സെലക്ടീവ് ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിക്കാൻ കാരണങ്ങൾ കൂടും;സാബു മോൻ
കൊച്ചി; സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുമായി മലയാളം ബിഗ് ബോസ് താരം സാബുമോൻ. സെലക്ടീവ്/കാപട്യ ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിക്കാൻ തനിക്ക് കാരണങ്ങൾ കൂടുമെന്ന് സാബുമോൻ. കഴിഞ്ഞ ദിവസം തന്റെ പോസ്റ്റിനടിയിൽ ഒരു വഴിപോക്കൻ വന്ന് കുഞ്ഞുങ്ങളെയടക്കം വീട്ടിലെ സ്ത്രീകളെ കുറിച്ച് അസഭ്യം പറഞ്ഞുവെന്നും ഒരു പുരുഷനായ തന്നോടുള്ള വിയോജിപ്പിനും തെറി പറയുന്നത് വീട്ടിലെ സ്ത്രീകളെയാണെന്നും സാബുമോൻ ഫേസ്ബുക്കിൽ പറയുന്നു. ഇയാളുടെ കമന്റും പോസ്റ്റിൽ സാബുമോൻ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പ്രശ്നവും കുറവുമാണല്ലേ?
അഭിനവ "കുലസ്ത്രീകൾ" ഫെമിനിസ്റ്ററുകൾക്ക് ഭർത്താവില്ലായെന്ന് പറഞ്ഞ് കേട്ട നൊടിയിൽ ഭർത്താവിൻ്റെയും പങ്കാളികളുടെയും കണക്കും, അതിൽ അവർ പുലർത്തുന്ന മേന്മകളുടെ വിശദീകരണവും നിരത്താതെ വിശ്രമം ഇല്ലായെന്നപ്പോലെ.. അല്ലാ, ഭർത്താവില്ലായെന്നതൊക്കെ ശരിക്കും ഒരു പ്രശനവും കുറവുമാണല്ലേ?

പ്രതിസന്ധിയിലാകും
അതിൻ്റെ മൊറാലിറ്റി ചെക്കിംഗിൽ എനിക്ക് കോമഡിക്കപ്പുറം കാര്യം തോന്നാത്തത് കൊണ്ട് വിടുന്നു.
പക്ഷെ, കുലകൾ (പുരുഷനോ, സ്ത്രീയോ) ഞങ്ങൾക്കുള്ളത് നിങ്ങൾക്കുണ്ടോ, ഞങ്ങൾ ധരിക്കുന്നത് നിങ്ങൾ ധരിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഈ പാവങ്ങൾ പ്രതിസന്ധിയിലാകും.

പാട്രിയാർക്കി ചെയ്തു പോരുന്നത്
സ്വാതന്ത്രം ചോർന്ന് പോകാതെ ലക്ഷണമൊത്തൊരു കുലയാകണമെന്നതാണിവരുടെ ആവശ്യം.
സ്ത്രീകളെ പ്രകോപിതരാക്കാൻ അവരെ അഭിസാരികയാക്കി ചിത്രീകരിക്കുകയെന്നതാണ് പണ്ട് മുതൽ പാട്രിയാർക്കി ചെയ്തു പോരുന്നത്.

പറഞ്ഞാൽ തീരുന്നതേയുള്ളൂ
ലിംഗ ഭേതമില്ലാത്ത സ്വാതന്ത്രത്തിൽ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്നവർ ഇന്നും ആ സദാചാര തന്ത്രത്തിൽ വീണ് പോകുന്നത് ആശ്ചര്യം ജനിപ്പിക്കുന്നതാണ്.
അഭിനവ ഫെമിനിസ്റ്റുകൾ അഥവാ ഫെമിനിച്ചികൾക്ക് ലൈംഗിക തൊഴിലാളികളോട് അറപ്പും കൂട്ടത്തിൽ കൂട്ടാൻ കൊള്ളത്തവരാണെന്ന തോന്നൽ ഈ കാലഘട്ടത്തിലും നിലനിൽക്കുന്നു എന്ന തിരിച്ചറിവ് കുറച്ച് അരോചകമാണ്.

അസഭ്യം പറഞ്ഞു
ഒരേ അനാട്ടമിയിൽ ബോറടിക്കാതെ വ്യത്യസ്തയിൽ ആനന്ദം കണ്ടെത്തുകയാണ് ഞങ്ങളുടെ പോരാട്ടത്തിൻ്റെ ലക്ഷ്യം എന്നൊക്കെ പറഞ്ഞാൽ തീരുന്നതേയുള്ളു.
കുലകൾ പറഞ്ഞാലതിൽ പൊരുളുണ്ടെന്ന് പറഞ്ഞ് ആത്മാർത്ഥമായി കരയുന്ന പാവങ്ങൾ!കഴിഞ്ഞ ദിവസം എൻ്റെയൊരു പോസ്റ്റിനടിയിൽ ഒരു വഴിപോക്കൻ വന്ന് കുഞ്ഞുങ്ങളെയടക്കം എൻ്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് അസഭ്യം പറഞ്ഞു.

കാരണങ്ങൾ കൂടും
ഓർക്കണം, എങ്ങുംമെങ്ങും സഭ്യത പുലരാൻ പൊരുതുന്ന സ്ത്രീകൾക്കായാണ്.
പറയുന്നത് എൻ്റെ വീട്ടിലെ സ്ത്രീകളെയായത് കൊണ്ട് പ്രശ്നമില്ലായെന്നതാകും. ഒരു പുരുഷനായ എന്നോടുള്ള വിയോജിപ്പിനും തെറി പറയുന്നത് എൻ്റെ വീട്ടിലെ സ്ത്രീകളെ.

ശുദ്ധാത്മാക്കൾ
അതായത്, സ്ത്രീകളെ വിളിക്കുന്ന തെറികൾക്കാണ് സ്ഫോടന വീര്യമെന്ന വിഖ്യാത തിയറിയെ അവഗണിക്കാൻ പ്രാപ്തരാകാത്ത ശുദ്ധാത്മാക്കൾ. നല്ലത്! സെലക്ടീവ്/കാപട്യ ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിക്കാൻ എനിക്ക് കാരണങ്ങൾ കൂടും.












Click it and Unblock the Notifications