Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞേ കുട്ടികളെ സൃഷ്ടിക്കാവൂ: അല്ലെങ്കില്‍ ആ അപകടം, വീണ്ടും രജിത് കുമാർ

കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി അധ്യാപകനാണെങ്കിലും സ്ത്രീവിരുദ്ധതയും അസാസ്ത്രീയത നിറഞ്ഞതുമായ പ്രസ്താവനകളിലൂടെയായിരുന്നു രജിത് കുമാർ ആദ്യമായി ശ്രദ്ധേയനാവുന്നത്. ഇത്തരം പ്രസ്താവനകള്‍ നിരന്തരം ആവർത്തിച്ചപ്പോള്‍ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായുള്ള ബോധവത്കര പരിപാടികളില്‍ നിന്നും മാറ്റി നിർത്താന്‍ ഒന്നാം പിണറായി സർക്കാറിലെ ആരോഗ്യ മന്ത്രി കെകെ ശൈലജ നിർദേശിക്കുകയും ചെയ്തിരുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനായ രജത് കുമാർ പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും എത്തി. അവിടേയും വിവാദങ്ങള്‍ ഇദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. ഇപ്പോഴിതാ വിവാഹ ജീവിതം സംബന്ധിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് രജിത് കുമാർ. ജാംഗോ സ്പെയിസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് എത്തിയപ്പോഴായിരുന്നു

സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് എത്തിയപ്പോഴായിരുന്നു വിവാഹ ജീവിതം സംബന്ധിച്ച താരത്തിന്റെ പ്രതികരണം. ജീവിത വിജയത്തിലേക്ക് 22 ശക്തി, തിരിച്ചറിവ് എന്നീ രണ്ട് പുസ്തകങ്ങളാണ് നവദമ്പതികള്‍ക്ക് സമ്മാനിച്ചത്. കുറഞ്ഞത് ഒരു അഞ്ചാറ് പ്രാവശ്യമെങ്കിലും രണ്ടുപേരും കൂടി വായിച്ച് പഠിച്ച് ചിന്തിച്ച് മനസ്സിലാക്കാന്‍ പറഞ്ഞു. നമ്മുടെ ഉള്ളിലെ നെഗറ്റീവ് ജീനുകളെ സൈലന്റാക്കി, പോസിറ്റീവ് ജീനുകളുടെ ഉണർത്തിയതിന് ശേഷം മാത്രമേ അടുത്ത തലമുറ സൃഷ്ടി നടത്താവൂ എന്നും നിർദേശിച്ചിട്ടുണ്ടെന്നും രജത് കുമാർ അഭിപ്രായപ്പെടുന്നു.

അങ്ങനെ സൃഷ്ടി നടത്തുകയാണെങ്കില്‍ രാമന്‍, കൃഷ്ണന്‍,

അങ്ങനെ സൃഷ്ടി നടത്തുകയാണെങ്കില്‍ രാമന്‍, കൃഷ്ണന്‍, ഭരതന്‍, അർജുനന്‍, സീത ഇങ്ങനെ ദൈവികമായതും മാതാപിതാക്കള്‍ എന്തും നേടികൊടുക്കാന്‍ കഴിവുള്ള ജീനുകളുള്ള മക്കളെ നമുക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് വളരെ രഹസ്യമായ കാര്യമാണ് എല്ലാവർക്കും അറിയില്ല. പലരും കല്യാണം കഴിക്കുന്നു, രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഗർഭിണികളാവുന്നു സ്ഥിതിയാണ് ഉള്ളത്.

