Get Updates
Get notified of breaking news, exclusive insights, and must-see stories!

1 കോടിയുടെ വണ്ടിയായതുകൊണ്ട് തല്ലിപ്പൊളിച്ചേക്കാം എന്നത് വിജിലന്റ് ഫാസിസം; ജോജുവിനെ പിന്തുണച്ച് അഡോണി

കൊച്ചി: ദേശീയ പാതയില്‍ ഗതാഗത തടസം സൃഷ്ടിച്ച് ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് ബിഗ് ബോസ് സീസണ്‍ 3 താരം അഡോണി ജോണ്‍ രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അഡോണി പിന്തുണ അറിയിച്ചത്.

ഇന്ധന വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുക തന്നെ വേണം. ഗവണ്മെന്റുകളുടെ അന്യയത്തിനെതിരെ പൊതുബോധമുണര്‍ത്തുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും വേണം. എന്നാല്‍ 'നിനക്ക് കാശുണ്ടെടാ'എന്ന ആക്രോശവും വണ്ടി തല്ലിപ്പൊളിക്കലും അസാധാരണമല്ലാത്ത ജനാരോഷത്തിന്റെ ഭാഗമായി ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് അഡോണി ഫേസ്ബുക്കില്‍ കുറിച്ചു.

kerala

ഒരുകോടിയുടെ വണ്ടി ആയാലും മറ്റ് ഏതൊരു വണ്ടി ആയാലും അത് വാങ്ങുന്നത് അവരവരുടെ അധ്വാനം കൊണ്ടാണ്. അതുകൊണ്ട് അയാള്‍ ഒരുകോടിയുടെ വണ്ടിയില്‍ ആണ് അതുകൊണ്ട് അതങ്ങ് തല്ലിപ്പൊളിച്ചേക്കാം എന്നത് വിജിലന്റ് ഫാസിസം തന്നെയാണെന്ന് അഡോണി പറയുന്നു. അഡോണിയുടെ വാക്കുകളിലേക്ക്...

ഇന്ധന വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുക തന്നെ വേണം. ഗവണ്മെന്റുകളുടെ അന്യയത്തിനെതിരെ പൊതുബോധമുണര്‍ത്തുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും വേണം. എന്നാല്‍ 'നിനക്ക് കാശുണ്ടെടാ'എന്ന ആക്രോശവും വണ്ടി തല്ലിപ്പൊളിക്കലും അസാധാരണമല്ലാത്ത ജനാരോഷത്തിന്റെ ഭാഗമായി ന്യായീകരിക്കാന്‍ കഴിയുന്നതല്ല.

'നീ കാശുള്ളവനല്ലേടാ?' എന്ന ആക്രോശത്തിനു ജോജുച്ചേട്ടന്റെ മറുപടി വ്യക്തമാണ്. 'അതേടാ ഞാന്‍ പണിയെടുത്തുണ്ടാക്കിയതാണ്!' സിനിമാക്കാരെല്ലാവരും കഞ്ചാവ് കടത്തി പണമുണ്ടാക്കുന്നതാണെന്ന കണ്‍സേര്‍ണഡ് പ്രജുഡൈസിന്റെ പുറത്തുനിന്ന് ഉപരിമധ്യവര്‍ഗ്ഗത്തിന്റെ ഒരു പ്രതിനിധിയുടെ വണ്ടി തല്ലിപ്പൊളിക്കാന്‍ കാണിക്കുന്നത് എന്തു പൊളിറ്റിക്കല്‍ മെസേജ് ആണ്? അതോ ഒരു കോടിയുടെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ അല്ലേ, അതുകൊണ്ട് അടിച്ചുപൊട്ടിച്ചാലും കുഴപ്പമില്ലെന്നാണോ? ആ സമരത്തിനിടയിലെങ്ങാനും ഏതെങ്കിലുമൊരു അത്യാഹിതരോഗി മരിച്ചിരുന്നെങ്കിലോ? അടിയന്തിരമായി എത്തേണ്ട ഉദ്യോഗാര്‍ത്തികള്‍ ഉണ്ടായിരുന്നില്ലേ?

മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നില്ലേ? എല്ലാവരും വണ്ടി നിര്‍ത്തിയിട്ട് ബ്ലോക്ക് ആസ്വദിച്ച് സമരത്തില്‍ പങ്കെടുക്കുകയായിരുന്നില്ല മിസ്റ്റര്‍, പക്ഷെ ഒന്നുറപ്പാണ് ആരും ഇന്ധന വിലവര്‍ദ്ധനവിനെ അംഗീകരിക്കുന്നില്ല, ശക്തമായ പ്രധിഷേധം ഉയരുകയും വേണ്ട നടപടി എടുക്കുകയും വേണം.
അതിനു നിങ്ങള്‍ കൈയിലേന്തുന്ന ജനാധിപത്യ സമവാക്യത്തിന്റെ ഇങ്ങേ കോണില്‍ തന്നെയാണ് ബാക്കിയുള്ള ജനങ്ങളും. ഒരുകോടിയുടെ വണ്ടി ആയാലും മറ്റ് ഏതൊരു വണ്ടി ആയാലും അത് വാങ്ങുന്നത് അവരവരുടെ അധ്വാനം കൊണ്ടാണ്. അതുകൊണ്ട് അയാള്‍ ഒരുകോടിയുടെ വണ്ടിയില്‍ ആണ് അതുകൊണ്ട് അതങ്ങ് തല്ലിപ്പൊളിച്ചേക്കാം എന്നത് വിജിലന്റ് ഫാസിസം തന്നെയാണ്- അഡോണി ഫേസ്ബുക്കില്‍ കുറിച്ചു .

ദീപിക പതുക്കോണ്‍ മാറി നില്‍ക്കണം; പുതിയ മേക്കോവറില്‍ സീരിയല്‍ താരം കൃഷ്ണപ്രിയ

Recommended Video

cmsvideo
    Omar Lulu support actor Joju George | Oneindia Malayalam

    അതേസമയം, സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജോജുവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിക്കുന്നത് . കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ജോജുവിന് ഉണ്ടായെന്നാണ് പോലീസ് പറയുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് . ടോണിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത് .

    മുന്‍ മേയര്‍ കൂടിയായ ടോണി ചമ്മണിയുടെ നേതൃത്വത്തിലാണെന്ന് ആക്രമണമുണ്ടായതെന്ന് പോലീസ് പറയുന്നു. പോലീസിന്റെ എഫ്ഐ ആറിലും ചമ്മണിയുടെ പേരാണ് ഉള്ളത്. ടോണി അടക്കം ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് ടെുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജോജുവിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ജോജുവിനോട് ക്രൂരതകള്‍ കാണിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+