ഒരിക്കല്‍ ഒരു തെറ്റുപറ്റി എന്നത് ശരിയാണ്; എങ്കിലും ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി അയാളാണ്
ഷൂട്ടിങ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് സ്റ്റുഡിയോയില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് മാറ്റപ്പെട്ട ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ മത്സരാര്‍ത്ഥികളില്‍ പലരും നാട്ടിലെത്തി കഴിഞ്ഞു. ഷോ പാതിവഴിയില്‍ മുടങ്ങിയെങ്കിലും മത്സരം അവസാനിച്ചിട്ടില്ല. വിജയികളെ പ്രേക്ഷകരുടെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ പ്രഖ്യാപിക്കുമെന്നാണ് ഷോ അധികൃതര്‍ വ്യക്തമാക്കിയത്.
ഇതോടെ മത്സരാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ടുള്ള ആരാധകരുടെ കുറിപ്പുകള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടരിക്കുകയാണ്. ബിഗ് ബോസ് പ്രേക്ഷകരുടെ തങ്ങളുടെ ഇഷ്ട താരത്തിന് അനുകൂലമാക്കി ചിന്തിപ്പിച്ച് വോട്ട് സ്വന്തമാക്കുകയാണ് ഈ കുറിപ്പുകളുടെയൊക്കെ അടിസ്ഥാന ലക്ഷ്യമെന്ന് കണക്കാക്കാമെങ്കിലും ചില കുറിപ്പുകള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വൈറലായ റംസാന്‍ മുഹമ്മദിനെ കുറിച്ചുള്ള ഒരു കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വലിയ ഇഷ്ടമാണ്
കണ്ണുകളിൽ നോക്കി സംസാരിക്കുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ മുഖത്തെ പുഞ്ചിരിയും, സംസാരത്തിലെ സത്യസന്ധതയും എൻ്റെ മനസ്സിനെ കീഴടക്കും. ഒരു പക്ഷേ ആദ്യമായി കാണുന്നവരാണെങ്കിൽ കൂടി ആ വ്യക്തിയോട് ഒരിഷ്ടം തോന്നുന്നത് ഇങ്ങനെയൊക്കെയാണ്.

പരസ്പര പൂരകങ്ങളാണ്
ഒരാളുടെ വ്യക്തിത്വവും (character), മനോഭാവവും (attittude) പരസ്പര പൂരകങ്ങളാണെന്ന് വേണമെങ്കിൽ പറയാം. ഏത് സാഹചര്യത്തിലും സ്വന്തം നിലപാടുകളിൽ ഉറച്ച് നില്ക്കുകയും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവം പ്രകടിപ്പിക്കുന്നവരേയുമാണ് വ്യക്തിത്വം ഉള്ളവരെന്ന് നമ്മൾ വിശേഷിപ്പിക്കാറുള്ളത്.

ചുറ്റുമുള്ള വിഷയങ്ങള്‍
തങ്ങൾക്ക് ചുറ്റുമുള്ള വിഷയങ്ങളെ ഏത് വിധത്തിൽ എടുക്കുന്നു എന്നത് ഓരോരുത്തരുടേയും മനോഭാവം അനുസരിച്ചായിരിക്കും. ഒരേ കാര്യം തന്നെ ചിലർ പോസിറ്റീവ് ആയും, മറ്റ് ചിലർ നെഗറ്റീവ് ആയിട്ടുമായിരിക്കാം പ്രതികരിക്കുന്നത്. ഒരാളെ വെറുക്കാനും, ഇഷ്ടപ്പെടാതിരിക്കാനും കാരണങ്ങൾ തിരഞ്ഞ് പോകുന്നവരെയും കൂട്ടത്തിൽ കാണാം.

കണ്ണുനീരും സഹതാപവും
ബാക്കിയുള്ളവരിൽ ചിലർക്ക് ഓരോ ആഴ്ചയും ഓരോ സ്വഭാവം. ചിലർ കണ്ണുനീരും സഹതാപവും കരച്ചിലും ചാരിറ്റിയും. ചിലര്‍ക്ക് നിലപാട് ഇല്ലാതെ എന്തിനോടും മൗനം മാത്രം. മറ്റുചിലർ ആകട്ടെ, നിലനില്‍പിനു വേണ്ടി വാക്കുകളും സാഹചര്യങ്ങളും വളച്ച് ഓടിക്കുന്നു. അവര്‍ക്ക് ഇടയില്‍ സ്വന്തം വ്യക്തിത്വം പണയം വെക്കാതെ നില്‍ക്കുക എന്ന് പറയുന്നത് ഒരു ക്വാളിറ്റി തന്നെ ആണ്.

തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്
അതേ, തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് , പ്രായത്തിന്റേതായ ചില സ്വഭാവങ്ങളും. ഒരാളുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് അറിയണമെങ്കിൽ അയാളുടെ ഇഷ്ടങ്ങൾ എന്തെല്ലാമാണെന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. ആ ഇഷ്ടങ്ങൾ പലതും നെഗറ്റീവ് ആയിരിക്കാനാണ് സാദ്ധ്യത. വെറും ഇരുപത്തിയൊന്ന് വയസിൽ ബിഗ്ഗ്‌ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ആണ് അയാള്‍.

ജെനുവിന്‍ ആയ വ്യക്തിത്വം
ആ അവസ്ഥയില്‍ നിൽക്കുമ്പോൾ റംസാന്റെ എനെർജിയും , കോൺഫിഡൻസും, ഗെയിം സ്പിരിറ്റും പിന്നെ ഏറ്റവും പ്രധാനമായി റിയല്‍ ആന്‍ഡ് ജെനുവിന്‍ ആയ വ്യക്തിത്വവും അഭിനന്ദനമർഹിക്കുന്നു ! പുറത്തുപോയവരും അകത്തുള്ളവരും ഏറ്റവും നല്ലതു പറഞ്ഞതും റംസാനെ പറ്റീ തന്നെ.

ബിഗ്ഗ്‌ബോസ്
ബിഗ്ഗ്‌ബോസ് എന്ന പ്ലാറ്റഫോമിൽ ഒരു ഇന്‍ഡിവിജല്‍ മത്സരാർത്ഥി ആയി നിൽക്കുമ്പോൾ മറ്റു മത്സരാർത്ഥികളുടെ ഇഷ്ടം നേടിയെടുത്തത് ഒരിക്കലും നിസാരമായി തള്ളിക്കളയാൻ പറ്റുന്നതല്ല. ഒരിക്കൽ ഒരു തെറ്റ് സംഭവിച്ചു... അത് ഏറ്റു പറയാനും ചെയ്ത തെറ്റിന് ഒട്ടും പതറാതെ കിട്ടിയ ശിക്ഷ അനുഭവിക്കാനൂം അതേ തുടർന്ന് ഉണ്ടായ സംഭവങ്ങളില്‍ തളര്‍ന്നു പോകാതെ മുന്നേറാനും തികഞ്ഞ മത്സര വീര്യം ഉള്ള ഒരാള്‍ക്ക് മാത്രമേ കഴിയൂ

അർഹതയുള്ളവർക്ക് പ്രോത്സാഹനം
അതേ, മനക്കരുത്തിന്റെ ഈ മത്സരത്തില്‍ തളരാത്ത മനസ്സും ആത്മവീര്യവും അത്യന്താപേക്ഷിതമാണല്ലോ. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാൻ മടി കാണിക്കുന്നവരാണ് മലയാളികൾ എന്നൊരു പേരുദോഷം പൊതുവെയുണ്ട്. കുടുംബത്തിലായാലും, സൗഹൃദങ്ങളിലായാലും അർഹതയുള്ളവർക്ക് പ്രോത്സാഹനം നല്കേണ്ടത് നമ്മുടെ കടമയാണ്.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications