ഞാൻ സയൻസിന് എതിരല്ല, ആ കണ്ടുപിടിത്തങ്ങളിലേക്ക് നയിക്കുന്ന ഈശ്വരനെ വണങ്ങും; വീണ്ടും കുറിപ്പുമായി ലക്ഷ്മിപ്രിയ
സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നാലെ നടി ലക്ഷ്മി പ്രിയ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആയിരുന്നു. ശാസ്ത്രം മാത്രമായിരുന്നു ശരിയെങ്കിൽ എട്ട് ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട് ആ ശക്തയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർത്ഥനയിലാണ് അവർക്ക് മടങ്ങിവരാൻ ആയത് എന്നാണ് എന്നാണ് ലക്ഷ്മി പ്രിയ. ആ കുറിപ്പിന് വൈറലായതിന് പിന്നാലെ ഇപ്പോൾ വീണ്ടും മറ്റൊരു കുറിപ്പ് കൂടി പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി പ്രിയ
എന്തെങ്കിലും എഴുതിയിട്ട് അതിന് ശ്രദ്ധ കിട്ടുന്നതാണ് ഒരു ഫോട്ടോ ഇട്ടാൽ കിട്ടുന്ന ലൈക്സ് നെക്കാൾ സന്തോഷം തരുന്നത്. ഈ പോസ്റ്റ് ഇത്രയ്ക്കും വൈറൽ ആകും എന്ന് സത്യത്തിൽ ഞാൻ ഓർത്തിരുന്നില്ല. എങ്കിൽ കുറച്ചു കൂടി ഭംഗിയായി പോയ്ന്റ്സ് ഒക്കെ വച്ച് ഞാൻ എഴുതിയേനെ എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. താൻ ഒരിക്കലും സയൻസിന് എതിരല്ലെന്നും ആ ചിന്തകളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും നയിക്കുന്ന ഈശവരനെ വണങ്ങുമെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പ്:
Thank u all for your 28 k likes. And 2.5 k shares. നമ്മൾ എന്തെങ്കിലും എഴുതിയിട്ട് അതിന് ശ്രദ്ധ കിട്ടുന്നതാണ് ഒരു ഫോട്ടോ ഇട്ടാൽ കിട്ടുന്ന ലൈക്സ് നെക്കാൾ സന്തോഷം തരുന്നത്. ഈ പോസ്റ്റ് ഇത്രയ്ക്കും വൈറൽ ആകും എന്ന് സത്യത്തിൽ ഞാൻ ഓർത്തിരുന്നില്ല. എങ്കിൽ കുറച്ചു കൂടി ഭംഗിയായി പോയ്ന്റ്സ് ഒക്കെ വച്ച് ഞാൻ എഴുതിയേനെ.
മതം പഠിപ്പിക്കണം എന്നൊരു അഭിപ്രായം എനിക്ക് ഒരു കാലത്തും ഇല്ല. ഈശ്വരനെ അറിയുക, നമുക്ക് അതീതമായ അതീന്ദ്രിയമായ ശക്തി അതിനെ അറിയുക എളിമയോടെ ജീവിക്കുക എന്നാണ് എല്ലാക്കാലവും എന്റെ പോളിസി. കണ്ടുപിടിത്തങ്ങൾ എന്നത് ഒരുപാട് ചിന്തകളുടെ, ബുദ്ധി വൈഭവത്തിന്റെ ഉപ ഉത്പ്പന്നം അഥവാ ബൈ പ്രോഡക്റ്റ് ആണ്. ആ ബുദ്ധിയോടെ, ചിന്തയോടെ നമ്മെ നയിക്കുന്ന സൃഷ്ട്ടാവിന്റെ ബുദ്ധി എന്തായിരിക്കും എന്നാണ് എപ്പോഴും എന്റെ ചിന്ത.
ഒരു സ്റ്റാർട്ട് നും കട്ടിനും ഇടയിൽ ഉള്ള സമയത്തെ ജോലി ചെയ്യുന്ന എനിക്ക് എപ്പോഴും അതിശയം തോന്നിക്കുന്ന കാര്യമാണ് അത്. സ്ക്രിപ്റ്റ് വായിക്കുമ്പോഴേ ആ കഥാപാത്രം അഭിനേതാവ് ആവാഹിക്കുന്നു. അതുവരെ എല്ലാവർക്കുമൊപ്പം ചിരി കളികളുമായി നിന്നിട്ട് ' ആക്ഷൻ ' എന്നു കേൾക്കുമ്പോ മറ്റൊരാളായി മാറുന്നു, കട്ട് എന്നു കേൾക്കുമ്പോ നമ്മൾ ആകുന്നു.. എല്ലാം അതിശയങ്ങൾ ആണ്.
ഭൂമിയിൽ നിന്നും വെറും 400 km ദൂരെയുള്ള സ്പേസ് സെന്റർ... അതിനും മുകളിൽ എത്രയോ അഖണ്ഡ കോടി ബ്രഹ്മണ്ഡങ്ങൾ ഉണ്ട്??? അവിടെയൊക്കെ ആർക്കാണ്, ഏതു സയൻസിന് എന്നാണ് എത്തിച്ചേരാൻ കഴിയുക?? പിടിച്ചതിലും വലുത് അളയിൽ എന്ന മട്ടിൽ എല്ലാം അതിശയങ്ങൾ അല്ലേ,?
ഞാൻ ഒരിക്കലും സയൻസിന് എതിരല്ല. ആ ചിന്തകളിലേക്ക്, കണ്ടു പിടിത്തങ്ങളിലേക്ക് നയിക്കുന്ന ഈശ്വരനെ വണങ്ങും. അത് എന്റെ വിശ്വാസം ആണ്.. എന്റെ മാത്രം. നിങ്ങൾക്ക് വിശ്വാസി ആകാം അവിശ്വാസി ആകാം. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. എന്റെ സുഹൃത്തുക്കൾ എല്ലാവരും തികഞ്ഞ ഈശ്വര വിശ്വാസികൾ ആകണം എന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. നിങ്ങളിലെ വ്യക്തിയിലെ ആ അവിശ്വാസിയെയും ചേർത്തു ഞാൻ ബഹുമാനിക്കുന്നു.....
ആരും പൂർണ്ണർ അല്ല എന്ന് ഈ പ്രകൃതി തന്നെ നമ്മെ പഠിപ്പിക്കുന്നു. ആരാധനാലയങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല ഈശ്വര സങ്കല്പം. പ്രകൃതി മുഴുവൻ നിറയുന്ന ശക്തി സ്വരൂപം. ആരാധനാലയങ്ങൾ എനർജി ശ്രോതസ്സുകൾ മാത്രമാണ്. വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും ഒരു ജനറേട്ടറിലേക്ക് പകരുന്നത് പോലെ.. നിന്തിരുവടികളുടെ തത്വം ആരാലാണ് അറിഞ്ഞു തീരുക?? നന്മ വരട്ടെ ലക്ഷ്മി പ്രിയ
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications