Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ കാത്തിരിപ്പിന് അവസാനം; ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു, മത്സരാർത്ഥികൾ ആരൊക്കെ

കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണും വമ്പന്‍ ഹിറ്റായിരുന്നു. അതുകൊണ്ട് വലിയ പ്രതീക്ഷയിലാണ് മൂന്നാം സീസണും വരുന്നത്.

മൂന്നാം സീസണില്‍ ആരൊക്കെ ഉണ്ടാകുമെന്ന പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവില്‍ പരിപാടി ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നടനും ബിഗ് ബോസിന്റെ അവതാരകനുമായ മോഹന്‍ലാല്‍ ആണ് ഇപ്പോള്‍ പരിപാടി ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ സീസണുകള്‍

ആദ്യ സീസണുകള്‍

ബിഗ് ബോസിന്റെ ആദ്യത്തെ രണ്ട് സീസണുകളും വിജയകരമായിരുന്നു. രണ്ടാം സീസണ്‍ കൊവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടനും പരിപാടിയുടെ അവതാരകനുമായ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് സീസണ്‍ 3 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നടന്‍ ടൊവിനോ തോമസ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8ന്റെ വേദിയില്‍ ലോഗോ പ്രകാശനം ചെയ്തത്.

100 ദിവസം

100 ദിവസം

ചെന്നൈയിലെ ഇവിപി സിറ്റിയിലാണ് ബിഗ് ബോസ് ഷോ നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ നൂറ് ദിവസം പുറംലോകവുമായി ബന്ധം ഇല്ലാതെ ഇവിടെ കഴിയേണ്ടതായി വരും. എന്നാല്‍ രണ്ടാം സീസണ്‍ കൊവിഡ് കാരണം 75ാം ദിവസം അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. രജിത് കുമാര്‍ അടക്കമുളളവര്‍ മത്സരാര്‍ത്ഥികളായി എത്തിയ രണ്ടാം സീസണ്‍ വിവാദങ്ങളും നിറഞ്ഞതായിരുന്നു.

12 വ്യക്തികള്‍

12 വ്യക്തികള്‍

വിവിധ മേഖലകളില്‍ പ്രശസ്തരായ 12ഓളം വ്യക്തികളെ ഒരു വീട്ടില്‍ മൂന്ന് മാസത്തോളം താമസിപ്പിക്കുന്നതാണ് ബിഗ് ബോസ് പരിപാടി. ഈ വീടിനെയാണ് ബിഗ് ബോസ് ഹൗസ് എന്ന് പറയുന്നത്. വീടിന്റെ എല്ലാ കോണുകളിലും ക്യാമറകള്‍ ഉണ്ടായിരിക്കും. മത്സരാര്‍ത്ഥികളുടെ എല്ലാ ചലനങ്ങളും ക്യാമറ ഒപ്പിയെടുക്കും. ഈ ദൃശ്യങ്ങളാണ് പിന്നീട് ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ആരാണ് ബിഗ് ബോസ്

ആരാണ് ബിഗ് ബോസ്

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും ബിഗ് ബോസിന്റെ നിയമപരിധിക്കും കീഴിലാണ് എല്ലാ മത്സരാര്‍ത്ഥികളും മത്സരിക്കേണ്ടത്. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആവശ്യമായ ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധയനങ്ങളും ബിഗ് ബോസ് നല്‍കുന്നു.

 കാത്തിരിപ്പിന് അവസാനം

കാത്തിരിപ്പിന് അവസാനം

ബിഗ് ബോസിനെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനം കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ പരിപാടി ആരംഭിക്കുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. യുഎസില്‍ വന്‍ വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന പരിപാടിയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ് . നിലവില്‍ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ഷോ അവതരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+