ആ മരണം ഞാനറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം: അവന്റെ കല്ലറയ്ക്ക് അടുത്തുപോയി, ആ അപകടത്തെക്കുറിച്ച് നോബി മാർക്കോസ്
ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ ആദ്യമെത്തിയ മത്സരാർത്ഥിയാണ് നടനും കോമഡി താരവുമായ നോബി മാർക്കോസ്. കോമഡി ഷോകളിലൂടെയും ടിവി ഷോകളിലൂടേയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് എന്നതിൽ സംശയമില്ല. ബിഗ് ബോസിന്റെ ഈ സീസണിലെ മലയാളികള്‍ ക്ക് ഏറെ സുപരിചിതനായ മത്സരാർത്ഥിയും നോബി തന്നെയാണ്. കോമഡി സ്റ്റാർസ് ഷോയുടെ വിജയിയായ നോബി മാർക്കോസ് സ്റ്റാർ മാജിക് ഷോയിൽ മത്സരാർത്ഥിയായിരിക്കെയാണ് ചെറിയൊരു ഇടവേളയെടുത്ത് ബിഗ് ബോസ് ഷോയിലേക്ക് മത്സരാർത്ഥിയായി എത്തുന്നത്.
കര്‍ഷകപ്രക്ഷോഭം; നാളെ രാജ്യവ്യാപകമായി കര്‍ഷകരുടെ ട്രയിന്‍ തടയല്‍ സമരം
രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

കുടുംബത്തിന്റെ പിന്തുണ
'ബിഗ് ബോസ് മലയാളത്തിന്റെ' അവസാന എപ്പിസോഡിലാണ് എല്ലാവരേയും വികാരാധീനരാക്കി ഹാസ്യനടൻ നോബി മാർക്കോസിന്റെ വെളിപ്പെടുത്തൽ. പുതിയ ടാസ്ക്കിനിടെ, തന്റെ ജീവിതത്തിൽ ഒരു റോഡപകടത്തെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെയും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. 'കുടുംബം' എന്ന വിഷയമായിരുന്നു നോബിക്ക് ലഭിച്ചത്. തന്റെ കുടുംബാംഗങ്ങൾ എങ്ങനെയാണ് തന്റെ കുടുംബം വലിയ പിന്തുണ നൽകിയതെന്ന് പരാമർശിച്ചാണ് താരം പ്രസംഗം ആരംഭിച്ചത്.

അന്ന് സംഭവിച്ചത്
ഞാനും സുഹൃത്ത് അരുണും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടം നടപ്പോള്‍ തന്ന തന്റെ പാതി ബോധം നഷ്ടപ്പെട്ടു. മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. വണ്ടി ഇടിച്ചു എന്ന് മനസ്സിലായെങ്കിലും എന്റെ കാലുകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ആരൊക്കെയോ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അന്ന് പരിപാടിയ്ക്ക് പോകുമ്പോള്‍ ഇടുന്ന ഒരു കറുപ്പ് പാന്റ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഒപ്പം ഒരു തിളക്കമുള്ള ഷർട്ടുമിട്ടായിരുന്നു താൻ പരിപാടി അവതരിപ്പിച്ചിരുന്നതെന്നും നോബി മാർക്കോസ് പറയുന്നു.

സഹിക്കാനായില്ല
എല്ലാ സ്റ്റേജ് പ്രോഗ്രാമുകൾക്കും ഞാൻ ധരിച്ചിരുന്ന എന്റെ പാർന്റും ഷർട്ടും ഡോക്ടർമാർ മുറിച്ചുകളഞ്ഞ കാഴ്ചയാണ്. എന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ അച്ഛൻ വിറയ്ക്കുകയായിരുന്നുവെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ആ സമയത്ത് ആശുപത്രി ചെലവുകൾ വഹിക്കാൻ അദ്ദേഹത്തിന്റെ പക്കൽ പണമില്ലെന്ന് എനിക്കറിയാം. എന്റെ പോക്കറ്റിൽ 3000 രൂപയുണ്ടെന്നും അതെടുത്ത് കൊടുക്കാനും ഞാൻ അച്ഛനോട് പറഞ്ഞു.

മൂന്ന് മാസം
രണ്ട് ശസ്ത്രക്രിയകൾക്കുശേഷവും എനിക്ക് 3 മാസം കാല് ചലിപ്പിക്കാൻ കഴിഞ്ഞില്ല. ആ സമയത്ത്, എന്റെ ചെറിയ വീട്ടിൽ ഞങ്ങൾക്ക് ഒരു അറ്റാച്ച്ഡ് കുളിമുറി ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ, അച്ഛനായിരുന്നു കിടക്കയിൽ വെച്ച് തന്നെ ശുചിമുറിയിൽ പോകുന്നതിനുള്ള സാഹചര്യമൊരുക്കിയത്. മാസങ്ങളോളം ഇതെല്ലാം വൃത്തിയാക്കിയിരുന്നത് അദ്ദേഹമായിരുന്നുവെന്നും നോബി പറയുന്നു.

ആ വാർത്ത അറിഞ്ഞില്ല
ആശുപത്രി വാസത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങുന്നത്. അപ്പോഴും തന്റെ ആത്മാർത്ഥ സുഹൃത്ത് അരുൺ മരിച്ച വിവരം അറിഞ്ഞിരുന്നില്ല. ഐസിയുവിൽ കിടന്നപ്പോഴും ഇക്കാര്യം അറിയിക്കാതിരിക്കാൻ അമ്മ തന്നെ ആശുപത്രിയിലേക്ക് കാണാൻ എത്തിയിരുന്നില്ലെന്നും നോബി ഓർക്കുന്നു. സുഹൃത്തിന്റെ മരണവാർത്ത അറിയാതിരിക്കാൻ ടിവി പോലും തുറക്കാറില്ലായിരുന്നുവെന്നും തുടർന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഇക്കാര്യം അറിയുന്നതെന്നും നോബി പറയുന്നു. വിവരമറിഞ്ഞ ശേഷം കല്ലറയ്ക്ക് സമീപത്തെത്തിയെന്നും മരണത്തെ അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും നോബി കൂട്ടിച്ചേർത്തു. ഹാർമോണിസ്റ്റായ അച്ഛനും പാടാൻ കഴിവുള്ള അമ്മയുമുൾപ്പെടെ കലാകാരന്മാരുടെ കുടുംബം തന്നെയാണ് നോബിയുടേത്.

ശസ്ത്രക്രിയ്ക്ക് ശേഷം
ആശുപത്രിയിൽ കിടക്കുമ്പോഴും വരാനിരിക്കുന്ന പ്രോഗ്രാമിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്. രണ്ട് ദിവസം കഴിഞ്ഞ് പ്രോഗ്രാമുണ്ടെന്ന് അറിയിച്ചെങ്കിലും കുഴപ്പമില്ല പോകാമെന്നാണ് ഡോക്ടർ നൽകിയ മറുപടി. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി കാലിൽ കമ്പിയിട്ട് കിടത്തിയെന്നും നോബി ഓർക്കുന്നു. എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയായതിനാൽ മൂത്രം പോകുന്നതിനായി ട്യൂബ് ഇടുകയും ചെയ്തിരുന്നു.
ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം