വിവാഹം നടത്തിയിരുന്നെങ്കിലും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി കൊല്ലപ്പെട്ടേനെ; ഭാഗ്യലക്ഷ്മി
കൊച്ചി: കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ നാറാത്ത് സ്വദേശി മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. രാഖിലിനെ മാനസ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇതുപോലെ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്.
പെണ്‍കുട്ടിയെ ഇയാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് വിവാഹം നടത്തിയിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഉറപ്പായിട്ടും ഇതേ പോലെ പെണ്‍കുട്ടി കൊല്ലപ്പെടും. അല്ലെങ്കില്‍ ആത്മഹത്യയുടെ വക്കില്‍ കൊണ്ടെത്തിച്ചിരിക്കും. ഇഞ്ചിഞ്ചായി കൊന്നേനെ, എല്ലാത്തിന്റെയും തുടക്കമെന്ന് പറയുന്നത് നമ്മുടെ വളര്‍ച്ചയില്‍ കൂടിയുണ്ടാകുന്നത് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ഇന്ന് കാലം മാറി, ഇന്നത്തെ കുട്ടികള്‍ക്ക് എല്ലാ അറിവുമുണ്ടല്ലോ, ഇന്റര്‍ നെറ്റ് വഴി എല്ലാം കിട്ടുന്നണ്ടോ. എന്തുവേണമെങ്കിലും ഇന്റര്‍നെറ്റ് വഴി കിട്ടുന്നുണ്ട്. അതിന് അച്ഛന് വേണ്ട, അമ്മ വേണ്ട ഒന്നും വേണ്ട. ഒന്നുങ്കില്‍ സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റ്, ഇന്നത്തെ കാലത്ത് എവിടെയാണ് അച്ഛനും അമ്മയോടുമുള്ള ബന്ധം- ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, കണ്ണൂരിലെത്തിച്ച മാനസയുടെ മൃതദേഹം ഇന്ന് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്ക്കരിക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാനസയുടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയിലാണ് മാനസയുടെ മൃതദേഹം ഇന്നലെ രാത്രി സൂക്ഷിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര്‍ നാറാത്തിലെ വീട്ടിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്ക്കരിക്കും. രാഖിലിന്റെ മൃതദേഹം ഇന്നലെ രാത്രി തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെ പിണറായിയിലെ ശ്മശാനത്തില്‍ രാഖിലിന്റെ സംസ്ക്കാരം നടന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications