Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഡാലോചന നടത്തി തന്നെ ആക്രമിക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴി മാറി; വിവാദങ്ങളില്‍ സാബുമോന്‍

ബിഗ് ബോസ് ആദ്യത്തെ സീസണ്‍ വിജയിയും സിനിമ താരവുമായ സാബുമോന്‍ അബ്ദുസമദുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സാബുമോന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ അപമാനിച്ചെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. സാബു മോനെതിരെ വിമര്‍ശനവുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ രംഗത്തെത്തിയിരുന്നു.

പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

1

ബിഗ് ബോസില്‍ വിന്നറായതിന് പിന്നാലെ സാബുമോന്‍ തന്നോട് മോശമായി പെരുമാറിയ സംഭവവാണ് രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തിയത്. ക്ലബ് ഹൗസ് ചര്‍ച്ചയ്ക്കിടെ തന്നെയായിരുന്നു രഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം മുതല്‍ക്കേ തനിക്ക് സാബുമോനെ അറിയാവുന്നതാണ്. താനീ ലോകത്ത് ആരെയെങ്കിലും മനസ്സറിഞ്ഞ് വെറുക്കുന്നു എങ്കില്‍ അത് സാബുമോനാണ് അവര്‍ പറഞ്ഞിരുന്നു.

2

അതിനുള്ള കാരണവും രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ്ഫോബിക് ആയിട്ടുളള വ്യക്തിയാണ് സാബു മോനെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞിരുന്നു. ഒരു ഇരട്ട വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തെ ഇപ്പോഴും പിടികിട്ടാത്ത ആള്‍ക്കാര്‍, ട്രാന്‍സ് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നവര്‍ പോലും അയാളുടെ കൂടെ ഉണ്ടെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.

3

രഞ്ജു രഞ്ജിമാറിന്റെ വിമര്‍ശനം പുറത്തുവന്നതിന് പിന്നാലെ സാബു മോനെ പിന്തുണച്ച് ട്രാന്‍സ്‌ജെന്‍ഡറും നടിയുമായി അഞ്ജലി അമീര്‍ രംഗത്തെത്തിയിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കുന്ന കാലത്ത് സാബുമോന്‍ തനിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകരോട് കലഹിച്ചതിനെ കുറിച്ചായിരുന്നു അഞ്ജലി അമീര്‍ പങ്കുവച്ചത്. ഫേസ്ബുക്കിലാണ് അഞ്ജലി ഇക്കാര്യം വ്യക്തമാക്കിയത്.

4

ഞാന്‍ ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലൂടെ ഞാന്‍ കടന്ന് പോയിരുന്നു. ജെന്‍ഡര്‍ അഫിര്‍മേറ്റീവ് സര്‍ജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണന്‍ ശരീരത്തില്‍ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നുമെന്റെ അടിവയറ്റില്‍ വേദന ഘനം വെച്ചുയരും.

5

ഷോയില്‍ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തില്‍ ഉറപ്പ് വരുത്താന്‍ ബിഗ്‌ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങള്‍ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണെന്ന് അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചു.

6

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടക്കം തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാബു മോന്‍. ഇന്ത്യ ടുഡേ മലയാളത്തിന് അനുമവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സാബു മോന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. തന്നെ മാത്രം ലക്ഷ്യം വച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സംഘടിത ഗൂഡാലോചനയാണെന്ന് സാബുമോന്‍ പറയുന്നു.

7

വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി സാബുമോന് ലൈംഗിക ന്യൂനപക്ഷത്തെ പേടിയാണോ എന്നാണ് അവര്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ചോദിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്റെ ചോദ്യങ്ങളും ആശയങ്ങളും ഇഷ്ടപ്പെടാത്ത ആള്‍ക്കാരാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സാബു മോന്‍ പറഞ്ഞു. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ താന്‍ ചോദിച്ച ചോദ്യം എന്താണെന്നും സാബു മോന്‍ പറഞ്ഞു.

