''കിടിലം ഫിറോസ് എയറില്‍, തേഞ്ഞൊട്ടി'', എന്റെ ചോര ഊറ്റിയാണല്ലോ.. പ്രതികരണവുമായി കിടിലം ഫിറോസ്

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ആറാം സ്ഥാനത്ത് എത്തിയ മത്സരാർത്ഥിയാണ് ആർജെ കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ കിടിലം ഫിറോസ് ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ആദ്യ അഞ്ചിലെത്താതെ ഫിറോസ് പുറത്തായി.

താൻ എന്തായിരുന്നോ അതല്ല ഷോയിൽ കാണിച്ചത് എന്ന് ബിഗ് ബോസ് കഴിഞ്ഞതിന് ശേഷമുളള പല അഭിമുഖങ്ങളിലും കിടിലം ഫിറോസ് സൂചിപ്പിക്കുകയുണ്ടായി. ഷോയിൽ ഉളളപ്പോഴും പുറത്ത് വന്നപ്പോഴും കിടിലം ഫിറോസിന് വിമർശനങ്ങൾ ഏറെ കേൾക്കുന്നു. തന്റെ ചോര ഊറ്റുന്നവർക്ക് കിടിലം ഫിറോസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകുന്നു.

1

കിടിലം ഫിറോസ് പറയുന്നു: 17 വര്‍ഷമായി വാടക വീട്ടിലാണ് താമസം. മീഡിയയില്‍ എത്താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ബിഎസ്സി സുവോളജി ആയിരുന്നു പഠിച്ചത്. അതിന് ശേഷം ജേര്‍ണലിസത്തിലേക്ക് വന്നു. ഏഷ്യാനെറ്റിലൂടെയാണ് മീഡിയാ രംഗത്തേക്ക് വരുന്നത്. രമേഷ് പിഷാരടിയും ധര്‍മ്മജനും ഒക്കെയുളള സ്‌മൈല്‍ പ്ലീസ് എന്ന ഷോയുടെ പിന്നണി പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. അവിടെ നിന്ന് വാല്‍ക്കണ്ണാടി എന്ന ഷോയുടെ അവതാരകനായി

2

അങ്ങെനെ നില്‍ക്കുമ്പോഴാണ് കേരളത്തില്‍ ആദ്യമായി ബിഗ് എഫ്എം ലോഞ്ച് ചെയ്യുന്നത്. രമേഷ് പിഷാരടിയെ റേഡിയോയിലേക്ക് എടുക്കാന്‍ വേണ്ടി ആയിരുന്നു അവര്‍ വന്നത്. പിഷാരടിയാണ് തന്നെ റഫര്‍ ചെയ്തത്. ആ പയ്യനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ എന്ന് പറഞ്ഞു. അവര്‍ രണ്ട് മൂന്ന് ദിവസം വന്ന് തന്റെ രീതികള്‍ ഒക്കെ നോക്കി.

3

പ്രിയേഷ് പ്രതാപ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തനിക്ക് കിടിലം ഫിറോസ് എന്ന് പേരിട്ടത് അദ്ദേഹം ആയിരുന്നു. ആ മനുഷ്യന്‍ കാരണം താനിപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നു. സ്വന്തമായി കിടിലം എന്ന് വിളിക്കുന്നു എന്ന്. അന്ന് താനീ പേരിടുന്നതിനോട് ഭയങ്കരകമായ എതിര്‍പ്പ് ആയിരുന്നു. പക്ഷേ പുള്ളി കാര്യം തനിക്ക് മനസ്സിലാക്കി തന്നു. റേഡിയോ എന്ന് പറയുന്നത് ക്യാമറ ഇല്ലാത്തത് ആണ്.

4

നമ്മള്‍ അവിടെ രജിസ്റ്റര്‍ ആവണമെങ്കില്‍ നമ്മള്‍ മനസ്സില്‍ കൊളുത്തണം. അതിനൊരു പേര് വേണം. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ആ പേര് തനിക്ക് അഭിമാനമാണ്. കാരണം പച്ചരി തരുന്ന പേരാണ്. വാര്‍ത്താധിഷ്ഠിത പരിപാടികള്‍ അവതരിപ്പിക്കാന്‍ എഫ്എമ്മിന് ലൈസന്‍സ് ഇല്ല. അത് താന്‍ സോഷ്യല്‍ മീഡിയയിലൂടെ ചെയ്യുന്നുണ്ട്.

5

കഴിഞ്ഞ് പോയ നാല് മാസം ഒരുപാട് യൂട്യൂബ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും താന്‍ വഴി കുറച്ചെങ്കിലും പൈസയുണ്ടാക്കി. കിടിലം ഫിറോസ് എയറില്‍, കിടിലം ഫിറോസ് തേഞ്ഞൊട്ടി, കിടിലം ഫിറോസ് പോസ്റ്ററായി എന്നൊക്കെ ഉളള തമ്പ് നെയിലുകള്‍ക്ക് പൈസ കിട്ടും. അതറിയാം. അതേക്കുറിച്ച് രണ്ട് രീതിയില്‍ തനിക്ക് ചിന്തിക്കാം.

