• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് ഫ്ലാറ്റിന്‍റെ കാര്യം തീരുമാനമായി?, ആരും പ്രതീക്ഷിക്കാത്ത വ്യക്തി, കിടിലം ഫിറോസിന്‍റെ മറുപടി

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാം ദിവസം ഷോ നിര്‍ത്തുമ്പോള്‍ അവശേഷിച്ച് എട്ട് താരങ്ങളില്‍ ഒരാളായ ഫിറോസ് വിന്നറാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തികളില്‍ ഒരാള്‍ കൂടിയാണ്.

ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 29 ന്?, ഷൂട്ടിങ് കൊച്ചിയില്‍, മുഴുവന്‍ താരങ്ങള്‍ക്കും അറിയിപ്പ്-റിപ്പോര്‍ട്ട്ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 29 ന്?, ഷൂട്ടിങ് കൊച്ചിയില്‍, മുഴുവന്‍ താരങ്ങള്‍ക്കും അറിയിപ്പ്-റിപ്പോര്‍ട്ട്

തുടക്കത്തില്‍ ആരാധകരുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഷോ നിര്‍ത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളവരില്‍ ഒരാളായി മാറാനും ഫിറോസിന് സാധിച്ചിരുന്നു. ഇപ്പോഴിത് ബിഗ് ബോസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഫിറോസ്.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

കിടിലം ഫിറോസ്

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിന് താഴെ ആരാധകര്‍ പങ്കുവെച്ച കുറിപ്പിന് താഴെയായി ആരാധകര്‍ പങ്കുവെച്ച കമന്‍റിന് മറുപടിയായിട്ടാണ് ഫിറോസ് ചില കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ഫ്ലാറ്റിന്റെ കാര്യം എകദേശം തീരുമാനമായി .ആരും തീരെ പ്രതീക്ഷിക്കാത്ത ആർക്കോ ആണത്രേ എന്നാണ് ധന്യാ നിധിന്‍ എന്ന വ്യക്തിക്ക് നല്‍കിയ മറുപടിയില്‍ ഫിറോസ് വ്യക്തമാക്കുന്നത്.

ഫ്ലാറ്റിന്റെ കാര്യം

'അതായത് ധന്യാ ,കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി .ഫ്ലാറ്റിന്റെ കാര്യം എകദേശം തീരുമാനമായി.ആരും തീരെ പ്രതീക്ഷിക്കാത്ത ആർക്കോ ആണത്രേ. ഗ്രാന്‍ഡ് ഫിനാലെ വേദിയിൽ വച്ച് താക്കോൽ കൈമാറുന്ന സമയത്തു മാത്രമേ ആളെ പറയുളളുന്നു പറയുന്നു .കഴിഞ്ഞ സീസണിലെ മത്സരാർഥികളെയും ,ഈ സീസണിലെ മത്സരാർഥികളെയും ഒരുമിച്ചു നിർത്തിട്ട് ഏറ്റോം കൂടുതൽ വോട്ട് കിട്ടിയ കഴിഞ്ഞ സീസണിലേ ഏതോ ഒരാൾക്ക് കൊടുക്കാം എന്ന് കേട്ടു .
വിധിയുടെ ഓരോരോ ഇതേ'- ഫിറോസ് പറയുന്നു.

Also Read: മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

Also Read: മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

ബിഗ് ബോസിൽ

ഇതോടൊപ്പം തന്നെ ഫിറോസിനെ കുറിച്ച് ആരാധകര്‍ തങ്ങളുടെ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും കമന്‍റായി രേഖപ്പെടുത്തുന്നു. 'ബിഗ് ബോസിൽ എതിർപ്പുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു. അത് ആ ഷോയിൽ കഴിഞ്ഞു.ഇനി പ്രകാശൻ പറക്കട്ടെ.പറന്നു പറന്നു നല്ലത് ചെയ്യട്ടെ' എന്നൊരു കമന്‍റിന് 'ആ ഷോയിൽ ചെയ്യേണ്ടത് ചെയ്തു . ഇനി ജീവിതത്തിലേക്ക്' എന്നാണ് ഫിറോസ് മറുപടി നല്‍കുന്നത്.

ബിഗ് ബോസ് വിജയം

ഒരു ബിഗ് ബോസ് വിജയം അല്ലല്ലോ ജീവിതത്തിലേ ഏറ്റവും വലിയ അച്ചീവ്മെന്റ്. നിങ്ങൾക്കൊരുപാട് നേടാനുണ്ട് ഭായ് ഇനിയും. ഇപ്പോൾ തന്നെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്ന എന്തോരം മനുഷ്യരാണ് ചുറ്റും. പ്രകൃതിയുടെ പരീക്ഷണത്തിനൊപ്പം നമ്മുടെ മനസിനെ പാകപ്പെടുത്താൻ, നമ്മളിലെ കുറവുകളെ തിരിച്ചറിയാൻ, കുറവുകളെ തേച്ചു മിനുക്കിയൊരുക്കി തങ്കം പോലെ തിളങ്ങുന്ന വ്യക്തിത്വമുണ്ടാക്കാൻ നമ്മളായിട്ട് തന്നെ ഉണ്ടാക്കിയ ഒരവസരം മാത്രമാണ് ബിഗ് ബോസ്സ് എന്ന ഷോ. ഈ കാലവും കടന്നു പോകും.. ഇകഴ്ത്തുന്നവർ വണങ്ങുന്ന ആ കാലത്തിലേക്ക് എല്ലാ ആശംസകളും- എന്നാണ് മഞ്ജു സുനില്‍ എന്ന വ്യക്തി കമന്‍റിടുന്നത്.

