''പുരാണങ്ങളിലൊക്കെ ദേവതാ സങ്കൽപ്പങ്ങള്‍ ചിത്രമെഴുകിയ നഗ്നരൂപങ്ങളാണ്, നമ്മള് വരക്കുമ്പോൾ തെറിവിളി''
കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം വിട്ട് നല്കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോയും രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. തിരുവല്ല പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ പ്രതികരണവുമായു രഹ്ന രംഗത്തെത്തിയിരുന്നു. വീട്ടില്‍ നിന്ന് തന്നെ കുട്ടികള്‍ ആണ് പെണ് വേര്‍തിരിവ് ഇല്ലാതെ വളര്‍ന്നുവരേണ്ടത്. പെണ്ണിന്റെ ശരീരം എന്താണെന്ന് മകന് മനസിലാക്കേണ്ടത്. ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന ആശയ പ്രചരണത്തിനാണ് താന്‍ ശ്രമിച്ചതെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

Recommended Video
എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ രഹ്ന ഫാത്തിമയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരും മനശാസ്ത്ര വിദഗ്ദരും രഹ്നയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ രഹ്നയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ജെസ്ല മാടശേരി. ഫേസ്ബുക്ക് പോസ്റ്റില്‍ ചുമര് ചിത്രങ്ങള്‍ പങ്കുവച്ചാണ് ജെസ്ലയുടെ പിന്തുണ. ജെസ്ലയുടെ കുറിപ്പിന്റെ രൂപം ഇങ്ങനെ.
'പുരാണങ്ങളിലൊക്കെയും ദേവതാ സങ്കള്പങ്ങള് ചിത്രമെഴുകിയ നഗ്നരൂപങ്ങളാണ്.. ശരീരം അലങ്കാരമാണ്...ആവിഷ്കാരം സ്വാതന്ത്ര്യമാണ്..
എന്നാല്‍ നമ്മള് വരക്കുമ്പോള്‍ തെറിവിളി...കല....കലയെ ഉള്‍ക്കൊള്ളാന്‍ പോലും പുരോഗമിക്കാത്ത മലയാള ഭാഷയിലാണ്..നമ്മളീ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചെഴുതുന്നത്'- ജെസ്ല മാടശേരി കുറിച്ചു.
അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹ്നയ്ക്ക് മേല്‍ പോക്സോ കേസ് ചുമത്തിയേക്കും എന്നാണ് സൂചന. നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാന്‍ ശ്രമിച്ച് വിവാദത്തിലായിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു. കറുപ്പുടുത്ത് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രഹ്നയ്ക്ക് എതിരെ കേസെടുത്ത് ജയിലില്‍ അടച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications