Get Updates
Get notified of breaking news, exclusive insights, and must-see stories!

അവളില്‍ നിന്നും ആ കൊടുംചതി പ്രതീക്ഷിച്ചില്ല; ബോധംകെട്ട് മൂന്ന് ദിവസം ഐസിയുവിലായി: സുര്യ ജെ മേനോന്‍

ആത്മാർത്ഥമായി വിശ്വസിച്ച കൂട്ടുകാരിയുടെ വഞ്ചനകാരണം ബോധംക്കെട്ട് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 3 താരവും നടിയുമായ സൂര്യ ജെ മേനോന്‍. ഫ്ളവേഴ്സ് ടിവിയുടെ ഒരു കോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍.

ഒറ്റയ്ക്ക് സംസാരിക്കുന്നവരൊക്കെ ഭയങ്കര നിഷ്കളങ്കത ഉള്ളവരായിരിക്കും. ചെറിയ ചെറിയ കാര്യങ്ങള്‍ വന്നാല്‍ പോലും പെട്ടെന്ന് സങ്കടം വരും. ഇമോഷണിലീ ഭയങ്കരമായി വീക്ക് ആയിട്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ കൂട്ടുകാരിയുടെ ചതി വലിയ രീതിയില്‍ തന്നെ ബാധിച്ചെന്നാണ് സൂര്യ പറയുന്നത്.

സാമ്പത്തികപരമായ വിഷയമായിരുന്നില്ല. ഞാന്‍ അത്രയും

സാമ്പത്തികപരമായ വിഷയമായിരുന്നില്ല. ഞാന്‍ അത്രയും വിശ്വസിച്ചുകൊണ്ട് ഒരു കാര്യം പുള്ളിക്കാരിക്ക് ചെയ്തുകൊടിത്തിരുന്നു. അത് തിരിച്ച് എനിക്ക് തന്നെ വൃത്തിക്കുള്ള പണിയായി വന്നു. ആ സംഭവം എനിക്ക് സഹിക്കാന്‍ പറ്റിയില്ല. അതോടെ ബോധം കെട്ട് വീണു. മൂന്ന് ദിവസത്തോളം ഐ സി യുവിയിലായിരുന്നുവെന്നും സൂര്യ ജെ മോനോന്‍ പറയുന്നു.

അവളില്‍ നിന്നും ഒരിക്കലും ആ ചതി ഒരിക്കലും

അവളില്‍ നിന്നും ഒരിക്കലും ആ ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാന്‍ ആശുപത്രിയിലാണെന്ന കാര്യം അമ്മ പറഞ്ഞപ്പോള്‍ സൂര്യയുടെ പുതിയ നാടകം ആയിരിക്കില്ലേ എന്നായിരുന്നു പുള്ളിക്കാരി ചോദിച്ചത്. പിന്നെ അവളുമായുള്ള സൌഹൃദം ഉണ്ടായിട്ടില്ല. നമ്മളെ വേണ്ട എന്നുവെച്ച് പോയ ആളെ പിന്നെ പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യം ഇല്ല. നമ്മളെ മനസ്സിലാക്കാതെ പോയ വ്യക്തിയുടെ പുറകെ പോയി കാലുപിടിക്കേണ്ട ആവശ്യം ഇല്ലാലോ. ആ കൂട്ടുകാരിയുമായി പിന്നീട് സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ സുഹൃത്തുക്കളെ എടുക്കുമ്പോള്‍ വളരെ സൂക്ഷിച്ചേ എടുക്കാറുള്ളു.