ഡാന്‍സ് കളിച്ച വീഡിയോ

നല്ല സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഇക്കയെ കാണാനാണ് ഞങ്ങൾക്കിഷ്ടം. ആ ചിരിയിൽ എല്ലാം ഉണ്ട്. എന്നും പുഞ്ചിരിയോടെ പ്രകാശം പരത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഞാനിവിടെ എന്തെങ്കിലും വിഷമം ഉണ്ടാവുന്ന സമയത്ത് ബിഗ് ബോസിൽ ഇക്ക പാടി റംസാനും കൂട്ടരും ഡാന്‍സ് കളിച്ച വീഡിയോ കാണും. ആ കവിത ഒരു പോസിറ്റീവ് വൈബ് ആണ് തരുന്നത് .വിഷമം പോകുന്ന വഴി അറിയില്ല - രമ്യ വിജയകുമാര്‍ എന്നയാള്‍ കമന്‍റിടുന്നു.

നന്മമരം ഇമേജ്

ഒരു നന്മമരം ഇമേജ് ആയിരുന്നു എനിക്ക് നിങ്ങളെ കുറിച്ച് ഉണ്ടായിരുന്നത്.. പക്ഷെ ആ ഷോയിൽ റിയല്‍ ആയി ആരെങ്കിലും നിന്നിട്ടുണ്ടെങ്കിൽ it was you and you alone.. ആദ്യം മോഹൻലാൽ നിങ്ങളെ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുമ്പോൾ സിംബതി ആയിരുന്നു, പിന്നെ ഇഷ്ടം ബഹുമാനം ഒക്കെ ആയി അതിനെ ഒക്കെ തരണം ചെയ്തു മുന്നോട്ടു പോയപ്പോൾ... കൂടെ ഉള്ളവരെ കൈ പിടിച്ചു മുന്നോട്ടു കൊണ്ട് പോയതും നിങ്ങൾ ഒരാൾ മാത്രം ആണെന്നാണ് ഭാനുമതി അഭിപ്രായപ്പെടുന്നത്.

സ്നേഹിക്കാന്‍ കഴിയുന്നത്

നിങ്ങക്ക് എങ്ങനെയാണ് നിങ്ങളോട് ശത്രുതയുള്ളവരെയും സ്നേഹിക്കാൻ കഴിയുന്നത്. ഒരല്പമെങ്കിലും ദേഷ്യം തോന്നാറില്ലേ അങ്ങനെയുള്ളവരോട് എന്ന ചോദ്യത്തിന് രസകരമായ മറുപടിയും ഫിറോസ് നല്‍കുന്നു. 'നമ്മളൊരാളോട് ദേഷ്യം സൂക്ഷിക്കുക എന്നാൽ സ്വന്തം കൈപ്പിടിയിൽ തീക്കനൽ മുറുകെപ്പിടിച്ചിട്ട് മറ്റേ ആൾക്ക് നോവട്ടെ എന്ന് കരുതും പോലെയാണ്'- എന്നായിരുന്നു ഫിറോസിന്‍റെ മറുപടി

ദിവസവും വോട്ട് ചെയ്യും

ഒരു ദിവസം 650 വോട്ട് എങ്ങനെയും ചെയ്യിക്കായിരുന്നു. അവർ ഒക്കെ ചോദിച്ചിട്ടുണ്ട് നിനക്കു ബിഗ്‌ബോസ് കണ്ടു വട്ടയോ എന്നൊക്കെ. ദാ ഇപ്പൊ കിട്ടിയ റിപ്ലൈ ഇല്ലേ ഇത് കാണിച്ചു എല്ലാരുടെയും മുന്നിൽ ഒന്ന് ആൾ ആകുന്നുണ്ട് ഞാൻ എന്ന റിസ റിസ ആരാധികയുടെ കമന്‍റിന് 'എന്നാപ്പിന്നെ അവരോട് എന്റെ അന്വേഷണവും സന്തോഷവും അറിയിക്കൂ .ജയിച്ചാലുമില്ലെങ്കിലും അവരുടെയൊക്കെ വോട്ട് ഒരനാഥമന്ദിരത്തിന്റെ ചുടുകല്ലുകളാണ് എന്ന് പറയൂ .
ജീവിതത്തിൽ തോൽക്കില്ല എന്നുകൂടി അറിയിക്കൂ .
ഒരുപാട് സ്നേഹം'-എന്നായിരുന്നു ഫിറോസിന്‍റെ മറുപടി.

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bigg boss malayalam season 3: Fan asked to actress anusree for hot photo: her reply goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X