ബിഗ് ബോസ് ഹൗസിലെ ഒരേയൊരു ജെനുവിൻ മത്സരാർത്ഥി ജാസ്മിനായിരിക്കും; വൈറല്‍ കുറിപ്പ്
വിമർശനങ്ങളും എതിർപ്പുകളും ഏറെയുണ്ടെങ്കിലും തുടക്കം മുതല്‍ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ സാധിച്ച താരമാണ് ജാസ്മിന്‍ മൂസ. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ പ്രധാന മത്സരാർത്ഥിയായും താരം ഇതിനോടകം തന്നെ മാറിക്കഴിയുകയും ചെയ്തു. ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ബിഗ് ബോസ് ഹൗസിലെ ഒരേയൊരു ജെനുവിൻ കണ്ടസ്റ്റന്റ് ഒരുപക്ഷേ ജാസ്മിൻ ആയിരിക്കും ബിഗ് ബോസ് ആരാധക ഗ്രുപ്പുകളില്‍ വന്ന കുറിപ്പില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജാസ്മിൻ ഫെയ്ക്ക് ആണ്, റിയൽ അല്ല എന്നാരും പറഞ്ഞില്ല. ബിഗ് ബോസ് ഹൗസിലെ ഒരേയൊരു ജെനുവിൻ കണ്ടസ്റ്റന്റ് ഒരുപക്ഷേ ജാസ്മിൻ ആയിരിക്കും. പക്ഷേ, She's a good person in a wrong gang എന്ന് തന്നെ പറയേണ്ടി വരും. തെറ്റുകൾക്കെതിരെ പ്രതികരിക്കുന്ന, അതിൽ പേഴ്സണൽ ഗ്രഡ്ജ് കൊണ്ടുനടക്കുന്ന ജാസ്മിൻ ബാക്ക് സ്റ്റാബ് ചെയ്ത, വഞ്ചിച്ച, എത്തിക്സിന് നിരക്കാത്ത രീതിയിൽ ഗെയിം കളിച്ച ഡോക്ടർ അല്ലാത്ത എല്ലാവരോടും ക്ഷമിക്കാനും പൊറുക്കാനും തയ്യാറാണ്. പക്ഷേ, ഡോക്ടറോട് മാത്രം പറ്റില്ല.

ഡെയ്‌സി പറഞ്ഞു അവൾ ജെനുവിൻ ആണ്, ഒരാളെയും ചതിച്ചിട്ടില്ല, പിന്നിൽ നിന്നും കുത്തിയിട്ടില്ല എന്നൊക്കെ. ഒന്നാമത്തേത് നിമിഷ തന്നെ പൊളിച്ചു കൈയിൽ കൊടുത്തു. പക്ഷേ, ജാസ്മിൻ ഈയൊരു കോണ്ടക്സ്റ്റിൽ ഡേയ്സിയോട് ഒന്നും ഡിബേറ്റ് ചെയ്യാൻ പോലും തയ്യാറായില്ല. നിമിഷയുടെ ചോദ്യത്തിന് ഡെയ്‌സി പറഞ്ഞ മറുപടിയാണ് ഏറെ രസം. അവൾ ഗെയിം കളിക്കുകയായിരുന്നു. ഗെയിമിൽ എത്തിക്സ് നോക്കേണ്ട കാര്യമില്ല, ചതിക്കാം, അടിച്ചു മാറ്റാം, അങ്ങനെ തനിക്ക് ജയിക്കാൻ പറ്റുന്നതെന്തും ചെയ്യാമെന്ന്.

