Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ തേടി വന്നു, പണവും, ശരീരം മെഡിക്കൽ കോളേജിന്, മറ്റൊരു സ്വപ്നവും, കിടിലം ഫിറോസിന്റെ കുറിപ്പ്

കോഴിക്കോട്: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും സൂത്രശാലിയായ മത്സരാര്‍ത്ഥി എന്നാണ് പ്രേക്ഷകര്‍ കിടിലം ഫിറോസിനെ വിശേഷിപ്പിക്കാറുളളത്. കട്ടില്‍ ഫിറോസ് എന്നതടക്കം പല പേരുകളും സോഷ്യല്‍ മീഡിയ കിടിലം ഫിറോസിന് നല്‍കിയിട്ടുമുണ്ട്. റേഡിയോ ജോക്കി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ് കിടിലം ഫിറോസ്.

ബിഗ് ബോസ് ഷോയില്‍ ആറാമതേ എത്താന്‍ സാധിച്ചുളളൂവെങ്കിലും തന്‌റെ ഒരു സ്വപ്‌നം സഫലമാകുന്നതിന്‌റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കിടിലം ഫിറോസ്. പതിവായി അവഹേളിക്കപ്പെട്ടിരുന്ന ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് കിടിലം ഫിറോസ് പറയുന്നു. പിന്നീട് ബിഗ് ബോസ് പോലൊരു വലിയ റിയാലിറ്റി ഷോയുടെ ഭാഗമാകാൻ സാധിച്ചതും സിനിമയും പണവും തേടി വന്നതുമെല്ലാം കിടിലം ഫിറോസ് പങ്കുവെയ്ക്കുന്നു.

1

കിടിലം ഫിറോസിന്റെ കുറിപ്പ്: '' അന്വേഷിപ്പിൻ - കണ്ടെത്തും എന്നതാണ് സത്യം! മാധ്യമം സ്വപ്നം കണ്ട ഒരു 20 കാരന്റെ മുൻപിൽ മുന്നോട്ടുള്ള വഴികൾ പലതും കൊട്ടിയടക്കപ്പെട്ടപ്പോഴും ഞാനൊരു വഴി അന്വേഷിക്കുകയായിരുന്നു. കണ്ടെത്തും മുൻപ് എന്നെ തേടി വന്നു അത്. ഇന്നും ഒപ്പമുണ്ട്! ടീവി ഷോകൾ കിട്ടാൻ കാത്തിരുന്ന ഒരു അന്വേഷണ കാലമുണ്ടായിരുന്നു എനിക്ക്! അവഹേളനത്തിന്റെ, വർണ വിവേചനത്തിന്റെ, കോക്കസ് വേർതിരിവിന്റെ, പ്രാദേശിക വാദത്തിന്റെ അവഹേളനങ്ങൾ പതിവായി മുഖമടച്ചു കിട്ടിയിരുന്ന അവസരം അന്വേഷിച്ചു നടന്ന കാലം !

2

പിന്നീട് അവ എന്നെ തേടി വന്നു. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഭാഗമാകാൻ കഴിഞ്ഞു!! സിനിമയായി പിന്നെ അന്വേഷണം. പതിവ് ക്ളീഷേ ഒഴിവാക്കലുകൾ, പിന്കാലിനു തൊഴി,സ്ക്രിപ്റ്റ് കോപ്പി ചെയ്തു സിനിമകളിറങ്ങൽ പോലെ അവഹേളനത്തിന്റെ വർഷങ്ങൾ. പക്ഷേ സിനിമ വേണ്ട എന്ന് തീരുമാനിച്ച ഇടത്ത് അതെന്നെ തേടിവന്നു!!! പണം അന്വേഷിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്!

