Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിമാനത്തിലാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയിച്ചു'; മരണവാര്‍ത്തയിൽ നോബിയുടെ കിടിലന്‍ പ്രതികരണം

പ്രേക്ഷകരെ എന്നും കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് നോബി മാര്‍ക്കോസ്. കോമഡി റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരം കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ 3 ലെ മത്സരാര്‍ത്ഥിയായിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ നോബി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അതില്‍ ഒന്നാണ് പുലിമുരുകനിലെ വേഷം. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരം അവസാനം വരെ മത്സരത്തില്‍ പിടിച്ചുനിന്നിരുന്നു.

1

എന്നാല്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ നോബിയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പ്രചരിക്കുന്നത്. താരം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തയായിരുന്നു അത്. ആദ്യം ഞെട്ടലോടെയാണ് മലയാളികള്‍ ഈ വാര്‍ത്ത കേട്ടറിഞ്ഞത്. ആദ്യം എല്ലാവരും ഈ വാര്‍ത്ത വിശ്വസിച്ചില്ലെങ്കിലും അബോധാവസ്ഥയിലുള്ള നോബിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മലയാളികള്‍ ഈ വാര്‍ത്ത ഉറപ്പിച്ച മട്ടിലായിരുന്നു.

2

എന്നാല്‍ നോബി ആത്മഹത്യ ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അറിയാന്‍ കഴിഞ്ഞു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് നോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്നുപറയുന്നത്. നോബിയുടെ വാക്കുകളിലേക്ക്...

3

താന്‍ ആദ്യം വാര്‍ത്തയല്ല, മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടതെന്ന് നോബി പറഞ്ഞു. വാര്‍ത്ത അറിഞ്ഞതോടെ നിരവധി സുഹൃത്തുക്കള്‍ ആശങ്കയിലായി. ഈ വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. സുഹൃത്തുക്കളാണ് ഭാര്യയെ ഈ വാര്‍ത്തയെ കുറിച്ച് അറിയിച്ചത്. ഈ സമയത്ത് നോബി വിമാനത്തിലായിരുന്നു.

4

വിമാനത്തില്‍ കയറുന്നതിന് മുമ്പ് നോബി ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിമാനത്തില്‍ നിന്നാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഭാര്യയെ ഫോണില്‍ വിളിച്ചപ്പോഴാണ് വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞത്. സോഷ്യല്‍ മീഡിയ ചില സമത്ത് ഉപകാരിയാണെങ്കില്‍ മറ്റ് ചില സമയത്ത് ഉപദ്രവകാരിയാണെന്ന് നോബി പറഞ്ഞു.

5

ഉപദ്രവം മാത്രമല്ല, ഇപ്പോള്‍ കൊലപാതകവും തുടങ്ങിയിട്ടുണ്ട്. റീച്ച് കൂട്ടാന്‍ ഓരോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് നോബി പറഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഏറ്റവും പുതിയ ചിത്രമായ കുരുത്തോല പെരുന്നാളിന്റേതാണെന്ന് നോബി വ്യക്തമാക്കി.

6

അതേസമയം, ഇതാദ്യമല്ല, മലയാളികള്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഒട്ടേറെ പ്രമുഖരുടെ വ്യാജ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നോബി മാര്‍ക്കോസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+