ഞങ്ങളുടേത് രണ്ടാം വിവാഹം: ചെറുപ്പം മുതലുള്ള അഭിനയ മോഹം യാഥാർത്ഥ്യമായത് വിവാഹശേഷം, സജ്ന ഫിറോസ്
ദമ്പതികൾ മത്സരാർത്ഥികളായെത്തുന്നുവെന്ന ചരിത്രം കുറിച്ചുകൊണ്ടാണ് നടനും അവതാരകനുമായ ഫിറോസ് ഖാനും ഭാര്യ സജ്നയും ബിഗ് ബോസ് ഹൌസിലേക്ക് കാലെടുത്തുവെക്കുന്നത്. രണ്ടുവ്യക്തികളായാണ് ബിഗ് ബോസ് ഹൌസിനുള്ളിലേക്ക് പ്രവേശിച്ചിട്ടുള്ളതെങ്കിലും ഇവരെ ഒറ്റ മത്സരാർത്ഥിയായാണ് കണക്കാക്കുന്നത്. ടിവി പരിപാടികളിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് ഡേഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് പ്രക്ഷക ശ്രദ്ധയാകർഷിക്കുന്നത്. ബിഗ് ബോസ് ഹൌസിലെത്തിയ ഇരുവരും ജീവിത്തിലെ പല കാര്യങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കലാരംഗത്ത് സജീവം
കൊല്ലം സ്വദേശിയായ ഫിറോസ് ഖാൻ ഇക്കഴിഞ്ഞ 21 വർഷത്തോളമായി കലാജീവിതത്തിൽ നിലയുറപ്പിച്ചിരിക്കുന്ന വ്യക്തിയാണ്. അവതാരകനായും നടനും നർത്തകനുമായി തിളങ്ങിയ ഫിറോസ് അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റിലൂടെ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച ഫിറോസ്, ഏഷ്യാനറ്റ് പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡേഞ്ചറസ് ബോയ്സ് എന്ന പരിപാടിയുടെ അവതാരകനായാണ് മിനി സ്‌ക്രീനിലെത്തുന്നത്.

റിയാലിറ്റി ഷോകളിലെ താരം
'ഡേഞ്ചറസ് ബോയ്സ്' എന്ന പരിപാടിയുടെ അവതാരകനായി എത്തിയതിന് പിന്നാലെ 'തില്ലാന തില്ലാന' എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരിച്ച് ടൈറ്റിൽ വിന്നറായി മാറുകയും ചെയ്തിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നടനായും റിയാസ് ഖാൻ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതിനിടെ തന്നെ പല റിയാലിറ്റി ഷോകളിലും റിയാസ് പങ്കെടുത്തിട്ടുമുണ്ട്.
മമ്മൂട്ടി ചിത്രമായ ഫേസ് റ്റു ഫേസിന് പുറമേ ഒരു കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

മിനിസ്ക്രീനിലേക്ക്
ഏഷ്യാനെറ്റ് പ്ലസിലെ ഡേഞ്ചറസ് ബോയ്സ് പരിപാടിയുടെ അവതാരകനായെത്തിയത് മുതൽ പ്രേക്ഷകർക്ക് സുപരിചിതനാണ്. എന്നാൽ ബിഗ് ബോസിൽ എത്തിയ ശേഷമാണു മിനി സ്‌ക്രീനിലെ വില്ലത്തി പരിവേഷമുള്ള സജ്ന ഫിറോസ് ഖാന്റെ ഭാര്യയാണെന്ന വിവരം പ്രക്ഷകർ അറിയുന്നത് വൈൽഡ് കാർഡ് എൻട്രിയായി ഇരുവരും ബിഗ് ബോസ് ഹൌസിലേക്ക് എത്തിയപ്പോൾ മാത്രമാണ്. ജനപ്രിയ പരമ്പരകളായ ചാക്കോയും മേരിയും സുമംഗലി ഭവ, അന്ന കരീന എന്നീ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ വ്യക്തിയാണ് സജ്ന ഫിറോസ് എന്ന് പറയാതെ വയ്യ.

അഭിനയത്തിലേക്ക്
ചെറുപ്പം മുതൽ തന്നെ അഭിനയം ഇഷ്ടമാണെങ്കിലും റിയാസ് ഖാനുമായുള്ള വിവാഹശേഷം ആണ് സജ്ന അഭിനയ രംഗത്ത് സജീവമാകുന്നത്. അഭിനയത്തോടുള്ള ഇഷ്ടം ഫിറോസിനോട് വെളിപ്പെടുത്തിയതോടെയാണ് അഭിനയരംഗത്ത് സജ്ന അരങ്ങേറ്റം കുറിക്കുന്നത്. ഇക്കാര്യത്തിൽ ഫിറോസിനെ അഭിനന്ദിച്ചുകൊണ്ടാണ് സജ്ന സംസാരിച്ചത്. വിവാഹം കഴിഞ്ഞാൽ സ്ത്രീകളെ വീട്ടുജോലിയിൽ നിർത്തുന്നതാണ് രീതി. എന്നാൽ ഫിറോസ് അത്തരത്തിലുള്ള ഒരാളായിരുന്നില്ലെന്നും തന്റെ ഇഷ്ടങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയെന്നും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഫിറോസെന്നും സജ്ന ബിഗ് ബോസ് ഹൌസിൽ വെച്ച് വ്യക്തമാക്കിയിരുന്നു.

രണ്ടാം വിവാഹം
സജ്‌ന ഫിറോസ് ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. അതേ സമയം തന്നെ 'ഞങ്ങളുടേത് രണ്ടാം വിവാഹം ആണെന്നും ആദ്യ വിവാഹത്തിൽ ഒരു മകളുണ്ടെന്നും അലംസയത്ത് എന്നാണ് പേരെന്നും റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ രണ്ടുകുട്ടികൾ, സയൻ, റോവൻ ഒരാൾക്ക് പത്തു വയസ്സും ഒരാൾക്ക് അഞ്ചു വയസ്സും പ്രായമാണുള്ളത്. ഏറ്റവും മൂത്തകുട്ടിയ്ക്ക് പതിനൊന്നു വയസ്സുമാണ് പ്രായം. മകനും ജനിച്ച ശേഷമാണ് അഭിനയ രംഗത്തേത്തുന്നത്. ആദ്യം സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് റിയാലിറ്റി ഷോകളിലേക്കും സീരിയലുകളിലേക്കും എത്തുകയായിരുന്നു.












Click it and Unblock the Notifications