Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം ജനം അറിഞ്ഞില്ല, പുറത്ത് വന്നത് എഡിറ്റഡ് വേർഷന്‍: തന്നെ ഏറെ വിഷമിപ്പിച്ചു, തുറന്ന് പറഞ്ഞ് സൂര്യ

ബിഗ് ബോസ് വിശേഷങ്ങളുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി സീസണ്‍ 3 യിലെ ശ്രദ്ധേയ താരമായ സൂര്യ ജെ മേനോന്‍. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോയില്‍ വെച്ച് തനിക്കുണ്ടായ ഏറ്റവും വലിയ വിഷമത്തെക്കുറിച്ചടക്കം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് താരം തുറന്ന് പറയുന്നത്.

ബിഗ് ബോസില്‍ വെച്ച് സുഖകരമായ അനുഭവമുള്ള ഒരാളും തന്റെ ഓർമ്മയിലില്ലെന്ന് സൂര്യ ജെ മേനോന്‍. അവിടെ എല്ലാവരും ജയിക്കാന്‍ വേണ്ടി വരുന്നവരാണ്. അതുകൊണ്ട് തന്നെ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അവിടെയുള്ളവർ വിശ്വസിക്കണം എന്നില്ല. എനിക്ക് കുറെ തിക്താനുഭവങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്. നമ്മള്‍ പറയുന്ന പല കാര്യങ്ങളും വേറെ രീതിയിലൊക്കെയാണ് ചിലപ്പോള്‍ മാനിപ്പുലേറ്റ് ചെയ്തിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരാളുടെ അടുത്ത് പോയി നമ്മള്‍ പറയുകയാണ്

ഒരാളുടെ അടുത്ത് പോയി നമ്മള്‍ പറയുകയാണ്, മറ്റേ മത്സരാർത്ഥി പറഞ്ഞ കാര്യം എനിക്ക് വലിയ ഷോക്ക് ആയെന്ന്. പിറ്റേ ദിവസമായിരിക്കും നോമിനേഷന്‍ വരിക. അപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞയാള്‍ എഴുന്നേറ്റ് നിന്ന് പറയും. സൂര്യ ഇങ്ങനെ ഒരു സംഭവം എന്റെ അടുത്ത് വന്ന് പറഞ്ഞു. അത് ശരിയായില്ല എന്ന്. യഥാർത്ഥത്തില്‍ അത് പറയും.

ഞാന്‍ വിശ്വസിച്ച് പറയുന്ന കാര്യം വലിയ രീതിയില്‍

ഞാന്‍ വിശ്വസിച്ച് പറയുന്ന കാര്യം വലിയ രീതിയില്‍ വളച്ചൊടിച്ച് പറഞ്ഞ് നോമിനേറ്റ് ചെയ്യും. നമ്മള്‍ പുറത്തിറങ്ങി ടിവിയില്‍ നോക്കുമ്പേഴെ ആരൊക്കെ നമ്മളെക്കുറിച്ച് എന്തൊക്കെ പറഞ്ഞു എന്ന് അറിയാന്‍ സാധിക്കുകയുള്ളു. അവിടേയുള്ള നമ്മുടെ ഏറ്റവും വലിയ ശത്രിവായിരിക്കും നമ്മളെ നോക്കി ബാ.. ചക്കരെ എന്നും പറഞ്ഞ് നമ്മളെ നോക്കി ചിരിച്ചേണ്ടിരിക്കുക. അവരുടെ ഉള്ളിലെ കാര്യങ്ങള് എന്താണെന്ന് അറിയില്ലാലോ.

നാണയപ്പെരുമ എന്ന് പറയുന്ന ഒരു ടാസ്കുണ്ടായിരുന്നു

നാണയപ്പെരുമ എന്ന് പറയുന്ന ഒരു ടാസ്കുണ്ടായിരുന്നു അവിടെ. ആ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നാണയം ശേഖരിച്ച ആദ്യത്തെ മൂന്ന് പേരില്‍ മൂന്നാമത് ഞാനായിരുന്നു. അത്രയും പേർക്കിടയിലെ വലിയ നേട്ടം തന്നെയാണ് അത്. അങ്ങനെ നേടി നിന്നിട്ടും ആരും അതിനെ സപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഗെയിമിലേക്ക് എത്തിയപ്പോള്‍ എനിക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

അന്ന് പലരും എന്നോട് മത്സരത്തില്‍ നിന്നും പിന്മാറാന്‍

അന്ന് പലരും എന്നോട് മത്സരത്തില്‍ നിന്നും പിന്മാറാന്‍ പറഞ്ഞു. എന്നാല്‍ എന്റെ കൂടെ മറ്റൊരാളും മത്സരിക്കുന്നുണ്ടായിരുന്നു. അവരെ ഒറ്റയ്ക്കാക്കാന്‍ പറ്റില്ലാലോ. അവള്‍ എന്റെ കൂടെ വിശ്വസിച്ച് ഇറങ്ങിയതാണ്. കൂടെ ഞാനും ഓടി. എന്നാല്‍ അതിന്റെ എഡിറ്റഡ് വേർഷന്‍ പുറത്ത് വന്നപ്പോള്‍ വലിയ വിമർശനമൊക്കെയായിരുന്നു. ഞാന്‍ അസുഖബാധിതയായി അഭിനയിക്കുകയാണ് എന്നൊക്കെ പറഞ്ഞത്.

പ്രഷറൊക്കെ കുറഞ്ഞ് വലിയ പ്രശ്നം ആയിരുന്നു

പ്രഷറൊക്കെ കുറഞ്ഞ് വലിയ പ്രശ്നം ആയിരുന്നു. പലപ്പോഴും വീഴുകയും ചെയ്തു. എന്നാല്‍ സീസണ്‍ 3 യില്‍ ലൈവ് ഇല്ലാതിരുന്നതിനാല്‍ അതൊന്നും പുറത്ത് വന്നില്ല. അന്നത്തെ ആ വിമർശനം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഒരു ട്രോളുകളും ഉണ്ടായിരുന്നു. 94 ദിവസമായിരുന്നു അത്തവണ ബിഗ് ബോസ് ഉണ്ടായിരുന്നത്. 91 ദിവസവും അവിടെ നില്‍ക്കാന്‍ സാധിച്ചു. അത് വലിയ നേട്ടമായിരുന്നു.

ബിഗ് ബോസില്‍ നിന്നും അത്യാവശ്യം മോശമില്ലാത്ത പൈസ

ബിഗ് ബോസില്‍ നിന്നും അത്യാവശ്യം മോശമില്ലാത്ത പൈസ ലഭിച്ചു. നേരത്തെ സാമ്പത്തിക പരമായ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത്ര പ്രശ്നമില്ല. അന്നത്തെ ആ ബുദ്ധിമുട്ടിനൊക്കെ ഇപ്പോഴാണ് ദൈവം പ്രതിഫലം തരുന്നതെന്നും പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൂര്യ ജെ മേനോന്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+