'ഉത്തരേന്ത്യയിൽ അല്ല, കേരളത്തിൽ നമ്മുടെ മൂക്കിൻ തുമ്പത്ത്'; എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്ന് ഫിറോസ്
തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ വ്യക്തിയാണ് കിടിലം ഫിറോസ്. തന്റെ അഭിപ്രായങ്ങള്‍ എല്ലാം തന്നെ ഒരു മടിയും കൂടാതെ തുറന്നുപറയുന്ന വ്യക്തി കൂടിയാണ് കിടിലം ഫിറോസ്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫിറോസ് സമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇപ്പോഴിതാ മോഡേണ്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഫിറോസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഫിറോസിന്റെ പ്രതികരണം.

ഉത്തരേന്ത്യയില്‍ അല്ല, ഇവിടെ കേരളത്തിന്റെ മൂക്കും തുമ്പത്താണ് ഇത്തരമൊരു കൊലപാതകം നടന്നിരിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. ആ വിഷയം ചാനല്‍ ഷോകളോ മറ്റ് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരോ ചര്‍ച്ച ചെയ്യുന്നില്ലെന്ന് ഫിറോസ് ചോദിക്കുന്നു. ഭാര്യ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിന് ശേഷം അല്‍പം മോഡേമായി വസ്ത്രം ധരിക്കുന്നു എന്ന് പറഞ്ഞാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്.

എന്താണ് വ്യക്തി സ്വാതന്ത്ര്യം, എവിടെയാണ് സ്‌നേഹ ബന്ധം. ഒരു സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലേ, അല്ലെങ്കില്‍ തന്നെഒരു മോഡേണ്‍ വസ്ത്രം ധരിച്ചാല്‍ എന്താണ് കുഴപ്പം. പുരുഷന്മാര്‍ ഇന്നര്‍ വെയര്‍ കാണിച്ചുകൊണ്ട് ഷര്‍ട്ട് ഇടാതെയും മറ്റും റോഡിലൂടെ നടക്കുന്നു. സ്ത്രീകള്‍ അങ്ങനെ നടക്കണം എന്നല്ല. പക്ഷേ, ഇഷ്ടമുള്ള വസ്ത്രം മാന്യമായി ധരിക്കുന്നതില്‍ എന്താണ് തെറ്റ്.

ചുരീദാറിന്റെ ഷാള്‍ ഒന്ന് നീങ്ങിയാല്‍, സാരി അലസമായി കിടന്നാല്‍ നേരെയാക്കുന്ന ഒരു സ്ത്രീ അവള്‍ക്ക് ഇഷ്ടപ്പെട്ട വേഷം ധരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ട സഹോദരിമാരോടാണ്. നിങ്ങളുടെ വിവാഹ ബന്ധം സ്വാതന്ത്ര്യത്തെ, മലിക അവകാശത്തെ വസ്ത്രവിധാനത്തിനുള്ള അവകാശത്തെ നിങ്ങളെ ആശയങ്ങളെ എല്ലാം തളച്ചിടുന്നുവെങ്കില്‍ ആ ബന്ധത്തില്‍ നിങ്ങള്‍ തുടരുന്നതിനേക്കാള്‍ നല്ലത് വിട്ടു പോകുന്നതാണ്.

വിവാഹ ബന്ധം ഒരു ടോക്‌സിക്ക് ആണെങ്കില്‍ അതൊരു നല്ല റിലേഷന്‍ ആയിരിക്കില്ല എന്നാണ് ഫിറോസ് പറയുന്നത്. ഫിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലാണ്. നിരവധി പേരാണ് ഫിറോസിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്. കുറച്ച് പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തി. ഒരു കമന്റ് ഇങ്ങനെയാണ്.

അവകാശവും സ്വാതന്ത്ര്യവും എല്ലാം ഓകെ അതൊക്ക വേണം... പക്ഷെ നമ്മുടെ നാട്ടില്‍ ഇത്രയും കൊലയും ആക്രമവും നടക്കാന്‍ ഉള്ള ഒരേ ഒരു കാരണം 80% കുറ്റവാളികള്‍ക്കും ശിക്ഷ കിട്ടുന്നില്ല എന്നുള്ളത് മാത്രം ആണ്... ഏത് കേസ് എടുത്താലും കാണാം ഈ കേസ് ലെ പ്രതി അഞ്ചു പീഡനം കേസില്‍, രണ്ട് കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയവനാണ് എന്നൊക്കെ...

പിന്നെ എങ്ങനെ...ഇമ്മാതിരി കേസുകളില്‍ ഭയക്കുന്ന കനത്ത ശിക്ഷ നല്‍കണം... ശിക്ഷിക്കുമ്പോഴും കുറെ എണ്ണം ഇറങ്ങിക്കോളും പ്രതിക്കും അവകാശം ഉണ്ട്., അത് സംരക്ഷിക്കണം. കനത്ത ശിക്ഷ പ്രാകൃതമാണ് എന്നൊക്ക പറഞ്ഞു... പിന്നെ എങ്ങനെ നന്നാവുമെന്ന് ഒരാള്‍ കമന്റിലൂടെ ചോദിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് ഭാര്യയെ മോഡേണ്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയത്. കന്യാകുമാരിക്കടത്ത് തക്കലയിലാണ് സംഭവം. വസ്ത്ര ധാരണത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ എപ്പോഴും വാക്കുതര്‍ക്കമായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴി ഇരുവരും വാക്ക് തര്‍ക്കം ഉണ്ടാവുകയും നടുറോഡില്‍ വച്ച് കൈയ്യില്‍ കരുതിയ അരിവാള്‍ കൊണ്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊല്ലുകയും ആയിരുന്നു.












Click it and Unblock the Notifications