Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ട ആട്ടിൻ കാട്ടമൊക്കെ തിന്നല്ലേയെന്ന് നവീന്‍: മര്യാദക്ക് ഡീൽ ചെയ്തില്ലേല്‍ മോന്തേടെ ഷെയ്പ്പ് മാറും

ശാന്തനാണെങ്കിലും മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തടെ ഷെയ്പ്പ് മാറുമെന്നാണ് നവീനെക്കുറിച്ച് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നവീന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു ശാലിനിയുടെ തുറന്ന് പറച്ചില്‍.

എന്ത് കോമാളിത്തരത്തിനും ഞങ്ങടെ കൂടെ നിക്കും. മുംബൈയില്‍ ചെന്നപ്പോഴും ഒരു ബ്രദറിന്റെ കരുതൽ തന്നത് എനിക്കും അശ്വിനും മറക്കാൻ കഴിയില്ല ഒരിക്കലുമെന്നും ശാലിനി കുറിക്കുന്നു. ശാലിനിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഭയങ്കര ഇഷ്ടമാണ് ഈ മനുഷ്യനെ എനിക്ക്

ഭയങ്കര ഇഷ്ടമാണ് ഈ മനുഷ്യനെ എനിക്ക്. നവീൻ ചേട്ടൻ വളരെ ശാന്തനാണ് എന്നല്ലേ ഞാൻ ആദ്യം കരുതിയിരുന്നത്. ഇപ്പൊ അറിയാമേ.. അടിപൊളി ആണ് പക്ഷേ ശാന്തനെ മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തടെ ഷെയ്പ്പ് മാറും. എനിക്ക് കിട്ടീട്ടൊന്നും ഇല്ലാട്ടോ. ഒരു ചെറിയ അനുഭവം പറയാം.

ഏഷ്യാനെറ്റ്‌ സ്റ്റാർട്ട്‌ മ്യൂസിക് ഷോയിൽ ചെന്ന സമയം

ഏഷ്യാനെറ്റ്‌ സ്റ്റാർട്ട്‌ മ്യൂസിക് ഷോയിൽ ചെന്ന സമയം, ഒരേ ഹോട്ടലിലായിരുന്നു ഞങ്ങൾക്കെല്ലാവർക്കും താമസം അറേഞ്ച് ചെയ്തിരുന്നത്, ഒരു ദിവസം ഞാൻ എന്തോ കഴിക്കുന്നത് കണ്ട് നവീൻ ചേട്ടൻ പറഞ്ഞു കണ്ട ആട്ടിൻ കാട്ടം ഒക്കെ തിന്നാതെ നല്ല വല്ല സാധനങ്ങളും വാങ്ങി കഴിക്കെടീന്ന്. നവീൻ ചേട്ടൻ കഴിച്ചിരുന്നത് എന്തൊക്കെയോ ഡ്രൈ ഫ്രൂട്ട്സ് ആയിരുന്നു.

ഇന്ന് തുറന്ന യുദ്ധം: ഗവർണ്ണർക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്, വിസിമാർക്ക് സംരക്ഷണം ഒരുക്കുമോ

അന്നാണ് 'ഫിഗ് ' എന്ന് പേരുള്ള ആ ഫ്രൂട്ട് ഞാൻ

അതിൽ നിന്നും കുറേ എനിക്കും തന്നു. അന്നാണ് 'ഫിഗ് ' എന്ന് പേരുള്ള ആ ഫ്രൂട്ട് ഞാൻ കഴിക്കണത്. ഈ ആട്ടിൻകാട്ടം ഉപമ പോലെ തന്നെ ആണ് നവീൻ ചേട്ടന്റെ ഓരോ കാര്യങ്ങളും അടിപൊളി ആണ്, ഷോ ഫിനാലെ സമയത്ത് എയർപോർട്ടിലൊക്കെ സെൽഫി എടുക്കാൻ ആരെങ്കിലും വരുമ്പൊ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു, ഒരു പുതുമയല്ലേ.

റൊണാള്‍ഡ് റീഗന്‍ മുതല്‍ അർനോള്‍ഡും ക്ലിന്റ് ഈസ്റ്റ്വുഡും വരെ: ഹോളിവുഡില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയവർ

അറിയില്ലേ ബിഗ്ഗ്‌ബോസ്സിലെ ശാലിനി നായർ

പിന്നെ മുംബൈല്‍ ഞങ്ങള് സ്ട്രീറ്റിക്കൂടെ നടക്കുമ്പൊ പെട്ടെന്ന് നവീൻ ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു "ഡീ സെൽഫി ചോദിക്കുന്നുന്ന്. എവിടെ ന്ന് ഞാൻ നോക്കിയപ്പൊ "ക്ക ക്ക ക ക്കാ.. ന്നൊരു ചിരി. എന്നിട്ട് ആ ഹിന്ദിക്കാരൻ ഭയയ്യോട് " അറിയില്ലേ ബിഗ്ഗ്‌ബോസ്സിലെ ശാലിനി നായർ. ഫിനാലെക്ക് അങ്ങോട്ട് പോകുമ്പോഴും തിരിച്ച് ഇങ്ങോട്ട് എത്തുന്നത് വരെയും ഈ മനുഷ്യനില്ലാത്ത ഫ്രെയിംസ് ഞങ്ങൾക്കിടയിൽ കുറവായിരുന്നു.

എന്ത് കോമാളിത്തരത്തിനും ഞങ്ങടെ കൂടെ നിക്കും.

എന്ത് കോമാളിത്തരത്തിനും ഞങ്ങടെ കൂടെ നിക്കും. അവിടെ മുംബൈ ചെന്നപ്പോഴും ഒരു ബ്രദറിന്റെ കരുതൽ തന്നത് എനിക്കും അശ്വിനും മറക്കാൻ കഴിയില്ല ഒരിക്കലും. മുംബൈ സ്ട്രീറ്റ്സിലൂടെ അങ്ങനെ "മേരാ ജൂത്താ ഹെ ജപ്പാനി "പാടി നടന്ന ഓർമ്മകൾ എന്നും സ്നേഹത്തോടെ ഇതേ സൗന്ദര്യത്തോടെ ഞങ്ങടെ നവീൻ ചേട്ടനായിട്ട് ഇങ്ങനെ തന്നെ കൂടെ ഇണ്ടാവണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+