അവർ തമ്മില്‍ ചില പ്രശ്നങ്ങള്‍; എല്ലാത്തിനും കാരണം ഞാനെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍: സൂരജ്
ബിഗ് ബോസ് സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി സുഹൃത്ത് സൂരജ്. ദില്‍ഷയോടൊപ്പം നടത്തിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ മാത്രം വെട്ടിയെടുത്തുകൊണ്ടുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നേരത്തേയും രംഗത്ത് വന്ന വ്യക്തിയാണ് സൂരജ്.
പിന്നീട് ഇതേ അഭിമുഖത്തിന്റെ തന്നെ കട്ട് ചെയ്യാത്ത മുഴുവന്‍ വീഡിയോയുമായും അദ്ദേഹം പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരുന്നു. ഇപ്പോഴിതാ നേരത്തെ അഭിമുഖം നല്‍കിയ ബിഹൈന്‍ഡ് വുഡ്സ് എന്ന അതേ യൂട്യൂബ് ചാനലില്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നടത്തുകയാണ് അദ്ദേഹം.

ഒന്നര മണിക്കൂറിലേറെയുള്ള ഒരു അഭിമുഖമായിരുന്നു അന്ന് നടത്തിയത്. കട്ട് ചെയ്ത് വന്നപ്പോഴേക്കും അത് അരമണിക്കൂറിലേക്ക് ചുരുങ്ങി. തീർച്ചയായും ഒരു യൂട്യൂബ് ചാനലിന് അങ്ങനെയെ അഭിമുഖങ്ങള്‍ കൊടുക്കാന്‍ പറ്റു എന്ന് അറിയാം. എന്നാല്‍ എഡിറ്റ് ചെയ്ത വന്നപ്പോള്‍ ഞാന്‍ പറഞ്ഞ് വന്ന കാര്യങ്ങള്‍ കട്ടായിപ്പോയി. ഇത് മുഴുവന്‍ കേള്‍ക്കാത്ത മൂന്നാമതൊരാള്‍ക്ക് അതിന്റെ പുറത്ത് വരുന്ന ഭാഗത്തിന്റെ സാഹചര്യം മനസ്സിലാവണമെന്നില്ലെന്നും സൂരജ് വ്യക്തമാക്കുന്നു.

സാഹചര്യം മനസ്സിലാകാത്ത ആളുകള്‍ അവരുടെ മനോഭാവത്തിന് അനുസരിച്ച്, അത് ഇങ്ങനെയായിരിക്കും അല്ലെങ്കില്‍ അങ്ങനെയായിരിക്കുമെന്ന് ഊഹിച്ചെടുക്കുകയാണ് ചെയ്യുന്നത്. അത് കുറേ പ്രശ്നങ്ങളുണ്ടാക്കി. സൂരജ് അങ്ങനെ പറഞ്ഞോ , ഇങ്ങനെ പറഞ്ഞോ എന്നൊന്നും ചോദിച്ച് കൂറെ ആളുകള്‍ മുന്നോട്ട് എത്തി. ഞാന്‍ എന്താണെന്ന് പറഞ്ഞതെന്ന് എനിക്ക് അറിയാമെങ്കിലും അത് തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം നമ്മുടെ എതിർ നില്‍ക്കുന്ന ആളുകള്‍ അത് വിശ്വസിക്കില്ല.

തെളിവുമായി പോയി ഞാന്‍ ഇതാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയാല്‍ ഒരുപക്ഷെ കുറച്ച് ആളുകളെങ്കിലും വിശ്വസിക്കും. അങ്ങനെയാണ് വീഡിയോയ്ക്കായി കാത്തിരിക്കുകയും അത് പുറത്ത് വിടുകയും ചെയ്തത്. ഞാന്‍ മാത്രമായിരുന്നു ആ വിഷയത്തില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ പ്രശ്നം ഇല്ലായിരുന്നു. എന്നാല്‍ എന്റെ കൂടെ ഉള്ള ആളുകള്‍ കൂടി അതില്‍ ഉള്‍പ്പെട്ടിരുന്നു.

എന്റെ വായില്‍ നിന്നും വന്ന വാക്കുകള്‍ കൊണ്ട് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അത് ക്ലിയർ ചെയ്യേണ്ട ഉത്തരവാദിത്തം എന്റേതാണ്. യാദൃശ്ചികമാണോ, അല്ലെങ്കില്‍ മറ്റ് വല്ലതും ആണോയെന്ന് അറിയില്ല, എല്ലാം ഒരോന്നായി വന്നുകൊണ്ടിരിക്കുകയായിരുന്നു. നമുക്കിട്ട് അടികള്‍ വന്നുകൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് ഈ അഭിമുഖം പുറത്തേക്ക് വരുന്നതെന്നും സൂരജ് പറയുന്നു.

അഭിമുഖത്തില്‍ 'എനിക്ക് ദേഷ്യമായിരുന്നു, പക്ഷെ പുള്ളിക്കാരിയുടെ ഗെയിം മനസ്സിലായതോടെ അത് പോയി' എന്നും ഞാന്‍ പറഞ്ഞിരുന്നു. കേക്ക് വാങ്ങി വെച്ചിട്ട് അത് കട്ട് ചെയ്യാന്‍ പുള്ളിക്കാരി വരാത്തതിലായിരുന്നു എന്റെ ദേഷ്യം. എന്നാല്‍ അതൊന്നും വീഡിയോയില്‍ കാണാത്ത ആളുകള്‍ തെറ്റിദ്ധരിച്ച് വേറൊരു സ്റ്റോറിയുണ്ടാക്കി കൊണ്ടുവരികയായിരുന്നു. അന്ന് മുതലാണ് അധിക്ഷേപം തുടങ്ങുന്നത്.

അതിന് പിന്നാലെയാണ് അവർ തമ്മിലുള്ള ചില പ്രശ്നങ്ങള്‍ വരുന്നത്. ഇതിനെല്ലാം കാരണം ഞാനാണെന്നായിരുന്നു ചിലർ പറഞ്ഞത്. അതൊടൊപ്പം തന്നെയാണ് ഒരു വോയിസ് ലീക്കാവുന്നത്. ഇത്തരമൊരു സാഹചര്യമായിട്ടും എനിക്കൊന്നും പറയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എല്ലാ കണ്ടോട്ട് ഇരിക്കാന്‍ മാത്രമേ എനിക്ക് സാധിച്ചിരുന്നുളളു. പിന്നീടാണ് പതിയെ ചെറിയ രീതിയില്‍ മറുപടികള്‍ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയത്.












Click it and Unblock the Notifications