8

ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താല്‍ പോലും, ബയോളജിക്കലി അവര്‍ എക്‌സ്, വൈ ക്രോമസോം തന്നെ അല്ലേ എന്നതായിരുന്നു ചര്‍ച്ചയില്‍ ചോദിച്ചത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിന് ഉത്തരം പറയാതെ തികച്ചും ഏകപക്ഷീയമായ ചര്‍ച്ചയാണ് പിന്നീട് ഉണ്ടായതെന്നും സാബു മോന്‍ പറയുന്നു. നല്ല ഉദ്ദേശത്തോടെ നടന്നുകൊണ്ടിരുന്ന ചര്‍ച്ചയായിരുന്നു അത്. ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിന് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

9

ലൈംഗിക ന്യൂനപക്ഷത്തിനോട് എങ്ങനെ പെരുമാറണമെന്നോ അവരെ മനസിലാക്കാനും നമ്മുടെ സമൂഹം തയ്യാറാകുന്നില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുന്നവരെയാണ് മിശ്ര ലിംഗം അഥവാ ഇന്റര്‍സെക്‌സ് എന്ന പറയുന്നത്. ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് സാബുമോന്‍ പറഞ്ഞു.

10

ഒരുപാട് തിരക്കിനിടെയായിരുന്നു ഈ ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തിയത്. എന്നാല്‍ ശ്രമം വിഫലമായി പോകുകയായിരുന്നു. തുടങ്ങിവച്ച ചര്‍ച്ച തീരുമാനത്തിലെത്താതെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു. ഫെമിനസം എന്ന ആശയത്തോട് വിമുഖത പ്രടിപ്പിക്കുന്ന ആളല്ല ഞാന്‍. പിന്തുണ നല്‍കുന്ന ആള്‍ കൂടിയാണ്. എന്നാല്‍ ഫെമി-നാസിസത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും സാബു മോന്‍ വ്യക്തമാക്കുന്നു.

11

സോഷ്യല്‍ മീഡിയയിലൂടെ സാബുമോന്‍ വളരെ മോശമായി സ്ത്രീകളെ അപമാനിച്ചു. സാബുമോന് എന്താ ലൈംഗിക ന്യൂനപക്ഷത്തെ പേടിയാണോ, സാബു ട്രാന്‍സ് ജന്‍ഡേഴ്‌സിനെതിരാണ് എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഇപ്പോളും നടക്കുന്നത്. എല്ലാ വിഭാഗത്തിലുള്ളവരെയും ബഹുമാനിക്കുന്ന ഒരാളാണ് ഇപ്പോള്‍ ഞാെന്ന് സാബുമോന്‍ വ്യക്തമാക്കി. എന്നെ എനിക്കറിയാവുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ തന്നെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് പ്രതികരിക്കുന്നുണ്ട്. എന്നെ ആശ്വസിപ്പിക്കാനും അവര്‍ എത്താറുണ്ടെന്നും സാബു മോന്‍ വ്യക്തമാക്കി.

12

ഒരു വ്യക്തിയോടും മോശം രീതിയില്‍ പെരുമാറുന്ന ആള്‍ അല്ല ഞാന്‍. വിവാദങ്ങളില്‍ അകപ്പെടുന്ന രീതിയില്‍ ഒരുകാലത്ത് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മനുഷ്യന് കാലക്രമേണ ഉണ്ടാകുന്ന മാറ്റങ്ങള്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. ഇത്രയും വിവാദങ്ങളിലേക്ക് ഈ ചര്‍ച്ച എത്തിപ്പെട്ടതില്‍ വിഷമമുണ്ട്. ഗൂഡാലോചന നടത്തി തന്നെ ആക്രമിക്കുന്ന രീതിയിലേക്കാണ് ചര്‍ച്ചകള്‍ വഴി മാറുന്നത്. വിവാദങ്ങളില്‍ ആര്‍ക്കാണ് നേട്ടം ലഭിക്കുന്നതെന്ന് അറിയില്ലെന്നും സാബു മോന്‍ വ്യക്തമാക്കി.

13

മാറേണ്ടത് ആരുടെ ചിന്താഗതിയാണെന്ന് എല്ലാവരും സ്വയം വിലയിരുത്തിയാല്‍ തീരാവുന്ന പ്രശ്‌നമേ നിലവിലുള്ളൂ. സയന്റിഫിക്കലി ചര്‍ച്ച ചെയ്ത വിശയം വ്യക്തിപരമായെടുത്ത് മോശം രീതിയില്‍ ചിത്രീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+