Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാർ പൊട്ടും, 80 ലക്ഷം പേർ മരിക്കും; ഹിരോഷിമയേക്കാള്‍ 300 ഇരട്ടി പ്രഹരശേഷി: റോബിന്‍ രാധാകൃഷ്ണന്‍

മുല്ലപ്പെരിയാർ വിഷയത്തെ നാം ഭയപ്പാടോടെ കാണണമെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്‍. എല്‍ ഡി എഫ് കണ്‍വീനറായ ഇപി ജയരാജന്‍ സാറെ അടുത്തിടെ ഒരു പരിപാടിയില്‍ വെച്ച് കണ്ടിരുന്നു. അപ്പോള്‍ മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ച് എല്ലാവരുടേയും മുമ്പില്‍ വെച്ച് തന്നെ പറഞ്ഞിരുന്നുവെന്നും റോബിന്‍ വ്യക്തമാക്കുന്നു.

എന്താണ് ഇതിനൊരു പരിഹാരം എന്ന് ചോദിച്ചപ്പോള്‍ ഒന്നും കൊണ്ടും പേടിക്കേണ്ട, നമ്മള്‍ എല്ലാവരും സുരക്ഷിതരാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അങ്ങനെ നാം എല്ലാവരും സുരക്ഷിതർ അല്ലെന്ന തോന്നല്‍ എനിക്കുണ്ട്. കാരണം ഡാം പണിത ആള്‍ തന്നെ പറഞ്ഞിരിക്കുന്നത് അതിന്റെ ആയുസ് 50 വർഷം എന്നാണ്.

robin

50 പോകട്ടെ 100 വർഷം പിടിച്ച് നിന്നെന്ന് കരുതട്ടെ ഇപ്പോള്‍ അതിന്റെ ആയുസ്സ് 129 ആയി. അത് ഉണ്ടാക്കിയിരിക്കുന്ന മെറ്റീരിയല്‍, അവിടെ സംഭരിച്ചിരിക്കുന്ന വെള്ളം എല്ലാം പ്രധാനമാണ്. അത്രയും വെള്ളം താങ്ങാനുള്ള ശേഷി ആ ഡാമിന് ഉണ്ടാകുമോയെന്ന് എനിക്ക് അറിയത്തില്ല. ഇതിനേക്കുറിച്ച് കുറേ പഠിച്ചപ്പോള്‍ ഒരിക്കലും അത് സുരക്ഷിതം ആണെന്ന് തോന്നിയിട്ടില്ലെന്നും റോബിന്‍ പറയുന്നു.

ഏതെങ്കിലും സാഹചര്യത്തില്‍ ഡാം പൊട്ടുകയാണെങ്കില്‍ ആദ്യം 80000 പേരോളം മരിക്കും. അതിന് ശേഷമാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വരുന്നത്. പലരും വിചാരിക്കും ഇടുക്കി ഡാമിന് അത് പിടിച്ച് നിർത്താന്‍ സാധിക്കുമെന്നും. യഥാർത്ഥത്തില്‍ അഡ്വ. റസ്സലിന്റെ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലായത്.

ചെളിയും കല്ലുമൊക്കെ വന്ന് അടിഞ്ഞ് ഇടുക്കി ഡാം പൊട്ടുകയാണെങ്കില്‍ ലോകത്തില്‍ ഇന്നുവരെ ഉള്ളതിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും സംഭവിക്കുക. ഏറ്റവും കുറഞ്ഞത് 60 ലക്ഷം പേരെങ്കിലും മരണപ്പെടും. നാലഞ്ച് ജില്ലയെ മാത്രമേ ബാധിക്കു, തിരുവനന്തപുരവും കാസർകോടുമൊക്കെ സുരക്ഷിതമാണെന്ന ചിന്തയും ചിലർക്കുണ്ട്. എന്നാല്‍ അത് ഒരിക്കില്ല.

മുല്ലപ്പെരിയാർ എന്ന് പറയുന്നത് കെട്ടി നിർത്തിയിരിക്കുന്ന ഒരു സമുദ്രമാണ്. ഹിരോഷിമയിലെ അണുബോംബിനേക്കാള്‍ ഇരുന്നൂറോ മൂന്നോറോ ഇരട്ടി ശക്തിയിലാണ് ഇത് വരുന്നത്. അത്രയും വെള്ളം കടലിലേക്ക് പോകുമ്പോള്‍, തിരിച്ച് സുനാമിയായി വരും. അതോടെ നമ്മുടെ സംസ്ഥാനം മാത്രമല്ല, അടുത്ത സംസ്ഥാനം വരെ അപകടത്തിലായേക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്തൊക്കെയോ റിപ്പയർ നടത്തുന്നുവെന്ന് പറയുന്നു. അതിന് ഒരു പരിധിയില്ലേ. ഡാമിന് വളവ് സംഭവിച്ചിരിക്കുന്നു എന്നുള്ള രീതിയില്‍ ഒരു റിപ്പോർട്ട് കണ്ടു. വളവ് ഇനി ഒരിക്കലും നേരെയാകില്ല. വളവ് കൂടി കൂടി ഇത് പൊട്ടും. ഇന്നും നാളെയും പൊട്ടിയില്ലെങ്കിലും എന്തായാലും ഒരു ദിവസം പൊട്ടുമല്ലോ.

എങ്ങനെയാണ് ഇതിന് ഒരു പരിഹാരം എന്നതെന്ന് എനിക്ക് അറിയില്ല. സംസ്ഥാനവും കേന്ദ്രവുമൊക്കെ ഇടപെടുന്നുണ്ട്. എന്നാല്‍ അത് പോര, അന്താരാഷ്ട്ര രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടണം. നമ്മുടെ പ്രധാനമന്ത്രി വിചാരിച്ചാല്‍ ഏത് രാജ്യത്തേയും വിദഗ്ധരേയും കൊണ്ടുവരാന്‍ സാധിക്കുമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+