കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്‍ഷയുടെ പരസ്യം ശുദ്ധ തട്ടിപ്പ്; ബ്ലെസ്ലിയാണോ സൈബർ അറ്റാക്കിനിട്ടുകൊടുത്തതത്; സഹോദരന്‍ പറയുന്നു

Google Oneindia Malayalam News

ട്രേഡിങ്ങുമായി ബന്ധപ്പെട്ട പ്രമോഷന്‍ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചതിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നന്‍ ചില്ലറ പുലിവാലല്ല പിടിച്ചിരിക്കുന്നത്. ബ്ലെസ്ലിയും നിമിഷയും ഉള്‍പ്പടേയുള്ള ബിഗ് ബോസിലെ സഹതാരങ്ങളും വിഷയത്തില്‍ താരത്തിിനെതിരെ പ്രതികരിച്ചു. വ്യാജ അക്കൌണ്ടിന്റെ പ്രചരണം ഏറ്റെടുത്ത് ആളുകളെ പറ്റിക്കുന്നുവെന്ന ആരോപണം ശക്തമായപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്തുകൊണ്ട് സംഭവത്തില്‍ വിശദീകരണവുമായി ദില്‍ഷ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

അതേസമയം സഭവത്തില്‍ ശക്തമായ പ്രതികരണമാണ് ദില്‍ഷയ്ക്കെതിരെ ബ്ലെസ്ലിയുടെ സഹോദരന്‍ നടത്തിയത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരു കാരണവശാലും ആരും കൂട്ടുനില്‍ക്കരുതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

അങ്ങനെ ഒരു പുതിയ പ്രശ്നവുമായി ദില്‍ഷ വന്നിരിക്കുകയാണ്

അങ്ങനെ ഒരു പുതിയ പ്രശ്നവുമായി ദില്‍ഷ വന്നിരിക്കുകയാണ്. ഒരു തട്ടിപ്പ്, ഒരു ഫെയിക്ക് അക്കൌണ്ട് ദില്‍ഷയ്ക്ക് പൈസ കൊടുത്തപ്പോള്‍ അവള്‍ മറ്റൊന്നും നോക്കാതെ ഇന്‍സ്റ്റഗ്രാമില്‍ കൊണ്ടുപോയി അതിനെക്കുറിച്ച് പോസ്റ്റ് ചെയ്തു. ഗ്യാരണ്ടിയാണ് ജനുവിനാണ് എന്നൊക്കെയാണ് പറഞ്ഞത്. കണ്ടാല്‍ തന്നെ അറിയാം ഉഡായിപ്പാണെന്ന്. പണ്ട് ഈ മണിചെയിനില്‍ പെട്ടുപോയ കൂട്ടുകാരൊക്കെ അവന്മാർ എന്തായാലും പെട്ടു എന്നാല്‍ നമ്മളും കൂടി പെടട്ടേ എന്ന് വിചാരിക്കുന്ന കൂട്ടുകാരന്മാരെപ്പോലെയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

വേണു ബാലകൃഷ്ണന്‍ ടിവി വാർത്താ രംഗത്തേക്ക് തിരിച്ചെത്തുന്നു: ഇന്നുമുതല്‍ 24 ന്യൂസിനൊപ്പംവേണു ബാലകൃഷ്ണന്‍ ടിവി വാർത്താ രംഗത്തേക്ക് തിരിച്ചെത്തുന്നു: ഇന്നുമുതല്‍ 24 ന്യൂസിനൊപ്പം

ഇത്തരം തട്ടിപ്പില്‍ അകപ്പെട്ട് ഒരു ലക്ഷവും

ഇത്തരം തട്ടിപ്പില്‍ അകപ്പെട്ട് ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ പോയ ഒരുപാട് കൂട്ടുകാരന്മാരെ എനിക്ക് അറിയാം. അതുപോലത്തെ ഒരു കാര്യമാണ് ദില്‍ഷ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നമ്മുടെ ഒരു ഫാമിലി ഗ്രൂപ്പില്‍ വന്നപ്പോഴാണ് ഇതേ കുറിച്ച് ആദ്യം കാണുന്നത്. അപ്പോള്‍ തന്നെ ബ്ലെസ്സിയും ഞാനും അതേക്കുറിച്ച് സ്റ്റോറിയിട്ട്. ഇത് കണ്ടപ്പോള്‍ എനിക്കതങ്ങ് ദഹിച്ചില്ല.

ദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണംദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണം

കുറച്ച് ഫോളോവേഴ്സൊക്കെയുള്ള ആള്‍ ജനുവിനാണോ

കുറച്ച് ഫോളോവേഴ്സൊക്കെയുള്ള ആള്‍ ജനുവിനാണോ ഫെയിക്കാണൊ എന്നൊന്നും നോക്കാതെ അതെടുത്ത് പോസ്റ്റ് ചെയ്യുകയാണ്. ഇത് കാണുന്ന അവരുടെ ഫോളേവേഴ്സില്‍ ആരെങ്കിലും അവിടെ കൊണ്ടുപോയി പൈസ കൊടുത്ത്, അത് നഷ്ടപ്പെട്ടാല്‍ ആർക്ക് പോയി. ദില്‍ഷയ്ക്കും പൈസ ഇട്ട ആള്‍ക്കാർക്കുമാണ് ഇവിടെ നഷ്ടമുണ്ടാവുന്നതെന്നും ബ്ലെസ്സിയുടെ സഹോദരന്‍ പറയുന്നു.

ഇതിനെതിരെ സ്റ്റോറിയിട്ടപ്പോഴാണ് കുറേ ആളുകള്‍ വന്ന്

ഇതിനെതിരെ സ്റ്റോറിയിട്ടപ്പോഴാണ് കുറേ ആളുകള്‍ വന്ന് ബ്ലെസ്ലി ദില്‍ഷയെ സൈബർ അറ്റാക്കിന് ഇട്ടുകൊടുത്തു എന്നൊക്കൊ പറയാന്‍ തുടങ്ങിയത്. കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റാത്ത ടീമാണെന്നും പറഞ്ഞുകൊണ്ട് സൂരജും എത്തിയിട്ടുണ്ട്. എന്നാല്‍ അതിലും വ്യാജമായ ആളുകളെ വിശ്വസിച്ചിട്ടാണ് നീയൊക്കെ സ്റ്റോറി എടുത്തിട്ടിരിക്കുന്നത്. അതും വിശ്വസിച്ചിട്ട് ആരുടെയെങ്കിലും പൈസ പോയിട്ടുണ്ടെങ്കില്‍ നിനക്കും നാണക്കേടാണ് സൂരജേ. എന്തിനാണ് ഈ പൊട്ടത്തരങ്ങളൊക്കെ വിളിച്ച് പറയുന്നത്. തനിക്കൊന്നും തലയിലോടുന്ന ഒന്നും ഇല്ലേ. ആ അക്കൌണ്ട് തന്നാല്‍ തന്നെ അറിയാം ഫെയിക്കാണെന്ന്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെന്ന് പറയുന്ന ആള്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെന്ന് പറയുന്ന ആള്‍ തന്നെ ഇതുപോലുള്ള ഫെയിക്ക് കാര്യങ്ങള്‍ എടുത്തിട്ട് ആളെ പറ്റിക്കാന്‍ നോക്കുമ്പോള്‍ വായും പൂട്ടി മിണ്ടാതിരിക്കണമെന്നാണ് പറയുന്നത്. പ്രത്യേകിച്ച് ഞാനൊരു തെറ്റും ചെയ്യാറില്ല, ഞാന്‍ നല്ലൊരാളാണ് എന്ന് പറഞ്ഞ് നടക്കുന്ന ആള്‍ ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോള്‍ നമ്മള്‍ മിണ്ടാതിരിക്കേണ്ടതുണ്ടോ അദ്ദേഹം ചോദിക്കുന്നു.

ഇപ്പോഴെന്തിനാണ് സൈബർ അറ്റാക്കെന്നും പറഞ്ഞ്

ഇപ്പോഴെന്തിനാണ് സൈബർ അറ്റാക്കെന്നും പറഞ്ഞ് കരയുന്നത്. നിങ്ങളുടെ തലയില്‍ ചിന്തിക്കാനുള്ളതൊന്നും ഇല്ലേ. ഇതില്‍ ഇപ്പോള്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ദില്‍ഷ പറയുകയല്ലാതെ വേറെ ഒന്നുമില്ല. ഒന്നും ചിന്തിക്കാതെ പൈസയ്ക്ക് വേണ്ടി എടുത്തിട്ടതാണ്. അറിയാതെ ഇട്ടുപോയി, തെറ്റ് പറ്റിപ്പോയി എന്ന് പറയണം. ആദ്യം തന്നെ കമന്റ് സെക്ഷന്‍ ഒഫാക്കിയതിനാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് എടുത്തിട്ടതാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ബ്ലെസ്ലിയുടെ സഹോദരന്‍ കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam fame Dilsha's ad is a scam, says blesslee's brother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X