6

എന്റെ ചോര ഊറ്റിയാണല്ലോ എന്നോ നിങ്ങള്‍ക്ക് എന്നെക്കൊണ്ട് ഗുണം ഉണ്ടായല്ലോ എന്നോ ചിന്തിക്കാം. രണ്ടാമത് പറഞ്ഞത് ചിന്തിക്കുന്നതാണ് തനിക്ക് ഇഷ്ടം. പക്ഷേ ഇതൊന്നുമല്ല നമ്മളൊന്നും പഠിച്ച ജേര്‍ണലിസം. മാധ്യമം ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് വേണ്ടത് ഒരു പ്ലാറ്റ്‌ഫോം ആണ്. എഴുത്തോ ഷോര്‍ട്ട് ഫിലിമോ സിനിമയോ അങ്ങനെ എല്ലാം. താന്‍ ഇതെല്ലാം ട്രൈ ചെയ്തിട്ടുളള ആളാണ്.

7

താനൊരു കോളമിസ്റ്റ് ആണ്, കാര്‍ട്ടൂണിസ്റ്റ് ആണ്, സ്‌ക്രിപ്റ്റ് റൈറ്റര്‍ ആണ്, എഴുത്തുകാരന്‍ ആണ്. തനിക്ക് നാട്ടുകാരോട് പറയാനുളള പ്ലാറ്റ്‌ഫോമുകളില്‍ ഒക്കെ കൈവെച്ച് നോക്കിയിട്ടുണ്ട്. റേഡിയോ ഒരു ജോലിയാണ്. അത് അറിയാവുന്നവര്‍ കുറവായത് കൊണ്ട് അന്നും ഇന്നും റേഡിയോയില്‍ നില്‍ക്കുന്നു എന്നേ ഉളളൂ. അതിനോട് ഒരിഷ്ടം കൂടുതലാണ്. ബിഗ് ബോസിലൂടെ കിട്ടുന്ന സ്‌നേഹത്തിന്റെ എത്രയോ മടങ്ങ് ഇരട്ടി തനിക്ക് റേഡിയോയിലൂടെ കിട്ടുന്നത്.

8

റേഡിയോ ഒരു ലഹരിയാണ്. ഒരിക്കല്‍ അവിടെ ചെന്നാല്‍ അതങ്ങനെ തുടരും. എന്ന് വെച്ചാല്‍ താന്‍ കുറച്ച് കാലം കൂടി റേഡിയോയില്‍ തന്നെ കാണും എന്ന് അര്‍ത്ഥം. വീടിന് അടുത്തുളള തന്റെ പരിപാടിയുടെ പ്രേക്ഷകരൊക്കെ പറയും, എന്റെ പൊന്നിക്കാ, നിങ്ങള്‍ ബിഗ് ബോസില്‍ പോകണ്ടായിരുന്നു. നിങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ ബിഗ് ബോസില്‍ വന്നപ്പോള്‍ നിങ്ങളെ നിങ്ങള്‍ അല്ലാതാക്കി കാണിച്ച് കളഞ്ഞു എന്നൊക്കെ പറഞ്ഞു.

9

വീണയുമായുളള വിവാഹത്തില്‍ മതത്തിന്റെ പേരിലുളള വിമര്‍ശനങ്ങള്‍ താന്‍ ശ്രദ്ധിച്ചിട്ടില്ല. തനിക്കൊരു കുഴപ്പമുളളത് പറഞ്ഞാല്‍ കേള്‍ക്കില്ല എന്നതാണ്. എനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യും. എടുത്ത് ചാടി ഒന്നും ചെയ്യില്ല. ആലോചിച്ച് മാത്രം ചെയ്യുന്ന ആളാണ്. വിവാഹ തീരുമാനത്തില്‍ മതമല്ല, മറ്റെന്ത് പറഞ്ഞാലും തന്നെ ബാധിക്കുന്ന വിഷയം അല്ല. അത് താന്‍ എടുത്ത തീരുമാനം ആണ്.

ഇത് നീലച്ചിത്രമാണോ? പൂർണ നഗ്നയായി പ്രതിഷേധിച്ച് നടി ഗെഹന വസിഷ്ട്

10

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥി ആയിരുന്നു കിടിലം ഫിറോസ്. ഷോയിലെ ഏറ്റവും സൂത്രശാലിയായ മത്സരാര്‍ത്ഥി എന്നാണ് കിടിലം ഫിറോസ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയൊരു കൂട്ടം ആളുകള്‍ ആണ് കിടിലം ഫിറോസ് ഹേറ്റേഴ്‌സ് ആയിട്ടുളളത്. ബിഗ് ബോസ് ഒരു ഗെയിം ഷോ ആയിരുന്നുവെന്നും അതിലെന്താണോ വേണ്ടത് അത് മാത്രമാണ് താന്‍ ചെയ്തത് എന്നും കിടിലം ഫിറോസ് വിശദീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+