Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്റെ 'മുന്‍ കാമുകി' വിളിച്ചു: ആ കല്യാണം വേണ്ടെന്ന് വെച്ചു, എല്ലാം റോബിനും അറിയാം: ഷിയാസ് കരീം

SHIYAS

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണനെതിരെ നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഷിയാസ് കരീം. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റത്തെ കുറിച്ചും പിആർ വർക്ക് സംബന്ധമായ കാര്യങ്ങളിലൊക്കെയായിരുന്നു മുന്‍ ബിഗ് ബോസ് താരം കൂടിയായ ഷിയാസ് കരീമിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഷിയാസിനെതിരെ റോബിനും അദ്ദേഹത്തിന്റെ ആരാധകരും രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ റോബിനെതിരെ കൂടുതല്‍ ഗുരുതരമായ മറ്റൊരു ആരോപണവും കൂടി ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷിയാസ് കരീം. സൈന സൌത്ത് ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി​ഗ് ബോസ് കഴിഞ്ഞ സമയത്ത് റോബിന്റെ സുഹൃത്ത്

ബി​ഗ് ബോസ് കഴിഞ്ഞ സമയത്ത് റോബിന്റെ സുഹൃത്ത്

2018 ൽ ബി​ഗ് ബോസ് കഴിഞ്ഞ സമയത്ത് റോബിന്റെ ഒരു സുഹൃത്ത് എനിക്ക് മെസേജയച്ചിരുന്നു. ഞങ്ങളുടെ കോമണ്‍ ഫ്രണ്ടാണ് അദ്ദേഹം. റോബിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റോബിന് വേണ്ടി ഒരു ബൈറ്റ് വേണമെന്നായിരുന്നു ആവശ്യം. റോബിൻ ചെയ്ത് നല്ല പ്രവൃത്തികളെക്കുറിച്ചായിരുന്നു ഞാന്‍ സംസാരിക്കേണ്ടത്. പുള്ളി ചാരിറ്റിയാെക്കെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഇതെല്ലാം സത്യമാണോയെന്ന് ചോദിച്ച ഞാൻ റോബിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നോക്കി. എനിക്ക് പുള്ളിയെ അതുവരെ അറിയില്ലായിരുന്നു. എങ്കിലും ഞാന്‍ വീഡിയോ അയച്ച് കൊടുത്തെന്നും ഷിയാസ് പറയുന്നു.

റോബിനെ കല്യാണം കഴിക്കാന്‍ പോവുന്ന കുട്ടി

അങ്ങനെയാണ് ഒരു പെണ്‍കുട്ടി എനിക്ക് മെസേജ് അയക്കുന്നത്. ഞാന്‍ ഇക്കയുടെ ഭയങ്കര ഫാനാണ്. ഇക്ക റോബിനെ പിന്തുണച്ചതില്‍ വലിയ സന്തോഷമുണ്ട്. ഞാന്‍ റോബിനെ കല്യാണം കഴിക്കാന്‍ പോവുന്ന കുട്ടിയാണ് എന്നൊക്കെ പറഞ്ഞു. അത് സത്യമാണോ ഇല്ലയോ എന്നുള്ളത് എനിക്ക് അറിയില്ല. പക്ഷെ ഇത് നടന്ന സംഭവമാണ്. അക്കാര്യം റോബിനും അറിയാം. ഇതൊന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഇത് പറയുന്നത് എനിക്ക് അദ്ദേഹത്തോട് ഒരു ഈഗോയും ഇല്ലെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ്.

റോബിനും ആ കുട്ടിയും തമ്മിൽ തെറ്റി

ആര് മെസേജ് അയച്ചാലും, ഒർജിനല്‍ അക്കൌണ്ട് ആണെങ്കില്‍ ഞാന്‍ മറുപടി നല്‍കും. ഒരു മാസം കഴിഞ്ഞ് ആ പെൺകുട്ടി വീണ്ടും മെസേജയച്ചു. റോബിനും ആ കുട്ടിയും തമ്മിൽ തെറ്റി. കല്യാണം വേണ്ടെന്ന് വെച്ചു. ഇതൊന്നും എന്നോട് പറയല്ലേ, എനിക്ക് റോബിനെയും അറിയില്ല നിങ്ങളെയും അറിയില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് ഇക്കായുടെ നമ്പർ വേണമെന്ന് ആ കുട്ടി പറയുന്നത്. ഞാൻ നമ്പർ കൊടുത്തു.