3

അദ്ധ്വാനത്തിന്റെ, സമ്പന്നതയുടെ, പുത്തൻ കറൻസിയുടെ ഗന്ധത്തിന്റെ കാലം . അതും തേടിവന്നു. പക്ഷേ നിമിഷാർഥങ്ങൾക്കുള്ളിൽ സമ്പാദിച്ചത് മുഴുവൻ നഷ്ടമായ മറ്റൊരു കാലം. പണത്തോടുള്ള അന്വേഷണം പാടേ നിർത്തിച്ചു!! പിന്നെ അന്വേഷണം ജീവിതത്തിലേയ്ക്കായി! ആകാശത്തിലേ പറവകളെ നോക്കുവിൻ. വിതയ്ക്കാത്ത കൊയ്യാത്ത അന്നന്നത്തെ അന്നം മാത്രമന്വേഷിക്കുന്ന അവരുടെ കാലവും തേടിയെത്തി!

4

അന്നുവരെയുള്ള ജീവിതത്തിന്റെ അർത്ഥമില്ലായ്മ മനസിലാക്കിയ നിമിഷം ഞാനെന്നെ, എന്റെ അവയവങ്ങളെ, എന്റെ മരണാനന്തര ശരീരത്തെ മെഡിക്കൽ കോളേജിന് എഴുതി നൽകി. പിന്നെയൊരു വീട് അന്വേഷിച്ചു. എന്റെ കുഞ്ഞാറ്റകളെ സുരക്ഷിതരാക്കാനല്ല. അവർക്ക് ലോകം ഒപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ കുറെയേറെ അമ്മമാർക്ക് ഒരുമിച്ചു പാർക്കാൻ ഒരു വീട്!തീരെ പ്രതീക്ഷിക്കാത്ത സമയത്ത് അതും വന്നുചേർന്നു!!!! അത്രമേൽ പ്രിയപ്പെട്ടവരേ, ഇപ്പോൾ അന്വേഷിക്കുന്നത് അമ്മമാരെ ആണ്‌.

ഇത് നീലച്ചിത്രമാണോ? പൂർണ നഗ്നയായി പ്രതിഷേധിച്ച് നടി ഗെഹന വസിഷ്ട്

5

ഞങ്ങളൊരുക്കുന്ന "ചിറക് "-മേരി മെമ്മോറിയൽ സനാഥാലയം എന്ന മാനന്തവാടിയിലെ ഭൂമികയിലേയ്ക്ക് ചേക്കേറാൻ ഉള്ള അമ്മക്കിളികളെ വേണം .

നേരിട്ട് ഞങ്ങൾ വാക്കുനൽകിയ അമ്മമാരുണ്ട്. പക്ഷേ ഈ പ്രസ്ഥാനം നിങ്ങൾ നയിക്കണം എന്നാണ് ആഗ്രഹം. സ്നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ .

നിങ്ങളുടെ നാട്ടിലോ, പരിചയത്തിലോ ദുരിതമനുഭവിക്കുന്ന അമ്മമാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ.

6

ഞങ്ങളവരെ കൊണ്ടുവന്നു പൊന്നുപോലെ നോക്കിക്കോളാം. ഇൻബോക്സിൽ മെസ്സേജ് ആയി വിവരങ്ങൾ നൽകിയാലും മതിയാകും. അവരെ ഏറ്റെടുക്കുന്ന രീതികളും വിവരങ്ങളും one to one കമ്മ്യൂണിക്കേറ്റ് ചെയ്യാം. അന്വേഷിക്കു കണ്ടെത്തും എന്നാണല്ലോ! അവരും വന്നു ചേരുക തന്നെ ചെയ്യും !!!'' സുഹൃത്ത് സുനിൽ പായക്കാടന്റെ അമ്മ മേരിയമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന മാനന്തവാടിയുടെ മണ്ണിൽ ആണ് "ചിറക് " മേരി മെമ്മോറിയൽ സനാഥാലയം ആരംഭിക്കുന്നത്.

