റോബിന്‍ ടോക്സിക്കാണെന്ന് പറഞ്ഞു: പക്ഷെ സ്ലീവ് ലെസ് ഇടാന്‍ തുടങ്ങിയത് ചേട്ടന്‍ വന്നതിന് ശേഷം: ആരതി
റോബിന്‍ രാധാകൃഷ്ണന്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ടെന്ന് ആരതി പൊടി. 'പൊടി.. നീ ഇത്രയും കഷ്ടപ്പെടല്ലേ.. കുറച്ച് റെസ്റ്റ് എടുക്ക്' എന്ന് അദ്ദേഹം പറയും. എന്നോട് ജീവിതത്തില്‍ ആരും അങ്ങനെ പറഞ്ഞിട്ടില്ല. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ സമാധാനമാണ്. ഓഫീസ് ഇരിക്കുന്ന സ്ഥലത്തേക്ക് രാത്രിയൊക്കെ കൂടെ വരും. സമ്മർദ്ദമൊക്കെ ഉണ്ടാകുമ്പോള്‍ ഷെയർ ചെയ്യാന്‍ കൂടെ ഒരാള്‍ ഉണ്ടെന്നുള്ളത് വലിയ ആശ്വാസമാണെന്നും ആരതി പറയുന്നു.
കുടുംബത്തില്‍ നിന്ന് നല്ല പിന്തുണയാണ് എപ്പോഴും ലഭിച്ചിട്ടുള്ളത്. അത് എനിക്ക് വലിയ അനുഗ്രഹമാണ്. ഇപ്പോള്‍ പാട്ണറും അങ്ങനെയാണ്. ചില നല്ല സുഹൃത്തുക്കളുമുണ്ട്. കൊറോണ സമയത്ത് ബിസിനസില്‍ നല്ല പ്രതിസന്ധി നേരിട്ടിരുന്നു. അപ്പോള്‍ എല്ലാം നിർത്തിയാലോ എന്ന് വരെ ആലോചിച്ചു. എന്നാല്‍ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് എപ്പോഴും കൂടെ നിന്നത് നല്ല സുഹൃത്തുക്കളാണെന്നും ആരതി വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റോബിനോടൊപ്പം സംസാരിക്കുകയായിരുന്നു ആരതി.

ആരതിയുടെ ഞാനും ബിസിനസ് സ്ഥലത്തേക്ക് കൂടെ പോവാറുണ്ടെന്ന് റോബിനും പറയുന്നു. ചില വർക്കുകള്‍ കഴിയുമ്പോള്‍ രാത്രി ഒരുമണി വരേയാകും. എത്ര ബുദ്ധിമുട്ടേണ്ടി വന്നാലും ചെയ്തുകൊടുക്കേണ്ട വർക്കുകള്‍ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചെയ്ത് തീർത്ത് കൊടുക്കും. അതുകൊണ്ട് തന്നെ അവരുടെ വർക്കുകളൊക്കെ വീണ്ടും ലഭിക്കും. സമയം വേണമെന്ന് പറഞ്ഞാലും ആരതി തന്നെ ചെയ്യണമെന്ന് പറഞ്ഞ് അവർ നിർബന്ധിക്കുമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.
ആരതി ജീവിതത്തിലേക്ക് വന്നപ്പോഴുണ്ടായ മാറ്റം എന്താണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഹാപ്പി എന്ന് പറയും. അതില്‍ തന്നെ എല്ലാം ഉണ്ട്. അല്ലാതെ ഒരോന്നായി എടുത്ത്, എടുത്ത് പറയുന്നില്ല. പുള്ളിക്കാരിയുടെ പോസിറ്റീവും നെഗറ്റീവുമൊക്കെ മനസ്സിലാക്കായാണ് ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്നത്. നീ ഇങ്ങനെ പെരുമാറണം, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നും ഞാന്‍ പറയില്ല. നിനക്ക് പക്വതയുണ്ട്, അതുകൊണ്ട് നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യൂ എന്നാണ് ഞാന്‍ പറയാറുള്ളതെന്നും റോബിന്‍ പറയുന്നു.
റോബിന്‍ വളരെ ടോക്സിക് ആണെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്ന് ആരതിയും പറയുന്നു. നിന്റെ ജീവിതം ഇതോടെ അവസാനിക്കുമെന്ന് പറഞ്ഞവർ വരെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കുറച്ച് ടൈം ചിലവഴിച്ച് നോക്കാമെന്ന് ഞാന്‍ പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ സ്ലീവ് ലെസ് ഇടാന്‍ തുടങ്ങിയത് പോലും ചേട്ടന്‍ വന്നതിന് ശേഷമാണ്. എന്നെ കുറച്ചുകൂടെ മേക്ക് ഓവറാക്കിയെടുക്കുകയാണ് പുള്ളി ചെയ്തതെന്നും ആരതി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications