ജാസ്മിന്‍ ഒരു പാവം, ഫ്രീ പ്രമോഷന് നന്ദിയെന്ന് റോബിന്‍: എന്നാല്‍ ബാക്കി കല്യാണത്തിനെന്ന് ജാസ്മിന്‍

റോബിനെ പുറത്താക്കണമെന്ന് ബിഗ് ബോസില്‍ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ജാസ്മിനായിരുന്നു

 jasmine

ബിഗ് ബോസ് സീസണ്‍ 4 ലെ ഏറ്റവും മികച്ച രണ്ട് മത്സരാർത്ഥികളായിരുന്നു റോബിന്‍ രാധാകൃഷ്ണനും ജാസ്മിനും. രണ്ടും പേരും വിജയികളാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായി ഇരുവർക്കും പാതിവഴിയില്‍ ഷോയില്‍ നിന്നും പുറത്ത് വരേണ്ടി വന്നു. ഷോയില്‍ ജാസ്മിനും-റോബിനും തമ്മില്‍ പലപ്പോഴും വലിയ തർക്കങ്ങളിലും ഏറ്റുമുട്ടലിലും ഏർപ്പെട്ടിരുന്നു.

ഒടുവില്‍ റിയാസിനെ ശാരീരികമായി നേരിട്ടുവെന്ന പരാതിയില്‍ റോബിനെ പുറത്തേക്ക് എത്തിച്ചതെന്നും ജാസ്മിന്‍ സ്വീകരിച്ച നിലപാടായിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരും പരസ്പരം കണ്ടെങ്കിലും ആശയപരമായി ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലുകള്‍..

റോബിന്‍ പങ്കുവെച്ച ഒരു സ്റ്റോറി

റോബിന്‍ പങ്കുവെച്ച ഒരു സ്റ്റോറി

റോബിന്‍ പങ്കുവെച്ച ഒരു സ്റ്റോറിയാണ് പുതിയ സംഭവവികസങ്ങളുടെ തുടക്കം. ജാസ്മിന്‍ തന്റെ പട്ടിയുമായി ചേർത്ത് റോബിനെ പറഞ്ഞുവെന്ന് ലക്ഷ്മി പ്രിയ ആരോപിക്കുന്ന വീഡിയോയായിരുന്നു റോബിന്‍ പങ്കുവെച്ചത്. ജാസ്മിന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യം കൊടുക്കുന്നത് സ്വന്തം പട്ടിക്കാണ്. ഒരു മൂല്യവും ഇല്ലെന്ന് പറയുന്ന റോബിന്റെ പേര് എന്തിനാണ് ചേർത്തു വെക്കുന്നത്. മൂല്യമുള്ള രണ്ട് വസ്തുകള്‍ അല്ലേ ചേർത്ത് വെക്കേണ്ടത് എന്നും ലക്ഷ്മി പ്രിയ ചോദിച്ചപ്പോള്‍ എന്റെ പട്ടിക്ക് എനിക്ക് മൂല്യമുണ്ട്, എന്നാല്‍ റോബിന് ജീവിതത്തില്‍ യാതൊരു മൂല്യവുമില്ലായെന്നും ജാസ്മിന്‍ ആവർത്തിച്ചു.

മോഹന്‍ലാല്‍ ഇടപെട്ട് റോബിന്റെ അഭിപ്രായം

ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഇടപെട്ട് റോബിന്റെ അഭിപ്രായം തേടുന്നത്. 'ഈ ലോകത്തെ കേവലം ഒരു ചെറിയ കല്ലിന് അതിന്റേതായ മൂല്യമുണ്ട്. കാണുന്ന ആളുടെ കാഴ്ചപ്പാടി അനുസരിച്ചായിരിക്കും അതിന്റെ മൂല്യം മനസ്സിലാക്കാന്‍ സാധിക്കുക. എന്നെ ഇഷ്ടപ്പെടണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം. എന്നാല്‍ അതിന് അനുസരിച്ച് മാറാന്‍ എനിക്കാവില്ല. ഞാന്‍ ഞാനായിട്ട് തന്നെയെ നില്‍ക്കുകയുളളു. ഇവർ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. കാരണം ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു'- എന്നായിരുന്നു റോബിന്റെ മറുപടി.

റോബിനുള്ള ജാസ്മിന്റെ മറുപടി

റോബിനുള്ള ജാസ്മിന്റെ മറുപടി

ഇതിന് പിന്നാലെയായിരുന്നു റോബിനെ ഉദ്ധേശിച്ചുകൊണ്ടുള്ള ജാസ്മിന്റെ മറുപടിയും വരുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ചും പ്രണയം അഭിനയിക്കാനും സഹോദര്യം നടിച്ചും കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്ത ഒരാള്‍ അവിടെ എത്താന്‍ എന്തു ചെയ്യും, അയാള്‍ ഷോയ്ക്ക് പുറത്ത് വന്ന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ജാസ്മിന്‍ ചോദിക്കുന്നു. എന്നാല്‍ ആരുടേയും പേര് പറയാതെയാണ് ജാസ്മിന്‍ വിമര്‍ശനം നടത്തുന്നത്. തനിക്കെതിരെ ആര് പറഞ്ഞാലും ആ കാര്യം വളച്ചൊടിച്ച് പറഞ്ഞയാളെ അയാള്‍ തെറ്റുകാരക്കുമെന്നായിരുന്നു ജാസ്മിന്റെ മറുപടി.

ജാസ്മിന്‍ ബിഗ് ബോസില്‍ നിന്ന് തന്നേയുള്ള

പുറത്തുവന്നതിന് ശേഷം ആരൊക്കെ ഈ വ്യക്തിക്കെതിരെ തിരിഞ്ഞാലും അവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണ്. ഇവിടെ 24 മണിക്കൂറും ക്യാമറയില്ല..നിങ്ങളെന്താണോ കാണണമെന്ന് അയാള്‍ വിചാരിക്കുന്നു അതാണ് നിങ്ങള്‍ കാണുന്നത്. ബി​ഗ്ബോസ് എനിക്കൊരു പാഠമായിരുന്നു ആ ഷോയിൽ തന്റെ കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവർക്കും വിജയി ആകാനുള്ള അവകാശമുണ്ടായിരുന്നു. ഞാൻ അതിന് വേണ്ടിയാണ് നിന്നത്. അല്ലാതെ ഒരാൾ മാത്രം വന്ന് ഞാൻ വിജയി ആകാൻ പോകുന്നു എന്ന് പറയുകയല്ല..ഞാൻ അതിന് എതിരാണെന്നും പറഞ്ഞ് ജാസ്മിന്‍ ബിഗ് ബോസില്‍ നിന്ന് തന്നേയുള്ള ഒരു രംഗവും റോബിന് മറുപടിയായി പങ്കുവെച്ചിരുന്നു.

Spinach Benefits: ഇലക്കറികളിലെ ഒരു സൂപ്പർസ്റ്റാറാണ് ചീര, കണ്ണിന് മുതല്‍ മുടിക്ക് വരെ ആരോഗ്യപ്രദം

 ജാസ്മിന് വീണ്ടും മറുപടിയായി റോബിന്‍

ഇതിനെല്ലാം ഒടുവിലാണ് ജാസ്മിന് വീണ്ടും മറുപടിയായി റോബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ഫ്രീയായി ഒരു പ്രമോഷന്‍ തന്നതിന് ജാസ്മിന് നന്ദി പറയുന്നുവെന്നാണ് റോബിന്‍ ജാസ്മിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലിട്ടിരിക്കുന്നത്. ഇപ്പോഴും എനിക്ക് നിന്നെ ഇഷ്ടമാണ്. നീ ഒരു പാവം മാത്രമാണ്. സ്നേഹം മാത്രമെന്നും റോബിന്‍ കുറിച്ചു.

ഐ ലവ് യു ടു അണ്ണാ.

ഐ ലവ് യു ടു അണ്ണാ.

ഐ ലവ് യു ടു അണ്ണാ.. അണ്ണന്‍ അണ്ണി ഉയിർ എന്നാണ് റോബിന്റെ ഈ സ്റ്റാറ്റസ് ഷെയർ ചെയ്തുകൊണ്ട് ജാസ്മിന്‍ കുറിച്ചത്. എനിക്ക് യഥാർത്ഥമായ ആ സ്നേഹം തിരിച്ചറിയാന്‍ സാധിക്കും. ചില ബന്ധങ്ങള്‍ അങ്ങനെയാണ്. പൈസ കൊടുത്ത് പ്രമോട്ട് ചെയ്യേണ്ടതില്ല. സമയം ആവുമ്പോള്‍ യൂബർ പിടിച്ചാണേലും എത്തിയിരിക്കും. ബാക്കി പ്രമോഷന്‍ കല്യാണത്തിന് വരുമ്പോള്‍ തരാമെന്നും ജാസ്മിന്‍ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+