Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്ക ബിഗ് ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. തുടക്കത്തില്‍ ഷോയിലെ അത്ര ആക്ടീവായിരുന്നില്ലെന്ന വിമര്‍ശനം ഉണ്ടായിരുന്നെങ്കില്‍ ഷോ ഓരോ ദിനം പിന്നിടുന്തോറം ഏറ്റവും മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായി കിടിലം ഫിറോസ് ഉയര്‍ന്ന് വന്നു. മത്സരാര്‍ത്ഥികള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞപ്പോള്‍ ഒരു ഗ്രൂപ്പിന്റെ തലവനായി മാറിയതും കിടിലം ഫിറോസായിരുന്നു.

അവസാന എട്ടില്‍ ഇടംപിടിച്ചതോടെ കിടിലം വിന്നര്‍ ആകുമെന്ന് വരെ അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആറാം സ്ഥാനത്ത് മാത്രമാണ് ഫിറോസ് എന്ന സൂചനകളാണ് പുറത്ത് വന്നത്. ഇതോടെ വലിയ വിമര്‍ശനമാണ് ഷോ അധികൃതര്‍ക്കെതിരെ അടക്കം കിടിലം ഫിറോസിന്‍റെ ആരാധകര്‍ നടത്തുന്നത്. അത്തരത്തില്‍ കിടിലം ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച ചില കുറിപ്പുകള്‍ ഇങ്ങനെയാണ്..

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

കിടിലം ഫിറോസ്

കിടിലം ഫിറോസ് എന്ന വ്യക്തി ഏഷ്യാനെറ്റ്‌ ബിഗ്‌ബോസ്സ് അണിയറപ്രവർത്തകർ തന്നോട് കാണിച്ച നീതികേടും അവഗണനയും പൊറുത്തു കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ വലിയ മനസ്സ്. കൂടെ മത്സരിച്ച എല്ലാവരും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുമാണ്. അദ്ദേഹത്തെ പോലൊരു വ്യക്തിക്ക് അങ്ങനെയാകാനേ കഴിയൂ. എന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് അതത്ര എളുപ്പം മറക്കാനും പൊറുക്കാനും കഴിയുന്നതല്ല. അത് കൊണ്ട് തന്നെ നമ്മൾ പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കും.

ഗ്രാൻഡ്‌ ഫിനാലെ

ഗ്രാൻഡ്‌ ഫിനാലെ യുടെ ഒരു വർണ്ണക്കാഴ്ചകൾക്കും ആ മുറിവുണക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം നമുക്ക് നേരെയുണ്ടാവുന്ന അവഗണനയും നീതി നിഷേധവും നൽകുന്നതിനേക്കാൾ വലിയ വേദനയാണ് നമ്മൾ പ്രിയപ്പെട്ടവരെന്നു കരുതുന്നവർക്ക് നേരെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ നാം അനുഭവിക്കുന്നത്.

മത്സരിച്ചവർ

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നു പറയുന്ന പോലെ ഈ മുറിവുണങ്ങാനും സമയമെടുക്കും.ഇന്ന് ഇദ്ദേഹത്തെ ഇകഴ്ത്താൻ മത്സരിച്ചവർക്ക് ഒരിക്കൽ അത് തിരുത്തി പറയേണ്ടി വരിക തന്നെ ചെയ്യും. എന്നും നിങ്ങളോടൊപ്പം ഞങ്ങളുണ്ടാകും- ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ലോലൻമാർ

ഇപ്പോൾ ചില ലോലൻമാർ വിചാരിക്കുന്നുണ്ടാകും ഫൈനൽ ഫൈവിൽ വരെ എത്തിക്കാതെ കിടിലത്തെ വീഴ്ത്തിയെന്ന്- എന്ന് പറഞ്ഞാണ് രണ്ടാമത്തെ കുറിപ്പ് ആരംഭിക്കുന്നത്. മുൻകൂട്ടിയുള്ള തീരുമാനവും സീരിയൽ ഫാൻസുകാരുടേയും സെലിബ്രിറ്റികളുടെയും രോദനവുമില്ലാതെ ഇക്കയെ നേരായ വോട്ടിങ്ങിൽ ഒരു ചുക്കും ചെയ്യാൻ ഒരുത്തനും സാധിക്കില്ല ഇപ്പോഴും ഈ സമയത്തുമെന്നും ആരാധകന്‍ പറയുന്നു.

 കണ്ടം വഴി

ചിലർ വിചാരിക്കുന്നുണ്ടാകാം ഫൈനൽ ഫൈവിൽ വരെ എത്താത്ത ആളെ പുകഴ്ത്തി പോസ്റ്റിടാൻ എങ്ങനെ തോന്നുന്നു എന്ന്. കാരണം ഞങ്ങൾ സപ്പോട്ട് ചെയ്തത് പേടിച്ച് കണ്ടം വഴി ഓടി തിരിച്ചു വന്നവനേയോ ഇരുപത്തിനാല് മണിക്കൂറും വീടിന് മൂടില്ല ഒലക്കയില്ല എന്നു പറഞ്ഞ് രോധിച്ചവനേയോ അല്ല.

സീസൺ 3

മറിച്ച് സീസൺ 3 യെ മുന്നോട്ട് നയിച്ച തന്ത്രജ്ഞനായ റിയൽ ഗെയ്മറേയാണ്. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ തന്നെ യഥാർത്ത മത്സരാർഥിയെ. ബിഗ് ബോസിൻ്റെ കിരീടം വെക്കാത്ത തമ്പുരാൻ. ആയിരം സീസണുകൾ കഴിഞ്ഞു പോയാലും ആരെയൊക്കെ മറന്നാലും മറക്കാൻ പറ്റില്ല ഈ മനുഷ്യനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

യഥാർഥ തന്ത്രജ്ഞൻ

'യഥാർഥ തന്ത്രജ്ഞൻ റിയൽ ഗെയ്മർ ബിഗ് ബോസിൻ്റെ ദൈവം. ഇയാളെ മനസിലാക്കാനുള്ള തലച്ചോറ് പടച്ചവൻ ചിലർക്ക് കൊടുത്തിട്ടില്ല. അല്ലെങ്കിൽ മൂന്നാംകിട സീരിയൽ കണ്ട് അടിച്ചു പോയതാവാം. നിങ്ങൾ ജയിച്ചു കയറിയത് ഞങ്ങളുടെ ഹൃദയത്തിലേക്കാണ്. മറക്കില്ല ഇക്ക ഈ ചിരി മരണം വരെ'- മറ്റൊരു ആരാധകന്‍ കുറിക്കുന്നു.

നക്ഷത്രങ്ങൾ

ഇരുട്ട് ഇല്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങൻ കഴിയില്ല അതുപോലെ വേദനയില്ലാത്ത ജീവിതം പ്രകാശിക്കുകയുമില്ല. അതേ ഇ നിയും അങ്ങോട്ട് നമ്മൾ ഒന്നിച്ചു പ്രകാശിക്കുകയാണ് ഇക്കാക്ക്‌ ഒ പ്പം അങ്ങനെ തന്നെയായിരിക്കും ആറാം സ്ഥാനം എന്നത് തന്നെയാണ് നമ്മുടെ വിജയവും.

വിജയവും പരാജയവും

വിജയവും പരാജയവും എല്ലാം നമ്മളൊന്നിച്ചു ആഘോഷി ക്കു കതന്നെ ചെയ്യു. ഇത് ഒക്കെ ഇങ്ങനെ കിടിലം ഫിറോസ് ഫാൻസ്‌ സഹിക്കും ആരേം കാണ്മാനില്ല എന്ന് പറഞ്ഞവരൊക്കെ വായോ .ആരും മെസഞ്ചര്‍ ഒന്നും തിരയണ്ട നമ്മളെല്ലാം ഇവിടെ തന്നെയുണ്ട് ഇനിയും ഇക്കാക്കുഒപ്പം ഇവിടെ തന്നെയുണ്ടാവും അതെ ഇനിയും പ്രകാശം പരക്കുകതന്നെ ചെയ്യുമെന്നും അനീഷ് എന്ന ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Recommended Video

cmsvideo
    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

    നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+