മുല്ലപ്പെരിയാർ: ഇത് ചെയ്താല്‍ നാളെ ചരിത്രമാണ് എന്ന് ഞാന്‍ മോദിയോട് പറയുമായിരുന്നു; റോബിന്‍ രാധാകൃഷ്ണന്‍
മുല്ലപ്പെരിയാർ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ വളറെ പ്രാധാന്യത്തോടെ കാണണമെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ ഫെയിം റോബിന്‍ രാധാകൃഷ്ണന്‍. ഇത് ദേശീയ തലത്തില്‍ തന്നെ ഒരു പ്രശ്നമായി ഉയർന്ന് വരികയും അതിന് ഒരു ഫലം ഉണ്ടാകുകയും വേണം. അതിന് എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വണ്‍ 2 ടോക്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഇതിനെ പറ്റി സംസാരിക്കണം. എത്ര പാലം ഇവിടെ പുതിക്കു പണിയുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ് വീണ് ആളുകള്‍ക്ക് അപകടം പറ്റും എന്നുള്ളതുകൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇവിടെ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അടുത്തത് എന്താണ് എന്നില്ല. ഒരു ഫുള്‍സ്റ്റോപ്പ് ഇട്ട് വെച്ചിരിക്കുകയാണ്.


ഡാം നിർമ്മാണത്തില്‍ വിദഗ്ധരായ ആളുകള്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിരിക്കാം. എന്നാല്‍ എന്റെ ഒരു അഭിപ്രായത്തില്‍ പ്രധാനമന്ത്രി ലോകത്ത് തന്നെ മൊത്തത്തിലുള്ള ഡാം വിദഗ്ധരെ കൊണ്ടുവന്ന് കാണിക്കണം. അതായത് പുള്ളിക്കാരന്‍ തന്നെ മുന്‍കൈ എടുത്താലേ അത് സാധ്യമാകുകയുള്ളു. അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ അതും ചരിത്രമാണെന്നും റോബിന്‍ പറയുന്നു.
ഒരു വലിയ ദുരന്തം എപ്പോഴും വരാം. എപ്പോഴാണ് വരിക എന്നുള്ളത് നമുക്ക് അറിയില്ല. നമ്മള്‍ ദൈവമല്ല. വന്ന് കഴിഞ്ഞാലുള്ള അവസ്ഥ ആലോചിച്ച് നോക്കു. പിന്നീട് ഏതെങ്കിലും രാജ്യത്തെ ഒരു കുട്ടി പഠിക്കുന്നത് നമ്മുടെ ചരിത്രമായിരിക്കും. അതായത് ഇങ്ങനെ ഒരു ദുരന്തത്തില്‍ ഇത്രയധികം ആളുകള്‍ മരിച്ചു എന്നുള്ളത്. എന്തിനാണ് അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുന്നത്.
ഒരുപാട് ആളുകള്‍ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്നത് ഞാന്‍ കണ്ടു. എനിക്ക് അതില്‍ വലിയ സന്തോഷമുണ്ട്. മുല്ലപ്പെരിയാർ ഒരു പ്രശ്നം തന്നെയാണ്. പ്രകൃതിയാണ്, വെള്ലമാണ്. നമുക്ക് ഒന്നും അറിയില്ല. എപ്പോള്‍ വേണമെങ്കിലും അത് പൊട്ടാം. എല്ലാവരും ഇതിന് ഒരു പരിഹാരം കാണുന്നതിനായി മുന്നിട്ട് ഇറങ്ങണം.
നമ്മുടെ പ്രധാനമന്ത്രിയുടെ അടുത്ത് നമുക്ക് നമ്മുടെ കാര്യം അഡ്രസ് ചെയ്തുകൊണ്ട് സംസാരിക്കാന്‍ സാധിക്കണം. അതാണ് പ്രധാനമന്ത്രി എന്ന് പറയുന്നത്. നമ്മുടെ മുഖ്യമന്ത്രി മാത്രം വിചാരിച്ച് കഴിഞ്ഞാല്‍ നടക്കില്ല. അദ്ദേഹവും മറ്റ് നേതാക്കളുമൊക്കെ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരിക്കാം. പക്ഷെ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയം ആകുമ്പോള്‍ പ്രധാനമന്ത്രിക്കാണ് അവിടെ അതിനുള്ള അധികാരവും പവറും ഉള്ളത്.
പ്രധാനമന്ത്രി ഒരു തീരുമാനം എടുത്താല്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ 'സർ ഇടപെടണം, സർ ഇത് ചെയ്താല്‍ നാളെ ചരിത്രമാണ്' എന്ന് പറയും. പക്ഷെ എനിക്ക് അത് പറയാന്‍ സാധിക്കുമോ എന്ന് അറിയില്ല. സുരേഷ് ഗോപി സാറിനെ മീറ്റ് ചെയ്ത് ഈ വിഷയം പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ പറ്റുമോയെന്ന് നമ്മള്‍ ചോദിക്കണമെന്നും റോബിന്‍ പറയുന്നു.












Click it and Unblock the Notifications