7

ഈ സ്നേഹക്കൂട്ടിലേയ്ക്ക് ആരോരുമില്ലാതിരുന്ന ഒരുപിടി അമ്മക്കിളികൾ സനാധരായി വന്നുചേരാനൊരുങ്ങുകയാണ് എന്ന് കിടിലം ഫിറോസ് പറയുന്നു. ആഗ്രഹങ്ങൾക്ക് ചിറകു നൽകുന്ന നന്മ എന്തെന്നാൽ, ഈ സ്ഥാപനത്തിനുള്ള ഭൂമി താങ്ങാവുന്ന വിലപറഞ്ഞു വാങ്ങാൻ വന്നതാണ് ഞാനിവിടെ .പക്ഷേ ലഭിച്ചത് പ്രതീക്ഷിച്ചതിലേറെ ഭൂമി ,തികച്ചും സൗജന്യമായി !!!! പായിക്കാടൻസ് കുടുംബത്തിന്ഉള്ളു നിറഞ്ഞ നന്ദിയെന്നും ഫിറോസ് കുറിച്ചു.

8

സുനിൽ പായിക്കാടനോടും കുടുംബത്തോടും കടപ്പാടോടെ ,സ്വപ്നത്തിന്റെ ആദ്യ പടിയായി ട്രസ്റ്റ് രൂപീകരിച്ചു വസ്തു രെജിസ്റ്റർ ചെയ്യുകയാണ്. ചിറകിന്റെ വയനാട്ടിലെ സാരഥി അദ്ദേഹം ആയിരിക്കും. അതാണതിന്റെ ശരി !!അദ്ദേഹത്തിനൊപ്പം ഞാനും എന്റെ ചിറകിന്റെ തൂവലുകളും കൂടും .അത് മാത്രമാണ് ശരി. ഒപ്പം ചിറകിന്റെ കേരളത്തിലെ ആദ്യ സനാഥാലയം ആയിരിക്കും വായനാട്ടിലേത്. അതിനർത്ഥം രണ്ടാമത്തേത് നിങ്ങളെയറിയിക്കാൻ ഇതേയിടത്തിൽ ഇനിയുമെത്തും എന്നത് തന്നെ ... നന്മ അങ്ങിനെയാണ് !

അവഹേളിക്കപ്പെടുംതോറും കരുത്താർജിക്കുന്ന വിസ്മയം!!- ഫിറോസ് പറയുന്നു.

9

സനാഥാലയത്തിന് സുരക്ഷാ കാമറ സെറ്റ് ചെയ്യാം എന്ന് ലാനാ ടെക്‌നോളജി ഉറപ്പു തന്നതായി നേരത്തെ കിടിലം ഫിറോസ് അറിയിച്ചിരുന്നു. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് ലാനാ ടെക്നോളജി പ്രവർത്തിച്ചിരുന്നു. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ: '' ഒരു സന്തോഷമുണ്ട് പറയാൻ. ലാനാ ടെക്‌നോളജി MD വിളിച്ചിരുന്നു! അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ നൂറുകണക്കിന് ജീവനക്കാരുടെ പ്രതിനിധി ആയി സ്നേഹാന്വേഷണം അറിയിച്ചു. പോസിറ്റീവ് ആയ ഒരു മനുഷ്യൻ. inspiring ആയ വാക്കുകൾ. വീട്ടിൽ സുരക്ഷാ കാമറ ഇൻസ്റ്റാൾ ചെയ്യാൻ ആളെ വിടട്ടെ എന്ന് സ്നേഹപൂർവ്വം ചോദിച്ചു. വാടക വീടാണെന്ന് കേട്ടപ്പോ നമ്മൾ ആരംഭിക്കാനിരിക്കുന്ന സനാഥാലയത്തിന് സുരക്ഷാ കാമറ സെറ്റ് ചെയ്യാം എന്ന് ഉറപ്പു തന്നു. ലക്‌ഷ്യം ശുദ്ധമാണെങ്കിൽ നമുക്കുള്ളവ തേടിവരും. ഒരുപാടിഷ്ടം നല്ലവാക്കുകൾക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+