എന്നാൽ, ഇത് തന്നെയല്ലേ ഡോക്ടറും പറഞ്ഞത്? ഡെയ്‌സി ഇത് പറഞ്ഞപ്പോൾ ജാസ്മിനോ മറ്റുള്ളവർക്കോ എത്തിക്സോ മണ്ണാങ്കട്ടയോ ഒന്നും അറിയേണ്ടായിരുന്നു. കാരണം, ജഡ്ജസിന് അടക്കം ഡിബേറ്റിൽ ഒരേയൊരു ടാർഗറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഡോക്ടർ. ഡെയ്‌സിക്ക് ഗെയിം കളിക്കുമ്പോൾ എത്തിക്സിന് നിരക്കാത്തത് ചെയ്യാൻ പറ്റുമെങ്കിൽ ഡോക്ടർക്കും അതാവാം. ഡിബേറ്റിന് വരുമ്പോൾ തന്നെ ഡേയ്സി ക്യാപ്റ്റനോട് അപേക്ഷിക്കുന്നത് പുകവലിച്ച കാര്യം ബ്ലെസ്ലിയെ ഡിബേറ്റിൽ പറയാൻ അനുവദിക്കരുതെന്നാണ്. പുക വലിക്കുന്നതും വലിക്കാത്തതും പേഴ്സണൽ ചോയ്സാണ്.

പക്ഷേ, ഡേയ്സിയുടെ കാര്യത്തിൽ ബിഗ് ബോസ് ടാസ്ക്കിൽ അത് പാടില്ല എന്ന് പറഞ്ഞ നേരത്ത് ചെയ്ത ഫൗൾ പ്ലേയായിരുന്നു. അവസാനത്തെ അടവായി എടുത്തത് തന്റെ അമ്മയെ അത് ഹർട്ട് ചെയ്യും എന്ന് പറഞ്ഞുള്ള സെന്റിമെന്റ്സ് ആയിരുന്നു. വേണ്ടപ്പെട്ടവർക്ക് ഹർട്ട് ആവുന്നതിൽ അത്രയ്ക്കും കരുതൽ ഉണ്ടെങ്കിൽ ആ പരിപാടി ഉപേക്ഷിക്കുന്നതായിരുന്നു മറ്റുള്ളവർ പറഞ്ഞു ഹർട്ട് ആക്കുന്നതിനേക്കാൾ നല്ലത്. പിന്നെ ഹെൽത്ത് ഇഷ്യൂസ് പറഞ്ഞു അത്രയ്ക്കും ഒഴിവുകഴിവുകൾ വാങ്ങിക്കൂട്ടിയ നേരത്ത് കൂടിയായിരുന്നു അവളുടെ അനാരോഗ്യകരമായ പുകവലി. എന്നിട്ട് ആരും പറയരുത് പോലും. ബിഗ് ബോസിലെ ക്യാമറകൾ പിന്നെ പൊട്ടൻമാരല്ലേ.
Recommended Video

ബിബിയെ ഏറ്റവും വലിയ ഫേക്ക് ഡേയ്സിയാണ്. ഡോക്ടർക്കെതിരെ പിന്നെയുള്ള ആരോപണം ഡോക്ടർ മോശമായ ഭാഷ ഉപയോഗിച്ചു എന്നുള്ളതാണ്. ഡോക്ടറെക്കാൾ മഹാമോശം ഭാഷ സംസാരിച്ച എത്രയോ പേർ ബിഗ് ബോസിലുണ്ട്?! ഡോക്ടർ ജാസ്മിന്റെ അച്ഛന് വിളിച്ചത് ഇടയ്ക്കിടയ്ക്ക് ജാസ്മിൻ അടക്കം പറയുന്നുണ്ട്. ആ സമയത്ത് റോബിന്റെ അച്ഛന് വിളിച്ചതിനു മാത്രമേ ജാസ്മിൻ ക്ഷമ ചോദിച്ചിട്ടുള്ളൂ. വേറെ എത്രയോ തവണ റോബിനെ "നായിന്റെ മോൻ" എന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിച്ചതൊന്നും തന്തയ്ക്ക് വിളിയല്ലേ? പിന്നെ അപ്പൊ കണ്ടവനെ അപ്പാ എന്ന് വിശേഷിപ്പിച്ച കോണ്ടക്സ്റ്റിൽ ന്യായം ആരുടെ ഭാഗത്താണെന്നും, ആരാണ് വാക്കുകൾ വളച്ചൊടിച്ചതെന്നും പ്രേക്ഷകർ കണ്ടതാണ്. ഡേയ്സിയും ജാസ്മിനും ഡോക്ടറും പറഞ്ഞത് പോലെ.. പ്രേക്ഷകർ എല്ലാം കാണുന്നുണ്ട്..!!












Click it and Unblock the Notifications