ചിലപ്പോള്‍ കുടിച്ചിട്ടോ, വലിച്ചിട്ടോ വന്ന സമയത്തോ

ചിലപ്പോള്‍ കുടിച്ചിട്ടോ, വലിച്ചിട്ടോ വന്ന സമയത്തോ ഒക്കെയായിരിക്കും ദമ്പതികള്‍ തമ്മിലുള്ള ബന്ധപ്പെടല്‍ ഉണ്ടായിരിക്കുക. അതുമല്ലെങ്കില്‍ ഇന്നലെവരെയുള്ള ഉഡായിപ്പ്, ദേഷ്യം, വെറുപ്പ്, വൈരാഗ്യം, ചതി, വഞ്ചന, അഹങ്കാരം ഇങ്ങനെയുള്ള നെഗറ്റീവ് അവഗുണങ്ങളായിരിക്കും രണ്ടുപേർക്കും മുന്‍കാലങ്ങളില്‍ ഉണ്ടായിരിക്കുക. ഇതെല്ലാം വെച്ചുകൊണ്ട് അടുത്ത തലമുറയെ സൃഷ്ടിക്കാന്‍ പോവരുത്. അതിനെയെല്ലാം ഇല്ലാതാക്കിയിട്ട് വേണം ഈ കാര്യത്തിലേക്ക് കടക്കാം.

കല്യാണം കഴിഞ്ഞ് കുറഞ്ഞത് ഒരു രണ്ട് വർഷം കഴിഞ്ഞേ

കല്യാണം കഴിഞ്ഞ് കുറഞ്ഞത് ഒരു രണ്ട് വർഷം കഴിഞ്ഞേ കുഞ്ഞിനെ സൃഷ്ടിക്കാവൂ എന്നാണ് എന്റെ ശക്തമായ നിർദേശം. അതുവരെ ഈ രണ്ട് വ്യക്തികള്‍ പരസ്പരം അറിയാന്‍, അതായത് ആന്തരികമായി അറിയണം. എന്തൊക്കെയാണ് അവരുടെ നല്ല ഗുണങ്ങള്‍, ചീത്തത് എന്ത് എന്നും മനസ്സിലാക്കണം. നമ്മള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്ക് സദൃശ്യം എന്നാണ് ബൈബിള്‍ പറയുന്നത്. അതായത് പുറമെ നിന്നും നോക്കുമ്പോള്‍ നമ്മള്‍ വളരെ സുന്ദരന്മാരായിരിക്കും പക്ഷെ അകം കൊണ്ട്, കള്ളവും ചതിയും ഉള്ളവരായിരിക്കുമെന്നും രജിത് കുമാർ പറയുന്നു.

അകവും പുറവും ഒരുപോലെ ആയിരിക്കണം

അകവും പുറവും ഒരുപോലെ ആയിരിക്കണം. അത്തരത്തില്‍ ഏറ്റവും നല്ല ഗുണം സൃഷ്ടിച്ചെടുത്തതിന് വേണം കുട്ടികളെ സൃഷ്ടിക്കാന്‍. ഇറുകിയ വസ്ത്രം ധരിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് നമ്മുടെ കാലാവസ്ഥയ്ക്ക് ചേർന്നതല്ല. ചൂട് കൂടുമ്പോള്‍ ഡി എന്‍ എയ്ക്ക് ഡാമേജ് സംഭവിക്കും. ഡി എന്‍ എ എന്ന് പറയുന്നത് ഇരുമ്പും സ്വർണ്ണവും അല്ല. അത് ന്യൂക്ലിയേഡറ്റുകളാണ്. ചൂട് കൂടികഴിഞ്ഞാല്‍ ഡി എന്‍ എ ഘടകങ്ങളുടെ ബോണ്ട് പൊട്ടും. ഡി എന്‍ എ ബ്രേക്ക് ആയി കഴിഞ്ഞാല്‍ ജനിതക വൈകല്യം ഉണ്ടാവും.

എന്റെ പഠനം ശരിയാണെങ്കില്‍ അടുത്ത് വരാന്‍ പോകുന്ന

എന്റെ പഠനം ശരിയാണെങ്കില്‍ അടുത്ത് വരാന്‍ പോകുന്ന നാലഞ്ച് വർഷത്തിനുള്ളില്‍ ഈ കാര്യം മനസ്സിലാക്കിയില്ലെങ്കില്‍ ജനിക്കുന്ന ധാരാളം കുട്ടികള്‍ക്ക് വൈകല്യങ്ങളും ഒരുപാട് അസ്വസ്ഥകളും ഉണ്ടാവാനും അത് സമൂഹത്തിലും കുടുംബത്തിലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതൊക്കെ തന്റെ യൂട്യൂബ് ചാനലിലുണ്ട്. എന്നാല്‍ വളരെ കുറവ് കാഴ്ചക്കാരാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+