Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസണ്‍ ത്രീയിലെ മോഹന്‍ലാലിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്; ആറ് കോടി ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം. നേരത്തെ ആരംഭിക്കേണ്ട മൂന്നാം സീസണ്‍ കൊവിഡിനെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു. സീസണ്‍ 3യില്‍ ആരൊക്കെ മത്സരാര്‍ത്ഥികളായി ആരൊക്കെ എത്തുമെന്ന കാത്തിരിപ്പിന് ഉടന്‍ തന്നെ വിരമമിടും. ഇത്തവണയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്.

big boss

മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് അറിയുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മറ്റ് ചിലര്‍ ചര്‍ച്ച ചെയ്യുന്നത് മോഹന്‍ലാലിന്റെ പരിപാടിയിലെ പ്രതിഫലത്തെ കുറിച്ചാണ്. ഇത്തവണ മോഹന്‍ലാല്‍ തന്റെ പ്രതിഫല തുക ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ താരം ആറ് കോടി ഉയര്‍ത്തി 18 കോടി രൂപയാണ് വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ താരം 12 കോടി രൂപയായിരുന്നു വാങ്ങിയത്. ഒറ്റയടിക്കാണ് താരം പ്രതിഫലം ഉയര്‍ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

വമ്പന്‍ മേക്കോവറിലാണ് താരം സീസണ്‍ 3യില്‍ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് മോഹന്‍ലാലിന് വേണ്ടി സ്‌റ്റൈലിംഗ് ചെയ്യുന്നത്. മിനിമല്‍ ക്ലാസിക്ക് മുതല്‍ ബൊഹാമിയന്‍ ജപ്പാനീസ് ഫാഷന്‍ എലമെന്റുകള്‍ വരെയുള്ള വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷീക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നാണ് പരിപാടിയുടെ ഗ്രാന്‍ഡ് ഒപ്പണിംഗ് സംപ്രേക്ഷണം ചെയ്യുന്നത്. 18 മത്സരാര്‍ത്ഥികള്‍ ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+