ഇനി നീ ഉറങ്ങിക്കോ ഫിറോസെ, ഉറക്കം വരില്ലെന്നറിയാം; ഫിറോസ് കുന്നംപറമ്പലിനെ പരിഹസിച്ച് ജെസ്ല മാടശേരി
മലപ്പുറം: കഴിഞ്ഞ ദിവസത്തെ വോട്ടെണ്ണലില്‍ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ മത്സരമായിരുന്നു തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലും കെടി ജലീലും നടത്തിയത്. ഫിറോസ് ആദ്യ ഘട്ടത്തിയ് ഉയര്‍ത്തിയ ലീഡ് മറികടക്കാന്‍ ജലീല്‍ ശരിക്കും വിയര്‍ത്തു എന്ന് വേണം പറയാന്‍. 17000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച ജലീലിന് ഇത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു
എങ്കിലും വിജയിച്ചതിന്റെ ആശ്വാസത്തിലാണ് ജലീല്‍. എന്നാല്‍ ഇപ്പോഴിതാ ജലീനോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജെസ്ല മാടശേരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ജസ്ലയുടെ പരിഹാസം.

നീ ഉറങ്ങിക്കോ ഫിറോസെ
മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും...ഇനി നീ ഉറങ്ങിക്കോ ഫിറോസെ...ഉറക്കം വരില്ലെന്നറിയാം..എന്നാലും കിടന്ന് നോക്ക്...അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല...ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്....

നീ എന്റെ തൊഴില്‍ മാറ്റിയത്
നീയും അറിയ്..നീയും നിന്റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍...ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു...എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്...എത്ര ലാഖവത്തോടെയാണ്...നീ എന്റെ തൊഴില്‍ മാറ്റിയത്...

മറക്കുമോ ജീവനുളള കാലം
കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്..കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍....യൂറ്റിയൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍....മറക്കുമോ ജീവനുളള കാലം..

ജലീലിന്റെ ജയം
അതേസമയം, സംസ്ഥാനത്ത് ഇടതു തരംഗത്തിനിടയിലും കെടി ജലീല്‍ തോല്‍ക്കുമെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ചെറിയ ഭൂരിപക്ഷത്തില്‍ ജലീല്‍ ജയിക്കുകയായിരുന്നു. ഇടത് കോട്ടയായ പുറത്തൂര്‍ പഞ്ചായത്തില്‍ വോട്ടുകള്‍ എണ്ണിയതോടെയാണ് ഇടത് ക്യാമ്പിന് ആശ്വാസമായത്. 3000ത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുകയായിരുന്നു.
സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications