കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ല

Google Oneindia Malayalam News

കൊച്ചി: റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന തിയ്യതി അടുത്തിടെയാണ് നടന്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 14ന് ഷോ ആരംഭിക്കും. അവതാരകന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കഴിഞ്ഞ തവണത്തെ പോലെ ചെന്നൈ ആണ് ഇത്തവണയും ഷോയുടെ വേദി. തമിഴ് ബിഗ് ബോസ് സീസണ്‍ 4 അടുത്തിടെ അവസാനിച്ചിരുന്നു.

തുടര്‍ന്നാണ് ഇവിടെ തന്നെ മലയാളം ബിഗ് ബോസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഷോയില്‍ ആരെല്ലാമെന്നത് സംബന്ധിച്ച് പലവിധ വിവരങ്ങളാണ് പ്രചരിച്ചത്. നടി അഹാന കൃഷ്ണ, ഭാഗ്യലക്ഷ്മി, ബോബി ചെമ്മണ്ണൂര്‍ തുടങ്ങി 10 പേരുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് അഹാനയിപ്പോള്‍...

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ബിഗ് ബോസ് ഷോയില്‍ ഉണ്ടാകുമോ

ബിഗ് ബോസ് ഷോയില്‍ ഉണ്ടാകുമോ

ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ഞാനില്ലെന്ന് അഹാന കൃഷ്ണ പറഞ്ഞു. സാധ്യതാ പട്ടികയില്‍ അഹാനയുടെ പേരും ഉള്‍പ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം. ബിഗ്‌ബോസ് സീസണ്‍ 3യില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് അഹാന വ്യക്തമാക്കി.

എന്തുകൊണ്ടാണ് വിശദീകരണം

എന്തുകൊണ്ടാണ് വിശദീകരണം

വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പല പ്രമുഖരും നടിയെ ബന്ധപ്പെട്ടിരുന്നു. ബിഗ് ബോസ് സീസണ്‍ 3യില്‍ ഉണ്ടാകുമോ എന്ന് അന്വേഷിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ തന്നെ പരസ്യമായി പ്രതികരിക്കാമെന്ന് നടി തീരുമാനിച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു അഹാന കൃഷ്ണ.

ഷോ കാണാറുണ്ടോ

ഷോ കാണാറുണ്ടോ

ബിഗ് ബോസ് റിയാലിറ്റി ഷോ താന്‍ കാണാറില്ലെന്ന് അഹാന കൃഷ്ണ തുറന്നുപറഞ്ഞു. തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണെന്നും നടി തമാശ രൂപേണ പറയുന്നു. അഹാനയുടെ സഹോദരിമാരായ ഇഷാനിയും ദിയയും ബിഗ് ബോസിലുണ്ടാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. പിന്നീട് തങ്ങളില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കി.

തമിഴ് ബിഗ് ബോസ് അവസാനിച്ചു

തമിഴ് ബിഗ് ബോസ് അവസാനിച്ചു

തമിഴ് ബിഗ് ബോസിന്റെ അവതാരകന്‍ കമല്‍ഹാസനാണ്. കഴിഞ്ഞ മാസം 17ന് ബിഗ് ബോസ് സീസണ്‍ 4 തമിഴില്‍ അവസാനിച്ചു. ചെന്നൈയിലായിരുന്നു ഇതിനായി ഒരുക്കിയ വീട്. ഇപ്പോള്‍ ഇവിടെ ഷോ നടക്കുന്നില്ല. തുടര്‍ന്നാണ് മലയാളം സീസണ്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. സെറ്റുകള്‍ റെഡിയായി കഴിഞ്ഞു. മല്‍സരാര്‍ഥികളുടെ തിരഞ്ഞെടുപ്പും അന്തിമ ഘട്ടത്തിലാണ്.

മോഹന്‍ലാലിന്റെ പ്രഖ്യാപനം

മോഹന്‍ലാലിന്റെ പ്രഖ്യാപനം

അന്തിമ പട്ടികയില്‍ ഇടം പിടിക്കുന്ന മല്‍സരാര്‍ഥികള്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ ജനുവരിയിലാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് തിയ്യതി അറിയിച്ചത്. ഇനി ആരൊക്കെയാണ് മല്‍സരാര്‍ഥികള്‍ എന്നാണ് അറിയേണ്ടത്.

പ്രചരിച്ച പട്ടികയിലെ പേരുകള്‍

പ്രചരിച്ച പട്ടികയിലെ പേരുകള്‍

അടുത്തിടെ പ്രചരിച്ചത് പത്ത് പേരുകളാണ്. അഹാനയ്ക്ക് പുറമെ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ പേരും ഈ പട്ടികയിലുണ്ടായിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, നോബി മാര്‍ക്കോസ്, ആര്യ ദയാല്‍, സുബി സുരേഷ്, ധന്യ രാജേഷ്, കിടിലം ഫിറോസ്, റംസാന്‍ മുഹമ്മദ്, ദീപ്തി കല്യാണി എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെന്നായിരുന്നു പ്രചാരണം.

Recommended Video

cmsvideo
ബിഗ്‌ബോസിൽ കേറാമെന്ന പേരിൽ ഭൂലോക തട്ടിപ്പ്..പിന്നിൽ പ്രമുഖ സെലിബ്രറ്റി

English summary
Bigg Boss Season 3: Actress Ahaana Krishna response to reports of Her Participation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X