നരച്ച മുടി പറിച്ചെടുത്താല്‍ ബാക്കിയുള്ളവയും നരയ്ക്കുമോ: അബദ്ധം കാണിച്ച് കഷണ്ടിക്ക് വഴിവെക്കരുത്

എന്നെ പറ്റി റോബിൻ കുറ്റം പറഞ്ഞെന്നായിരുന്നു

അവർ വാട്സാപ്പിലൂടെ അറിയിച്ചത് എന്നെ പറ്റി റോബിൻ കുറ്റം പറഞ്ഞെന്നായിരുന്നു. അത് എന്താണെന്ന് കേള്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് അയച്ച മെസേജ് എന്തോ കയ്യോടെ പിടിച്ചതും നീ എന്തിനാണ് ഷിയാസിന് മെസേജിട്ടത് അവൻ കോഴിയാണെന്നും പറഞ്ഞെന്ന ഒരു ഓഡിയായിരുന്നു അവർ പങ്കുവെച്ചത്. അതാണ് പുള്ളിയോട് എനിക്ക് വ്യക്തിപരമായി വലിയ താൽപര്യമില്ലാത്തതെന്നും ഷിയാസ് പറയുന്നു.

മോഡലിങ്ങിലൂടെ തുടങ്ങിയ ഞാന്‍ ജൂനിയർ

മോഡലിങ്ങിലൂടെ തുടങ്ങിയ ഞാന്‍ ജൂനിയർ

മോഡലിങ്ങിലൂടെ തുടങ്ങിയ ഞാന്‍ ജൂനിയർ ആർട്ടിസ്റ്റെന്ന പോലത്തെ വേഷങ്ങള്‍ ചില സിനിമകളില്‍ ചെയ്തു തുടങ്ങി. എന്നാല്‍ സിനിമയില്‍ അധികം വേഷം ലഭിച്ചില്ല. എന്റെ കൂടെ മോഡലിങ്ങില്‍ ഉണ്ടായിരുന്ന ആളുകളൊക്കെ സിനിമയില്‍ എത്തിയപ്പോള്‍ ചെറിയ അസൂയയും കുശുമ്പുമൊക്കെ ഉണ്ടായി. എന്നാണ് ഞാന്‍ ഇതുപോലെ ആവുക എന്നുള്ളതായിരുന്നു ചിന്ത. അത് സ്വാഭാവികമായ രീതിയാണ്. എന്നാല്‍ ഇന്ന് നേരത്തെ പറഞ്ഞ പല ആളുകള്‍ ഇന്‍ഡ്രസ്ട്രിയില്‍ ഇല്ല. അവർക്ക് അവരുടെ വളർച്ച നിലനിർത്താന്‍ സാധിച്ചില്ലെന്നും സീസണ്‍ വണ്‍താരം വ്യക്തമാക്കുന്നു.

മോഡലിങ് രംഗത്ത് നില്‍ക്കുമ്പോഴാണ്

മോഡലിങ് രംഗത്ത് നില്‍ക്കുമ്പോഴാണ് ബിഗ് ബോസിലേക്ക് വിളിക്കുന്നത്. മലയാളം ആദ്യ സീസണിലേക്കായിരുന്നു അത്. അതിന് മുന്‍പ് ബിഗ് ബോസ് ഹിന്ദി മാത്രമേ കണ്ടിട്ടുള്ളു. പക്ഷെ ഹിന്ദി നമുക്ക് അത്ര അറിഞ്ഞുകൂടാലോ. അങ്ങനെയിരിക്കേയാണ് അതേ ടീം തന്നെ മലയാളത്തിലേക്കും വരുന്നത്. ക്ഷണം വന്നപ്പോള്‍ ഞാന്‍ ആദ്യം വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.

ടിവിയില്‍ വന്നാല്‍ സിനിമയില്‍ വരാന്‍

ടിവിയില്‍ വന്നാല്‍ സിനിമയില്‍ വരാന്‍

ടിവിയില്‍ വന്നാല്‍ സിനിമയില്‍ വരാന്‍ വലിയ പാടാണ് എന്ന് കരുതിയതിനാല്‍ ഞാന്‍ അത് വിട്ടു. അതിന്റെ ശേഷമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യൂറോപ്പിലേക്ക് പോവുന്നത്. അതിന് ശേഷം മടങ്ങി വന്നപ്പോള്‍ എന്റെ കയ്യിലെ പൈസയൊക്കെ തീർന്നു. ടിക്കറ്റും കാര്യങ്ങളൊക്കെ സ്പോണ്‍സറും ഉണ്ടായിരുന്നെങ്കിലും കുറച്ച് പൈസ ഞാനും മുടക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+