Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ പതിയെ ഇല്ലാതാവുന്നു, വലിയ പ്രശ്നം, രക്ഷപ്പെടണമെങ്കില്‍ അത് മാത്രമാണ് വഴി: രജിത് കുമാർ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ വലിയ രീതിയിലുള്ള ആരോപണങ്ങളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ അഴിച്ചുവിട്ടത്. ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്നായിരുന്നു താരത്തിന്റെ പ്രധാന ആരോപണം.

അനീതി കണ്ടപ്പോൾ ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കുകയായിരുന്നു. അതുകൊണ്ട് ബിഗ് ബോസിന് ആരും അടിമപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴിതാ റോബിനെതിരെ തുറന്നടിച്ചുകൊണ്ട് മറ്റൊരു ബിഗ് ബോസ് താരമായ രജിത് കുമാർ രംഗത്ത് വന്നിരിക്കുകയാണ്. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലകാര്യങ്ങളിലും പ്രതികരിച്ചുവെന്നും അതൊന്നും പുറത്ത് വന്നിട്ടില്ലെന്നുമാണ് റോബിന്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ല. അദ്ദേഹം പ്രതികരിച്ചത് ആ ഒരു വിഷയത്തില്‍ മാത്രമാണ്. ഗ്രൂപ്പിസം പൊളിക്കാന്‍ വാ എന്നൊക്കെ പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. പക്ഷെ റോബിന്‍ അതൊന്നും കാര്യമാക്കി എടുത്തില്ലെന്നും രജിത് കുമാർ വ്യക്തമാക്കുന്നു.

 rajith bigg boss

മറ്റുള്ളവരെ ചോദ്യങ്ങള്‍ക്കല്ല റോബിന്‍ ഉത്തരം പറയുന്നത്. ഞാന്‍ പറയട്ടെ എന്നും പറഞ്ഞ് അദ്ദേഹം സംസാരിക്കുകയാണ്. ഇത്തരം സ്വാർത്ഥ നിലപാട് ശരിയല്ല. എല്ലാത്തിലും ഞാന്‍ മാത്രമാണ്. ഇത്രയും വലിയ 'സ്റ്റാർഡം' എന്ന് അദ്ദേഹം തന്നെ പറയുകയാണ്. ആരാണ് അദ്ദേഹത്തിന് ഈ സ്റ്റാർഡം ഉണ്ടാക്കിക്കൊടുത്തത്. റോബിന്‍ എനിക്ക് ഒരു സഹോദരനെ പോലെയാണ്. മിടുക്കനാണ്, നല്ല വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം രക്ഷപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

രക്ഷപ്പെടണമെങ്കില്‍ ഏഷ്യനെറ്റിന് എതിരേയും മറ്റുമായി പറഞ്ഞ കാര്യങ്ങളില്‍ മാപ്പ് പറയുന്നത് റോബിന് നല്ലതാണ്. അതാണ് ഏറ്റവും നല്ല മാർഗ്ഗവും. തെറ്റ് പറ്റിയാല്‍ മാപ്പ് പറയാന്‍ തയ്യാറാവാണം. റോബിനെ പോലെ കഴിവുള്ള ഒരു വ്യക്തി യഥാർത്ഥത്തില്‍ ഒരു കപ്പല്‍ മുങ്ങിപ്പോവുന്നത് പോലെ പതുക്കെ മാഞ്ഞ് മാഞ്ഞ് പോവുകയാണ്. അത് പാടില്ല, അതിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും രജിത് കുമാർ അഭിമുഖത്തില്‍ പറയുന്നു.

ബിഗ് ബോസ് അള്‍ട്ടിമേറ്റ് എന്ന പേരില്‍ ഇതുവരേയുള്ള പ്രമുഖരെല്ലാം പങ്കെടുക്കുന്ന ഒരു ഷോ വരും. അതിലേക്ക് എന്നെ വിളിക്കുകയാണെങ്കില്‍ കൂടെ റോബിനും ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഏഷ്യാനെറ്റിനും ബിഗ് ബോസിനും എതിരായി ഇതുപോലെ കളവുകള്‍ പറഞ്ഞവരെ വീണ്ടും ഒരു അവസരത്തില്‍ അവർ വിളിക്കുമോ. ചുരുക്കത്തില്‍ തനിക്ക് വളരാനുള്ള വഴികളെല്ലാം അദ്ദേഹം സ്വയം കട്ട് ചെയ്തുകൊണ്ടിരിക്കുന്നത് പോലെയാണെന്നാണ് എനിക്ക് തോന്നുന്നത്.

ഇതില്‍ നിന്നെല്ലാം മറികടക്കണമെങ്കില്‍ അദ്ദേഹം ഏഷ്യാനെറ്റിനോടും ബിഗ് ബോസിനോടും പരസ്യമായി മാപ്പ് ചോദിക്കണം. എന്റെ ഒരു അനിയനെ പോലെ കരുതിയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. അദ്ദേഹം രക്ഷപ്പെട്ട് അവസരങ്ങള്‍ കരസ്ഥമാക്കി മുന്നോട്ട് വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹമെന്നും രജിത് കുമാർ കൂട്ടിച്ചേർക്കുന്നു.

robin bigg boss

ദൈവമാണ് എല്ലാം നിശ്ചയിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 5 ന് മുമ്പ് നമ്മള്‍ അവിടേക്ക് അതിഥിയായി വരുമെന്നോ, റോബിനും കൂടെയുണ്ടാകുന്നോ അവിടെ ഇങ്ങനെ അടി നാശങ്ങള്‍ ഉണ്ടാവുമെന്നോ എന്നൊന്നും നമ്മള്‍ അറിയില്ല. അഹങ്കാരം മനുഷ്യന് ആപത്താണ്. വളരുന്തോറം എളിമയുണ്ടാവുകയാണ് വേണ്ടത്. താരപദവി എന്നുള്ളത് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എത്രയോ വർഷങ്ങളെടുത്ത് ഉണ്ടാക്കിയെടുത്തതാണ്.

എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്. ആരെയെങ്കിലും കുറച്ച് ആളുകളെ വിളിച്ചുകൂട്ടി പിആർ വർക്കും സെറ്റ് ചെയ്ത് ഇതുപോലുള്ള ഏതെങ്കിലും ഷോയിലേക്ക് പോവും. എന്നിട്ട് വലിയ താരപദവിയുടെ ആള്‍ക്കാരായി മാറിക്കഴിഞ്ഞുവെന്നാണ് അവകാശപ്പെടുക. എന്നാല്‍ ആ ഒരു രീതിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. താരപദവി കിട്ടി ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ട നേടണമെങ്കില്‍ വർഷങ്ങളെടുക്കും.

അല്ലാതെ ആരെയെങ്കിലും വിളിച്ച് കുറച്ച് പൈസ കൊടുത്ത് നീ എന്നെക്കുറിച്ച് പൊക്കി എഴുതണം എന്ന് പറഞ്ഞ് ഉണ്ടാക്കുന്ന താരപദവി എവിടെ വരെയുണ്ടാവും. അത് താല്‍ക്കാലികം മാത്രമായിരിക്കും. സത്യം തിരിച്ചറിയുമ്പോഴേക്കും ജനം വെറുക്കും. കഴിഞ്ഞ 15 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഞാന്‍ മനസ്സിലാക്കുന്ന കാര്യങ്ങളാണ്. ശാസ്ത്രീയപരമായ കാര്യങ്ങളില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ തിരുത്താനും തയ്യാറാണ്. ശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളത് തന്നെയാണ് ഇതിന്റെ പ്രധാന കാരണമെന്നും രജിത് കുമാർ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+