെയ്യാമെന്ന ലാഘവത്തോടെ അത് ചെയ്തു. അതിന്റെ എല്ലാ കുറ്റവും ആ മാനേജർക്കാണ്. ദില്‍ഷ അറിഞ്ഞോ അറിയാതെയോ പെട്ടുപോയതാവും.

ആരുടേയെങ്കിലും പൈസ പോയിട്ടുണ്ടെങ്കില്‍

ഇതിലൂടെ ആരുടേയെങ്കിലും പൈസ പോയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് കൊടുക്കേണ്ട ഉത്തരവാദിത്തം ദില്‍ഷയ്ക്കില്ല. പൈസ മുടക്കുന്ന ആള്‍ അയാളുടെ ഇഷ്ടത്തിനാണ് പൈസ മുടക്കുന്നത്. ദില്‍ഷ പറഞ്ഞതുകൊണ്ട് പൈസ മുടക്കി അതുകൊണ്ട് എന്റെ പൈസ പോയല്ലോ എന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ അതിന്റെ ഉത്തരവാദിത്തം എടുക്കേണ്ട കാര്യം ദില്‍ഷയ്ക്കില്ല. നമ്മള്‍ പൈസ മുടക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കണം. പക്ഷെ സോറി പൈസ പോയത് എന്റെ കാരണം കൊണ്ടല്ലെന്ന ഒരു നല്ലവാക്ക് ദില്‍ഷയ്ക്ക് പറയാമെന്നും സായി പറയുന്നു.

Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്ലെസ്ലീ പറയുന്ന കാര്യങ്ങള്‍

ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്ലെസ്ലീ പറയുന്ന കാര്യങ്ങള്‍ കൃത്യമാണ്. എന്നാല്‍ ആ താരം കൂടി ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ ബ്ലെസ്ലിയും ക്യുആർ കോഡ് വെച്ചൊരു പരിപാടി ചെയ്തിരുന്നു. അതും ബ്ലെസ്ലിയുടെ ജനുവിനിറ്റിയും ബിഗ് ബോസെന്ന ഷോയിലെ മത്സരാർത്തിയായ ബ്ലെസ്ലിയുടെ ജനുവിനിറ്റിയേയും ബാധിക്കുന്ന കാര്യമാണ്. പബ്ലിക് പ്ലാറ്റ് ഫോമിലെ ക്രൌഡ് ഫണ്ടിങ് എന്ന് പറയുന്നത് തീക്കളിയാണ്.

ക്യൂ ആർ കോഡ് ഇട്ടുകൊണ്ട് ബ്ലെസ്ലീ ചെയ്തത്

ചാരിറ്റിയുടെ പേരിലാണെങ്കിലും അതിന് കൃത്യമായ ചില കാര്യങ്ങള്‍ ചെയ്യേണ്ടുണ്ട്. അതൊന്നും ചെയ്യാതെ വെറും ഒരു ക്യൂ ആർ കോഡ് ഇട്ടുകൊണ്ട് ബ്ലെസ്ലീ ചെയ്ത കാര്യവും തെറ്റാണ്. ഇനി അത്തരമൊരു കാര്യം താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല. വരാതിരുന്നത് തന്നത്. സ്വയം ഒരു മാതൃകയാവാന്‍ കൂടി നിങ്ങള്‍ ചിന്തിക്കണം.

അവരുടെ ആർമിയാണ്. ബാക്കിയുള്ളവർക്കെതിരെ

ദില്‍ഷയ്ക്കെതിരായ സൈബർ അറ്റാക്കിന്റെ പ്രധാന കാരണം അവരുടെ ആർമിയാണ്. ബാക്കിയുള്ളവർക്കെതിരെയൊക്കെ സൈബർ അറ്റാക്ക് നടത്തുന്നുണ്ട്. ദില്‍ഷ ഏതെങ്കിലും നല്ല കാര്യം ചെയ്തു, അതിനെയാണ് നമ്മള്‍ കുറ്റപ്പെടുത്തുന്നതെങ്കില്‍ ഈ തെറിവിളിയില്‍ പ്രശ്മില്ല. എന്നാല്‍ ഇതൊരു തെറ്റായ കാര്യമാണ് ഇവർ ചെയ്തത്. അതാണ് മനസ്സിലാക്കേണ്ടത്. അത് ചൂണ്ടിക്കാട്ടുന്നവരെ അധിക്ഷേപ്പിക്കുന്നത് നിങ്ങള്‍ ദില്‍ഷയ്ക്ക് ചെയ്യുന്ന ഉപദ്രവമാണെന്നും സായി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+