പൊതുവെ ഓണം ആഘോഷിക്കുന്ന ആളല്ല ഞാന്‍

പൊതുവെ ഓണം ആഘോഷിക്കുന്ന ആളല്ല ഞാന്‍. ആ തുക കൊണ്ടുപോയി ഒരു അനാഥാലയത്തിന് കൊടിക്കും. മക്കള്‍ ഉപേക്ഷിച്ച അച്ഛനമ്മമാർക്ക് വേണ്ടി ഒരു അനാഥാലയം തുടങ്ങണം എന്നതാണ് എന്റെ ആഗ്രഹം. കുട്ടിക്കാലത്തൊക്കെ ഒരുപാട് ദാരിദ്രം അനുഭവിച്ച് വളർന്ന ആളാണ് ഞാന്‍. സ്വന്തമായി വീടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് വിറ്റ്, വാടകവീട്ടിലേക്ക് താമസം മാറേണ്ടി വന്നുവെന്നും സൂര്യ ജെ മേനോന്‍ പറയുന്നു.

ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ അത്തരം

ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്വന്തമായി വീടുണ്ട്. ബിഗ്ബോസില്‍ പോയത് സാമ്പത്തികപരമായി ഒരുപാട് ഗുണം ചെയ്തു. 91-ാം ദിവസമാണ് പുറത്താവുന്നത്. അതുവരെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചു. അത്രയും ദിവസമായിരുന്നു ഷോ ഉണ്ടായിരുന്നതും. പത്ത് പതിമൂന്ന് പടം ചെയ്തിട്ടുണ്ടെങ്കിലും ഒരു കുഞ്ഞിനും എന്നെ അറിയില്ല. അഞ്ച് പടത്തില്‍ നായികയായിട്ടാണ് അഭിനയിച്ചത്.

ലാലേട്ടന്റേയും മമ്മൂക്കയുടേയുമൊക്കെ പടത്തില്‍

ലാലേട്ടന്റേയും മമ്മൂക്കയുടേയുമൊക്കെ പടത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസിന്റെ അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ബിഗ് ബോസ് കൂറച്ചൂകൂടി ജനകീയമായ പരിപാടിയാണല്ലോ, എല്ലാവരും സിനിമ കാണണം എന്നില്ല. ബിഗ് ബോസ് കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ കാണും. ആ ഒരു ഷോ ചെയ്തതിന് ശേഷമാണ് സൂര്യ എന്ന ഈ വ്യക്തി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് പലരും അറിഞ്ഞത്.

ബിഗ് ബോസ് കഴിഞ്ഞ് നേരെ വന്നിറങ്ങിയത്

ബിഗ് ബോസ് കഴിഞ്ഞ് നേരെ വന്നിറങ്ങിയത് കൊറോണയിലേക്കായിരുന്നു. അവിടെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കാന്‍ പറ്റുമായിരുന്നില്ല. ചില നിയന്ത്രണം ഉള്ളതിനാല്‍ മറ്റ് ചാനലുകളിലൊന്നിലും പോവാനും സാധിക്കില്ലായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോള്‍ ആ ഫെയിം അങ്ങ് പോവും. അതും ബാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മറ്റൊരു വശത്ത് രൂക്ഷമായ സൈബർ അക്രമവും ഉണ്ടായിരുന്നുവെന്നും സൂര്യ പറയുന്നു.

ആറ് മാസത്തോളം എയറില്‍ തന്നെയായിരുന്നു. എനിക്കെതിരെ

ആറ് മാസത്തോളം എയറില്‍ തന്നെയായിരുന്നു. എനിക്കെതിരെ മാത്രമല്ല, മറ്റ് പലർക്കെതിരേയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലരും അത് തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല. മുപ്പതിന് മുകളിലുള്ള ഒരു സ്ത്രീയായതിനാല്‍ തന്നെ പ്രായം വെച്ചുള്ള അധിക്ഷേപങ്ങള്‍ എനിക്ക് കുറേ വന്നിരുന്നു. കിളവി എന്നുള്ള വിളിയായിരുന്നു. ഇപ്പോഴും എന്തേലും റീല്‍ ഇട്ടാലൊക്കെ ഈ കിളവിക്ക് അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്ന് ചോദിക്കുന്നവരുണ്ടെന്നും താരം വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+